രാത്രി വളരെ വൈകി ഉറങ്ങി രാവിലെ താമസിച്ച് എഴുന്നേല്‍ക്കുന്നവരാണോ ?

ഹെല്‍ത്ത് ഡസ്ക്
Friday, January 18, 2019

രാത്രി വളരെ വൈകി ഉറങ്ങി രാവിലെ താമസിച്ച് എഴുന്നേല്‍ക്കുന്നവരെ കാത്തിരിക്കുന്നത് പല രോഗങ്ങളാണ്. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും വരാൻ സാധ്യത കൂടുതലാണ്.

നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാൾ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും. ഗ്ലൂക്കോസിന്റെ ഉപാപചയത്തെ സർക്കാഡി യൻ റിഥം സ്വാധീനിക്കുന്നതു മൂലമാണിതെന്ന് പഠനങ്ങള്‍ പറയുന്നു. പകൽ സമയം ഗ്ലൂക്കോസ് നില കുറഞ്ഞു വരുകയും രാത്രി ഏറ്റവും കുറവ് ആകുകയും ചെയ്യും.

രാത്രി വൈകി കിടക്കുന്നവർ കിടക്കാൻ പോകുന്നതിനു തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യും. ഇത് ഉപാപചയപ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.

×