അച്ചാറിലെ പൂപ്പല്‍ എങ്ങനെ തടയാം .. ?

Thursday, April 12, 2018

നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് അച്ചാറുകള്‍. എല്ലാവര്ക്കും തന്നെ അച്ചാറുകളോട് വളരെ പ്രിയമാണ്. അച്ചാര്‍ പൂത്തുപോകുന്നതാണ് പലരെയും അലട്ടുന്ന പ്രശ്‌നം. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാം;

മാങ്ങയും നാരങ്ങയും നെല്ലിക്കയുമൊക്കെ അച്ചാറിടുമ്പോള്‍ കഴുകി കഴിഞ്ഞാല്‍ നന്നായി തുടച്ച് വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അച്ചാര്‍ ഇടാന്‍ ഉപയോഗിക്കണം. ഭരണി കഴുകി വെയിലത്ത് വച്ച് ഉണക്കിയ ശേഷം അച്ചാറുകള്‍ ഭരണിയിലേക്ക് മാറ്റുക. അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ നല്ലെണ്ണ ധാരാളം ഉപയോഗിക്കുക. അച്ചാര്‍ ഭരണിയില്‍ അച്ചാറിന് മുകളില്‍ എണ്ണ തെളിഞ്ഞ് നില്‍ക്കുന്നത് പൂപ്പല്‍ ഒഴിവാക്കും.

അച്ചാറുകള്‍ ഗ്ലാസ്‌ ഭരണിയില്‍ തന്നെ സൂക്ഷിച്ച് വയ്ക്കുക. പ്ലാസ്റ്റിക്ക് ഭരണി ഉപയോഗിക്കാതിരിക്കുക. അച്ചാര്‍ അടങ്ങിയ ഭരണി ആഴ്ച്ചയില്‍ ഒരിക്കല്‍ വെയിലത്ത് വയ്ക്കുക. അച്ചാര്‍ എടുക്കാന്‍ ഉണങ്ങിയ സ്പൂണ്‍ ഉപയോഗിക്കുക. അച്ചാര്‍ ഭരണി ഇടയ്ക്കിടെ എടുത്ത് തുറക്കുന്നത് ഒഴിവാക്കുന്നത് പൂപ്പലിനെ അകറ്റിനിര്‍ത്തും. രണ്ടോ മൂന്നൊ ദിവസത്തിനുള്ള അച്ചാര്‍ ചെറിയൊരു പാത്രത്തിലേക്ക് മാറ്റി അത് ഉപയോഗിക്കാം.

×