മുട്ട കഴിക്കാന്‍ ഇഷ്ടമില്ലേ ? പകരം അതേ ഗുണങ്ങളടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം ..

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, April 27, 2019

ഴിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ മറ്റ്‌ പ്രശ്നങ്ങള്‍കൊണ്ടോ ഒക്കെ പലരും മുട്ട കഴിക്കാറില്ല. ഈ സമയങ്ങളില്‍ മുട്ടയ്ക്ക് പകരം അതേ ഗുണങ്ങള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.

ഗ്രീന്‍ പീസ്‌

ഗ്രീന്‍ പീസാണ് മുട്ടയ്ക്ക് പകരം കഴിക്കാവുന്ന ഒരു ഭക്ഷണം. ഓരോ കപ്പ് പീസിലും 9 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ വിറ്റാമിന്‍ എ, ബി, സി, ഫോസ്ഫറസ്, അയേണ്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഗ്രീന്‍ പീസ് ഉത്തമമാണ്.

സോയാബിന്‍

സോയാബീനില്‍ വിറ്റാമിന്‍ സി, ഫോളേറ്റ്, പ്രോട്ടീന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒരു മുട്ട കഴിച്ചതിനേക്കാള്‍ ഇരട്ടി ഗുണമാണ് ലഭിക്കുന്നത്. ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചീര

ചീര നിത്യേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് വേണ്ട ധാരാളം പ്രോട്ടീനുകള്‍ ലഭിക്കും. പ്രോട്ടീനുകള്‍ മാത്രമല്ല, അയേണ്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍- എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമാണ് ചീര.

തൈര്

ധാരാളം കാല്‍സ്യവും വിറ്റാമിനും പ്രോട്ടീനും തൈരില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ധാരാളം ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈര്. മുട്ട കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് തൈര് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് തൈര് കഴിക്കാവുന്നതാണ്.

കൂണ്‍

മുട്ട കഴിക്കുന്നില്ലെങ്കില്‍ ഇതിന് പകരം വയ്ക്കാന്‍ കഴിയുന്ന ഭക്ഷണമാണ് കൂണ്‍. ധാരാളം പോഷകങ്ങളടങ്ങിയിട്ടുള്ളതിനാല്‍ തന്നെ കൂണ്‍ പതിവായി കഴിക്കണമെന്നില്ല.

 

×