നാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങള്‍ കുറച്ചൊന്നുമല്ല. അടുക്കളയില്‍ നാരങ്ങകൊണ്ട് പല പൊടിക്കൈകളുമുണ്ട്. അവയെന്തൊക്കെയെന്ന് അറിയാം;
ഫ്രിഡ്ജിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ചീത്ത മണം കളയാന്‍ ഫ്രിഡ്ജില്‍ രണ്ടു നാരങ്ങാ മുറിച്ച് വച്ചാല്‍ മതി. മൈക്രോവേവ് ഓവനിലെ ഗന്ധം കളയാനും വൃത്തിയാക്കി എടുക്കാനും രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് അല്പം വെള്ളവുമായി മിക്സ് ചെയ്ത് ഒരു ബൗളില്‍ എടുത്ത് അഞ്ച് മിനിറ്റ് മൈക്രോവേവ് ചെയ്യുക. അതിനുശേഷം നല്ല ഒരു തുണി കൊണ്ട് ഓവനിലെ ആവി തുടച്ചെടുത്താല്‍ മതി. ഓവൻ വൃത്തിയാകും. ചീത്ത മണം പോയികിട്ടുകയും ചെയ്യും.
അടുക്കളയിലെ സിങ്കിന്റെ പൈപ്പ് അഴുക്കു പുരണ്ട് കറുത്ത് പോയെങ്കില്‍ നാരങ്ങാ കൊണ്ട് ഉരസി കഴുകിയാല്‍ മതി. കട്ടിങ് ബോര്‍ഡ് വൃത്തിയാക്കാനായി അതില്‍ കുറച്ചു ഉപ്പ് വിതറിയ ശേഷം നാരങ്ങ കൊണ്ട് ഉരസുക. പിന്നീട് ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുത്താല്‍ മതി.
ഫ്രൈഡ് റൈസും നെയ്ച്ചോറുമൊക്കെ ഉണ്ടാക്കുമ്പോള്‍ അരി ചിലപ്പോ വെന്ത് കുഴഞ്ഞു പോകാറുണ്ട്. അതില്ലാതിരിക്കാന്‍ അരി വേവിക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ചാല്‍ മതി.
ഉള്ളിയുടെയും, വെളുത്തുള്ളിയുടെയും രൂക്ഷഗന്ധവും മീനിന്റെ ഉളുമ്പു മണവും കയ്യില്‍ നിന്നും കളയാന്‍ നാരങ്ങ കൊണ്ട് ഉരസി കഴുകിയാല്‍ മതി.