രാത്രി ഭക്ഷണത്തില്‍ ഒരു കാരണവശാലും ഇവ ഉള്‍പ്പെടുത്തരുത് – അറിയാം ..

ഹെല്‍ത്ത് ഡസ്ക്
Tuesday, January 1, 2019

രാത്രി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന്‍ അറിയാം …

രാത്രി ഭക്ഷണത്തില്‍ ഐസ്ക്രീം ഒരു കാരണവശാലും ഉള്‍പ്പെടുത്തരുത്. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിയ്ക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്ക്രീം പാടില്ല.

രാത്രി ഭക്ഷണത്തില്‍ നിന്നും പിസയും ഒഴിവാക്കേണ്ടതാണ്. അസിഡിറ്റി പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് പിസ. രാത്രിയിൽ പിസ കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഡാർക്ക് ചോക്ലേറ്റ്. അതിനാല്‍ ഇതും രാത്രി ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്. പാസ്തയും ഒഴിവാക്കാം. ഉയർന്ന് ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള പാസ്ത ധാരാളം എണ്ണയും വെണ്ണയും ചേർത്താണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഒരിക്കലും പാസ്ത കഴിക്കാൻ പാടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് കൊഴുപ്പായി മാറും. ഇത് അമിത വണ്ണം, കൊളസ്‌ട്രോൾ എന്നിവയ്ക്ക് കാരണമാകും.

×