ഐ ടി ബി പിയില്‍ ഹെഡ് കോൺസ്‌റ്റബിൾ തസ്‌തികയില്‍ 73 ഒഴിവുകള്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, September 29, 2018

ഇൻഡോ – ടിബറ്റൻ ബോർഡർ പൊലീസിൽ ഹെഡ് കോൺസ്‌റ്റബിൾ (എജ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്‌തികയിലെ 73 ഒഴിവുകളിലേക്ക് അപേക്ഷിക്കാം ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്‌റ്റീരിയൽ തസ്‌തികയാണിത്. പുരുഷൻമാർക്ക് 62 ഒഴിവുകളും സ്ത്രീകൾക്ക് 11 ഒഴിവുകളുമുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 23

ശമ്പളം: 25500–81000 രൂപ

അപേക്ഷാഫീസ്: 100 രൂപ. വനിതകൾക്കും എസ്‌സി/ എസ്ടി വിഭാഗക്കാർക്കും വിമുക്‌ത ഭടൻമാർക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

×