Advertisment

സുവർണ്ണാവസരം ! ട്രെയിനിംഗിനായി യുവതീയുവാക്കളെ സാംസങ്ങ് വിളിക്കുന്നു

New Update

ഭാരതസർക്കാരുമായി ചേർന്ന് രാജ്യമൊട്ടാകെയായി 22 നഗരങ്ങളിൽ Samsung അവരുടെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ( Samsung Technical School ) സ്ഥാപിച്ചുകഴിഞ്ഞു. യുവതികൾക്കാണ് ഇവിടെ അഡ്‌മിഷന് മുൻഗണന നൽകുക. അവർക്ക് 20000 രൂപ സ്‌കോളർഷിപ്പും നൽകപ്പെടുന്നു. ട്രെയിനിങ്ങിന് യുവാക്കളെയും പരിഗണിക്കുന്നുണ്ട്.

Advertisment

publive-image

കേരളത്തിൽ കൊച്ചിയിലെ കളമശ്ശേരി ITI യിലാണ് Samsung Technical School തുടങ്ങിയിരിക്കുന്നത്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് അഡ്മിഷൻ നൽകുന്നത്. ട്രെയിനിങ് പൂർത്തിയാക്കുന്ന 80% പേർക്കും കമ്പനിതന്നെ നേരിട്ട് ജോലിനൽകുന്നു. ബാക്കിയുള്ളവർക്ക് സ്വന്തമായി സർവീസ് സെന്റർ തുടങ്ങാനുള്ള അവസരവും നൽകപ്പെടുന്നു.

ടാബ്‌ലെറ്റ്, മൊബൈൽ ഫോൺ, സ്‍മാർട്ട് ഫോൺ ,ഹാൻഡ് ഹോൾഡ് പ്രോഡക്ട്, LED ,LCD പ്ലാസ്മാ ടി.വി, ഹോം തിയേറ്റർ (ഓഡിയോ -വീഡിയോ), Split AC , റൂം എയർ കണ്ടീഷണർ, ഫ്രിഡ്ജ്,വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, ഹോം അപ്ലിയൻസസ് എന്നിവയിലാണ് ട്രെയിനിങ് ലഭിക്കുക. ഫോൺ, ടി.വി ,ഏ.സി എന്നിവയുടെ ട്രെയിനിങ് 3 മാസവും ഫ്രിഡ്ജ്,വാഷിങ് മെഷീൻ എന്നിവയുടേത് 4 മാസവുമാണ്. 3 മാസ ട്രെയിനിങ്ങിനുള്ള ഫീസ് 15000 രൂപയും 4 മാസത്തിനുള്ള ഫീസ് 20000 രൂപയുമാണ്.

publive-image

ട്രെയിനിംഗിന്റെ ഭാഗമായി എല്ലാ ട്രെയിനികളെയും സാംസങ് സർവീസ് സെന്ററുകളിൽ കൊണ്ടുപോയി പരിശീലിപ്പിക്കുന്നതുമാണ്. ഓരോരുത്തരുടെയും പെർഫോമൻസ് അടിസ്ഥാനമാക്കിയാണ് അവരെ കമ്പനി ജോലിക്കായി തെരഞ്ഞെടുക്കുക.

ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും താഴെനൽകിയിരിക്കുന്ന ലിങ്കിൽ ബന്ധപ്പെടുക.

http://www.samsung.com/in/microsite/sapne-hue-bade/location-stc/

Advertisment