എന്തിനാണ് മാമ്പഴത്തിന്റെ തൊലി കളയുന്നത് ? തൊലി കളയാതെ കഴിക്കണം ഈ പഴങ്ങള്‍ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, May 22, 2019

മാമ്പഴമോ മറ്റോ കഴിക്കുമ്പോള്‍ അതിന്റെ തൊലി കളഞ്ഞ ശേഷമാണ് മിക്കവരും കഴിക്കുന്നത്. എന്നാല്‍ പഴത്തിനേക്കാള്‍ ആരോഗ്യം നമ്മള്‍ കളയുന്ന പഴത്തോലിനാണ് എന്നതാണ് സത്യം. ഇത്തരത്തില്‍ തൊലി കളയാതെ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം;

മാമ്പഴം – മാമ്പഴത്തിന്റെ തൊലി കളഞ്ഞാണ് മിക്കവരും കഴിക്കുന്നത്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന പഴത്തിന്റെ തൊലി കളയാവുന്നതാണ്. പക്ഷേ നമ്മുടെ വീട്ടില്‍ ലഭിയ്ക്കുന്ന മാമ്പഴത്തിനും അതിന്റെ തോലിനും ധാരാളം ഗുണങ്ങളുണ്ട്.

ഹൃദയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിയ്ക്കാനുള്ള ശക്തി ശരീരത്തിന് നല്‍കുകയും ചെയ്യുന്നത് മാമ്പഴത്തിന്റെ തോലാണ്. മാമ്പഴത്തിന്റെ തൊലിയില്‍ വളരെയധികം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കും.

ഓറഞ്ച് – ഓറഞ്ചിന്റെ തോല്‍ കളഞ്ഞ് ഓറഞ്ചാണ് നമ്മള്‍ കഴിയ്ക്കുന്നത്. എന്നാല്‍ ആരോഗ്യപരമായി പലപ്പോഴും ഓറഞ്ചിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ഓറഞ്ചിന്റെ തോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവ തടയാന്‍ ഓറഞ്ചിന്റെ തൊലി വളരെ നല്ലതാണ്.

പൈനാപ്പിള്‍ – പൈനാപ്പിളില്‍ ശാരീരിക ക്ഷീണം കുറയ്ക്കാനുള്ള ബ്രൊമാലിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൊലിയിലാണ് ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത് എന്നതാണ് സത്യം. മാത്രമല്ല തോലിലെ മുള്ളുകളെല്ലാം ചെത്തിക്കളഞ്ഞ് പൈനാപ്പിള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

കിവി – കിവി പഴത്തേക്കാള്‍ കൂടുതല്‍ അതിന്റെ തൊലി തന്നെയാണ് ആരോഗ്യകരം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

തണ്ണിമത്തന്‍ – തണ്ണിമത്തന്റെ തൊലി നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇനി മുതല്‍ നല്ലതു പോലെ വൃത്തിയാക്കി തണ്ണിമത്തന്റെ തൊലി കൂടി കഴിച്ചോളൂ.

×