Advertisment

ബീഫ് കൊണ്ട് ഈ ക്രിസ്തുമസിന് ഒരു സ്‌പെഷ്യല്‍ വിഭവം തയാറാക്കാം ഈസിയായി ...

author-image
admin
Updated On
New Update

ഈ ക്രിസ്തുമസിന് ബീഫ് കൊണ്ട് ഒരു സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കിയാലോ.

Advertisment

publive-image

ബീഫ് വിന്താലു

ചേരുവകള്‍:

ബീഫ് (കഷണങ്ങളാക്കിയത്) -ഒരു കിലോ

വെളുത്തുള്ളി -5 അല്ലി

കടുക് -1 ടീസ്പൂണ്‍

വിനാഗിരി -1 ടീസ്പൂണ്‍

വെളിച്ചെണ്ണ - ആവശ്യത്തിന്

കുരുമുളകുപൊടി -അര ടീസ്പൂണ്‍

മുളകുപൊടി -2 ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ബീഫ് നന്നായി കഴുകി വൃത്തിയാക്കുക. പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കിയ ശേഷം വെളുത്തുള്ളിയും കടുകും അരച്ചെടുത്ത് വിനാഗിരിയും ഉപ്പും ചേര്‍ത്ത് ബീഫ് വേവിക്കുക.

അതിലേക്ക് മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും മുളകുപൊടിയും കറിവേപ്പിലയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ നന്നായി തിളപ്പിക്കുക. വെള്ളം നന്നായി പറ്റുമ്പോള്‍ വാങ്ങാം.

Advertisment