ഡ‍ാർക്ക് ചോക്ലേറ്റ് കഴിക്കാം .. ശരീരഭാരം കുറയ്ക്കാം.. പ്രമേഹം തടയാം ..

ഹെല്‍ത്ത് ഡസ്ക്
Tuesday, January 29, 2019

ചോക്ലേറ്റ് കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പറയാറുള്ളത്. എന്നാൽ ഡ‍ാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. പ്രമേഹം തടയാനും ശരീര ഭാരം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.

ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലേവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാണ് പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോൾ നൈട്രിക് ഓക്‌സൈഡിന്റെ അളവ് കൂട്ടുകയും ഇൻസുലിൻ അളവിനെ നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു.

ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ശരീരഭാരം ഒരു പരിധി വരെ കുറയ്‍‌ക്കാനാകും. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീര ഭാരം കുറയാൻ ഇടയാക്കും.

കൂടാതെ ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡും പോഷകങ്ങളും ഇതിന് സഹായിക്കുന്നതാണ്. ഡാർക്ക് ചോക്ലേറ്റ് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുമെന്ന് മിക്ക പഠനങ്ങളും പറയുന്നു.

×