follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഉപ്പുമനുഷ്യര്‍ .. ഈ വിശാലമായ തടാകം ഇവര്‍ക്ക് ജീവിതമാർഗ്ഗത്തിനുള്ള ഏക അക്ഷയഖനിയാണ്..

പ്രകാശ് നായര്‍ മേലില » Posted : 19/05/2017



എത്യോപ്യയിലെ എൽ സോഡ് ( El Sod ) ഗ്രാമവാസികൾക്ക് അവിടുത്തെ വിശാലമായ തടാകം ജീവിതമാർഗ്ഗത്തിനുള്ള ഏക അക്ഷയഖനിയാണ്. ഈ തടാകം നിറയെ ഉപ്പാണ്. കറുത്തതും വെളുത്തതുമായ ഉപ്പ് ഈ തടാകത്തിൽ സുലഭമാണ്.

അനേകം വർഷങ്ങൾക്കുമുൻപ് അഗ്നിപർവ്വതം പൊട്ടിയാണ് 1 .8 കി,മീറ്റർ ചുറ്റളവുള്ള ഈ തടാകം രൂപപ്പെട്ടതെന്നു കരുതുന്നു. ഈ തടാകത്തിൽ നിന്ന് കറുത്തതും വെളുത്തതുമായ ഉപ്പ് ശേഖരിച്ചു സൊമാലിയ ,കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വരെ അയക്കുന്നുണ്ട്.



350 മീറ്റർ താഴ്ചയിലുള്ള ഈ തടാകത്തിൽ ഇറങ്ങാനും തിരിച്ചു കയറാനും വലിയ ബുദ്ധിമുട്ടാണ്. കഴുതകളാണ് യാത്രക്കും ഉപ്പ് ചുമക്കുന്നതിനുമുള്ള ഏക ആശ്രയം. മരക്കന്പുമായി തടാകത്തിലിറങ്ങി അതിൽ കുത്തിയാണ് ദ്രവരൂപത്തിലുള്ള കറുത്ത ഉപ്പ് ശേഖരിക്കുന്നത്. ഇതിനു ആഫ്രിക്കൻ മാർക്കറ്റുകളിൽ വലിയ പ്രിയമാണ്. മൃഗങ്ങൾക്കു വേണ്ടിയാണ് ഇതുപയോഗിക്കുന്നതത്രെ .

ഈ തടാകത്തിൽ നിന്ന് മൂന്നു തരത്തിലുള്ള ഉപ്പ് ലഭിക്കുന്നുണ്ട്. കറുത്തതും വെളുത്തതുമായതു കൂടാതെ ക്രിസ്റ്റൽ രൂപത്തിലുള്ള ഉപ്പും ലഭുക്കുന്നു. ഉപ്പുവാരാൻ സ്ഥാപനങ്ങളൊന്നും രംഗത്തില്ല. എൽ സോഡ് ഗ്രാമവാസികൾ തന്നെയാണിതിന്റെ അവകാശികളും വില്പനക്കാരും..



ഇവിടുത്തുകാരുടെ ഒരേയൊരു ജീവനോപാധിയാണ് ഉപ്പ് വാരുന്നതും അതിന്റെ വിൽപ്പനയും. കുട്ടികൾ വരെ ഈ തൊഴിലിൽ വ്യാപ്രുതരാണ്. എന്നാൽ യാതൊരു സുരക്ഷാ ഉപകാരണങ്ങളുമില്ലാതെ അശാസ്ത്രീയമായാണ് ഇവർ ഈ തൊഴിൽ ചെയ്യുന്നത്. തുണിയും ചെരുപ്പുമൊക്കെ ദ്രവിച്ചുപോകുമെന്നതിനാൽ നഗ്നരായാണ് പലരും ഉപ്പുവാരാൻ തടാകത്തിലിറങ്ങുന്നതുതന്നെ .

തന്മൂലം നിരവധി രോഗങ്ങൾ ഇവരെ അലട്ടുന്നുണ്ട്. ഉപ്പുവെള്ളം ഉള്ളിച്ചെല്ലുന്നതിനാൽ കുടൽരോഗങ്ങളും, ത്വക്ക് രോഗങ്ങളും ബാധിക്കുന്നതു കൂടാതെ അന്ധതയും ,ചെവികളിൽ അസുഖങ്ങളും ഇവിടെ സാധാരണമാണ്. ചിലരൊക്കെ മൂക്കിലും ചെവിയിലും ഉപ്പുവെള്ളം കയറാതിരിക്കാൻ തുണിതിരുകിവച്ചുകൊണ്ടാണ് തടാകത്തിലിറങ്ങുന്നത്.









:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+