Advertisment

ക്രിസ്തുമസിന് വട്ടയപ്പം തയാറാക്കാം

author-image
admin
Updated On
New Update

വട്ടയപ്പം

Advertisment

publive-image

publive-imageചേരുവകള്‍:

  • പച്ചരി 1 കിലോ
  • തേങ്ങ 2 എണ്ണം
  • ശുദ്ധമായ കള്ള് 2 ഗ്‌ളാസ്‌
  • പഞ്ചസാര 1 കിലോ
  • കിസ്മിസ് 15 എണ്ണം
  • ഏലക്കായ 6 എണ്ണം
  • ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം:

പച്ചരി കഴുകി, കുതിര്‍ത്ത് പൊടിപ്പിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത്, തരി കുറച്ച് മാറ്റി വക്കുക. രണ്ട് തേങ്ങ ചിരകിയത് മിക്സിയില്‍ നന്നായി അരിച്ചെടുക്കുക.  തരി കുറുക്കിയെടുക്കുക.

അതിനു ശേഷം അരിപ്പൊടിയില്‍, തേങ്ങ അരച്ചതും അരി കുറുക്കിയതും ചേര്‍ത്തിളക്കി കള്ളും പഞ്ചസാരയും ചേര്‍ത്തിളക്കി ഒരു നുള്ള് ഉപ്പും ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക.

പൊങ്ങിയതിനു ശേഷം, ഏലക്കാ പൊടിച്ചത് ചേര്‍ത്തിളക്കി, കിസ്മിസും ആവശ്യമെങ്കില്‍ കശുവണ്ടിയും ചേര്‍ത്ത് അപ്പ ചെമ്പില്‍ വേവിച്ചെടുക്കുക.

Advertisment