ശാന്തപുരം അൽ ജാമിഅ റീസേർച്ച് സ്കോളേഴ്സിന് അപേക്ഷ ക്ഷണിച്ചു

Thursday, August 2, 2018

പെരിന്തൽമണ്ണ:  ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ സെന്റർ ഫോർ റീസേർച്ച് ആൻറ് അക്കാദമിക്ക് എക്സലൻസ് ഇസ്‌ലാമിക്ക്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മുഴുസമയ റീസേർച്ച് സ്കോളേഴ്സിന് അപേക്ഷ ക്ഷണിച്ചു.

ഇസ്‌ലാമിക വിഷയങ്ങളിലോ അറബി ഭാഷയിലോ എം. ഫിൽ/ മാസ്റ്റർ ഡിഗ്രി ഉള്ള അറബി, ഇംഗ്ലീഷ് ഭാഷകളറിയുന്നവർക്ക് അപേക്ഷിക്കാം. ഗവേഷണ രംഗത്ത് മുൻപരിചയമുളകളവർക്കും ഉറുദു ഭാഷ അറിയുന്നവർക്കും മുൻഗണന.

തിരഞ്ഞടുക്കപ്പെടുന്നവർക്ക് ഫെലോഷിപ് അനുവദിക്കും. താൽപര്യമുള്ളവർ ബയോഡാറ്റയും റീസേർച്ച് പ്രൊപ്പോസലും സെപ്റ്റംബർ 15 ന് മുമ്പായി [email protected] എന്ന മൈലിലേക്ക് അയക്കുക. ഫോൺ: 99472625697.

×