Advertisment

ഈ പച്ചക്കറികള്‍ വൃത്തിയാക്കിയെടുക്കാം വളരെ ശ്രദ്ധയോടെ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ച്ചക്കറികളും പഴങ്ങളുമെല്ലാം ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വൃത്തിയായി കഴുകേണ്ടതുണ്ട്. അവയിലുള്ള അഴുക്കും മറ്റുമൊക്കെ പോകാന്‍ വൃത്തിയായി കഴുകണം.

Advertisment

കാബേജ്, ബ്രൊക്കോളി, കോളിഫ്ലവര്‍ എന്നിവയില്‍ സാധാരണ കാണപ്പെടുന്ന ജീവിയാണ് പോര്‍ക്ക്‌ ടേപ്പ് വേം. കാബേജ് എപ്പോഴും വളരെ സൂക്ഷിച്ചു വൃത്തിയാക്കിയെടുക്കേണ്ട ഒരു പച്ചക്കറിയാണ്.

publive-image

ആദ്യത്തെ രണ്ടു പാളികള്‍ നീക്കം ചെയ്ത ശേഷം വേണം വൃത്തിയാക്കാന്‍. ശേഷം കുറച്ചു വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കിവച്ച് ഉപയോഗിക്കാം. കട്ട്‌ ചെയ്താണ് പാകം ചെയ്യുന്നതെങ്കില്‍ ഓരോ കഷ്ണവും വൃത്തിയാക്കി സൂക്ഷിച്ച് എടുക്കാന്‍ ശ്രദ്ധിക്കണം.

ആപ്പിളിലും മറ്റും രാസവസ്തുക്കളും അണുനാശിനികളും ആവശ്യം പോലെ ഇവയ്ക്കു പുറത്തുണ്ടാകാം. ആപ്പിള്‍ ഉപയോഗിക്കുന്നതിനു മുൻപ് അല്‍പം ബേക്കിങ് സോഡയില്‍ മുക്കിവയ്ക്കുക. ഇത് ആപ്പിളില്‍ പറ്റിപ്പിടിച്ച ഭൂരിഭാഗം മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും.

ഫ്രിജില്‍ കഴുകി വൃത്തിയാക്കി വച്ച പഴങ്ങളും പച്ചക്കറികളും വീണ്ടും ഉപയോഗിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ കഴുകാറില്ല. എന്നാല്‍ ഇതു തീര്‍ത്തും തെറ്റാണ്. ഫ്രീസ് ചെയ്തു സൂക്ഷിച്ച വസ്തുക്കള്‍ കേടാകാറില്ല. എന്നാല്‍ അവ കഴുകാതെ വീണ്ടും കഴിക്കാനോ പാകം ചെയ്യാനോ എടുക്കരുത്.

Advertisment