ചൂട് ചായ ഇടയ്ക്കിടെ കുടിക്കാന്‍ ഇഷ്ടമുള്ളവരാണോ ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍ ..

ഹെല്‍ത്ത് ഡസ്ക്
Wednesday, April 24, 2019

ചൂട് ചായ ഇടയ്ക്കിടെ കുടിക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. എന്നാല്‍ ഇങ്ങനെ ചൂട് ചായ ഇടയ്ക്കിടെ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്.

ഈ ശീലത്തിലൂടെ അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. 2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 60 ഡിഗ്രി സെല്ഷ്യസിൽ കൂടുതൽ ചൂടുള്ള ചായ കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് ദോഷം ചെയ്യുന്നതെന്ന് ​ഗവേഷകർ പറയുന്നു.

ചെറുചൂട് ചായ കുടിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായയും കാപ്പിയും ഒരല്‍പം തണുപ്പിച്ച ശേഷം വേണം കുടിക്കാന്‍. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തിലെത്തുമ്‌ബോള്‍ ആണ് പ്രശ്‌നം.

 

×