ഫിഷ് ഫിംഗര്‍

Friday, October 5, 2018

ഫിഷ് ഫിംഗര്‍ വളരെ എഴുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന വിഭവമാണ്. എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മീന്‍ (മുള്ളില്ലാത്തത്)  – 400 ഗ്രാം
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂണ്‍
വിനിഗര്‍  – 3 ടീസ്പൂണ്‍
നാരങ്ങാനീര്  -ഒരു ടീസ്പൂണ്‍
പച്ചമുളക് –  ഒരു ടീസ്പൂണ്‍
റൊട്ടിപ്പൊടി  -3 കപ്പ്
എണ്ണ  വറുക്കാന്‍ -ആവശ്യത്തിന്
ഉപ്പ്  – ആവശ്യത്തിന്
സോയാസോസ് – 2 ടീസ്പൂണ്‍
മൈദ –  ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:

മീന്‍ കഷണങ്ങളില്‍ വിനിഗര്‍, നാരങ്ങാനീര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് എന്നിവ സോയാസോസും ഉപ്പും ചേര്‍ത്ത്15 മിനിട്ട് വയ്ക്കുക. ഇത് മൈദയില്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി എണ്ണയില്‍ വറുത്തുകോരുക.

×