മുട്ട കൊണ്ടൊരു സിംപിള്‍ സാന്‍ഡ് വിച്ച്

Saturday, September 8, 2018

മുട്ട കൊണ്ടൊരു സിംപിള്‍ സാന്‍ഡ് വിച്ച് ഉണ്ടാക്കി നോക്കിയാലോ?

ചേരുവകള്‍

മയണൈസ്- മൂന്ന്-നാല് ടീസ്പൂണ്‍
മുട്ട പുഴുങ്ങിയത്- രണ്ടെണ്ണം
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി-നാല്-അഞ്ച് ടീസ്പൂണ്‍
ബ്രെഡ്- രണ്ട് സ്ലൈസ്
ബട്ടര്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയ രണ്ടുമുട്ട എടുത്ത് നന്നായി ഉടച്ചുവെക്കുക.ശേഷം മയണൈസും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ബ്രെഡ് എടുത്ത് ഒരു വശത്ത് ബട്ടര്‍ പുരട്ടുക. ഇരു ബ്രെഡിലും ബട്ടര്‍ പുരട്ടിയതിനു ശേഷം മുട്ടമിശ്രിതം ഇടയില്‍ ഫില്‍ ചെയ്യുക. ഇനി ബ്രെഡ് കുറുകെ മുറിച്ച് അലങ്കരിച്ച് കഴിക്കാം.

×