follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

കൊതിതീരുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ ? ഉണ്ട്... പ്രണയിച്ചു വിവാഹം കഴിച്ച് 67 വർഷം ഒന്നിച്ചു ജീവിച്ചശേഷം ഒരുമിച്ച് ഈ ലോകത്തുനിന്നും യാത്രപറയാനുള്ള ഒരുക്കത്തിലാണ് ഈ ദമ്പതികള്‍ ..

പ്രകാശ് നായര്‍ മേലില » Posted : 18/05/2017

കൊതിതീരുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ ?
വയലാർ രാമവർമ്മ എന്ന കവി 42 വർഷങ്ങൾക്കു മുൻപ് ചോദിച്ചതാണ് ഈ ചോദ്യം. അസംഭാവ്യമായ ജീവിത യാഥാർഥ്യമെന്ന നിലയിലായിരുന്നു ആ വരികളുടെ പ്രസക്തിതന്നെ. എല്ലാ ആഗ്രഹങ്ങളും സഫലമായി ഈ ലോകത്തുനിന്ന് യാത്ര പറഞ്ഞവർ ഇല്ലത്രെ..

എന്നാൽ അങ്ങകലെ ഇംഗ്ലണ്ടിലുള്ള ഈ ദന്പതികളുടെ കഥ കേട്ടുനോക്കൂ..പ്രണയിച്ചു വിവാഹം കഴിച്ചു സംതൃപ്തമായ കുടുംബജീവിതം നയിച്ച് ഒടുവിൽ ഒരുമിച്ചു മരിക്കാനാ യി കാത്തുകിടക്കുകയാണവർ.
എന്നാൽ ഇന്ന് അതിനുള്ള ഉത്തരം ഇതാ .. കൊതി തീരും വരെ ജീവിച്ചവരുമുണ്ട് ഈ ഭൂവിൽ...ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുള്ള ഈ ദന്പതികൾ 67 വർഷം ഒന്നിച്ചു ജീവിച്ചശേഷം ഒരുമിച്ചു ഈ ലോകത്തുനിന്നും യാത്രപറയാനുള്ള ഒരുക്കത്തിലാണ്. വളരെ സന്തുഷ്ടവും ആഹ്ലാദഭരിതവുമായിരുന്നു അവരുടെ ജീവിതം. 90 കാരനായ ബർട്ട് ( Bert ) ഉം 87 കാരിയായ ബിയാട്രിസ് വൈറ്റ് ഹെഡ് (Beatrice Whitehead) മാണ് ആ ദന്പതികൾ.

Beatrice Whitehead കഴിഞ്ഞ ആറു വര്ഷങ്ങളായി ബോൺ ക്യാൻസറിന് ചികിത്സയിലാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 1950 ലായിരുന്നു ഇവരുടെ വിവാഹം.അന്ന് ബിയാട്രിസിനു 15 ഉം ബെർട്ടിന് 18 ഉം വയസ്സായിരുന്നു പ്രായം. ഇന്ന് 67 വർഷം പിന്നിട്ടിട്ടും പരസ്പര സ്നേഹത്തിനു രണ്ടുപേർക്കും അണുവിട കുറവ് വന്നിട്ടില്ല. നാലു മക്കളും ഏഴു കൊച്ചുമക്കളും അവരുടെ അഞ്ചു കുട്ടികളുമുണ്ട് .ഇവരുടെ മൂത്ത മകൾ സൂസൻ ( 62 ) പറയുന്നത് ശ്രദ്ധിക്കാം : - " ആറുവർഷം മുൻപ് അമ്മയെ ബോൺ ക്യാൻസർ മൂലം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അകാരണമായി അച്ഛനും രോഗബാധിതനായി .അച്ഛനെ യും അവിടെത്തന്നെ അഡ്മിറ്റ് ചെയ്തു. ഇരുവർക്കും പരസ്പ്പരം കാണാതെയിരിക്കാൻ പോലുമാകാത്ത അവസ്ഥ."

" ഒരിക്കൽപോലും അമ്മയെ വിട്ടുപിരിഞ്ഞു അച്ഛൻ എങ്ങും പോയതായി ഓർക്കുന്നില്ല. അമ്മയുമായി ആലോചിക്കാതെ ഒന്നും ചെയ്യില്ലായിരുന്നു. അമ്മയോട് അച്ഛന് ഒരുതരം ആരാധനയായിരുന്നു. അമ്മക്കാണെങ്കിൽ അച്ഛൻ നിഴലുപോലെ എപ്പോഴും ഒപ്പം വേണമായിരുന്നു."ഇവരുടെ സ്നേഹം മനസ്സിലാക്കിയ Royal Bolton ആശുപത്രിയിലെ സ്റ്റാഫും , ഡോക്ടർമാരും രണ്ടുപേരെയും ഒരേ മുറിയിലാക്കി ബഡ്ഡുകൾ അടുത്തടുത്തു സജ്ജീകരിച്ചു. ഇരുവരെയും പരിചരിക്കാൻ പ്രത്യേക ആളുകളെയും കാവൽ നിർത്തി. ആശുപത്രിയിലെല്ലാവർക്കും പുതുമയാർന്ന ഒരനുഭവമാണിത്. പ്രണയപരിശുദ്ധിയുടെ പരിസമാപ്തിക്കു സാക്ഷിയാകുന്നു അസുലഭ അനുഭവം..

ഇപ്പോൾ രണ്ടുപേരും മരുന്നുകൾ പൂർണ്ണമായി സ്വമനസ്സാലെ ഉപേക്ഷിച്ചിരിക്കുകയാണ്.
ഒരുമിച്ചു സ്വപ്നങ്ങൾ നെയ്തുകൂട്ടി , ജീവിതം വർണ്ണാഭമാക്കി സന്തുഷ്ട കുടുംബജീവിതത്തി നൊടുവിൽ അവർ ജീവിതത്തിൽ ഒരാഗ്രഹവും ബാക്കിവെക്കാതെ ഒരുമിച് ഈ ലോകത്തോട് യാത്ര പറയാനൊരുങ്ങുകയാണ്..ഒരുമിച്ചോ വെവ്വേറെയോ അറിയാനിനി അതുമാത്രം ബാക്കി.എന്നാൽ മക്കൾക്കും കുടുംബാങ്ങങ്ങൾക്കും ഒപ്പം ആശുപത്രിയിലെ ഡോക്ടർമാരുൾ പ്പെടെയുള്ള ഏല്ലാവരുടേയും കണ്ണുനനയിക്കുന്ന കാഴ്ചയാണ് അവരുടെ വിടപറയും മുൻപുള്ള ഈ അവസാനനിമിഷങ്ങൾ. വാക്കുകൾക്കും വിവരണങ്ങൾക്കുമതീതം ..

അകാലത്തിൽ നമ്മെ വേർപിരിഞ്ഞ കവി വയലാർ ഇന്നായിരുന്നെകിൽ ഒരു പക്ഷേ ആ വരികൾ തിരുത്തുമായിരുന്നിരിക്കാം ..:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+