എയിംസിൽ നേഴ്സുമാര്‍ക്ക് 2000 ഒഴിവുകൾ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, October 11, 2018

ഭോപാൽ, ജോധ്പുർ, പട്ന, റായ്പുർ എന്നിവിടങ്ങളിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നഴ്സിങ് ഒാഫിസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ്–II) ഗ്രൂപ്പ് ബി തസ്തികയിൽ 2000 ഒഴിവുകൾ.

www.aiimsexams.org

അവസാന തീയതി: ഒക്ടോബർ 29.

യോഗ്യത:

1. ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ്/ ബിഎസ്‌സി നഴ്സിങ്/ ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്; സ്റ്റേറ്റ്/ഇന്ത്യൻ കൗൺസിലിൽ നഴ്സ്‌സ് & മിഡ്‌വൈഫ് റജിസ്ട്രേഷൻ

2. ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ; സ്റ്റേറ്റ്/ഇന്ത്യൻ കൗൺസിലിൽ നഴ്സ്‌സ് & മിഡ്‌വൈഫ് റജിസ്ട്രേഷൻ; 50 ബെഡ് ആശുപത്രികളിൽ‌ 2 വർഷം പ്രവൃത്തിപരിചയം.

പ്രായം: 21–30 വയസ്സ് (2018 ഒക്ടോബർ 29 അടിസ്ഥാനമാക്കി); അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ്.

പരീക്ഷ: ഡിസംബർ 7; കംപ്യൂട്ടർ അധിഷ്ഠിതം

ചണ്ഡിഗഡിൽ സ്റ്റാഫ് നഴ്സ്

ചണ്ഡിഗഡിലെ ഗവൺമെന്റ് മെഡിക്കൽ കോളജ് & ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് (ഗ്രൂപ്പ് സി) തസ്തികയിൽ 178 ഒഴിവുകൾ. താൽക്കാലിക നിയമനമാണ്.

www.gmch.gov.in

അവസാന തീയതി: ഒക്ടോബർ 25.

യോഗ്യത: ജനറൽ നഴ്സിങ് & മിഡ്‌വൈഫറി ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്/തത്തുല്യം.

സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് & മിഡ്‌വൈഫ് റജിസ്ട്രേഷൻ. ഐസിടി സ്കിൽ കോഴ്സ് (NIELIT).

പ്രായം: 18–37 വയസ്സ് (2018 ജനുവരി ഒന്നിന്); അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ്.

×