follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?

പ്രകാശ് നായര്‍ മേലില » Posted : 19/05/2017

കവി വർഷങ്ങൾക്കു മുൻപ് ചോദിച്ച അർഥവത്തായ ആ ചോദ്യം അന്വർഥമാകുന്നുവോ ? ഭൂമിയുടെ നിലനിൽപ്പിന് ഏറ്റവും വലിയ ശത്രു മനുഷ്യൻ തന്നെയാണ്. ഒരു പക്ഷേ മനുഷ്യൻ മാത്രമാണ് അതിനുത്തരവാദി എന്ന് പറയുന്നതാണ് കൂടുതൽ ശരി.

പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്താതെയുള്ള തലതിരിഞ്ഞ വികസനരീതികളും , മനുഷ്യന്റെ സന്പത്തിനോടുള്ള അടങ്ങാത്ത ആർത്തിയും , സ്വാർത്ഥതയുമാണ് ഭൂമിയുടെ നിലനിൽപ്പ് തന്നെ ഇന്നപകടത്തിലാക്കിയിരിക്കുന്നത്.. വനങ്ങൾ കയ്യേറി വെട്ടിനശിപ്പിക്കുകയും ,ഭൂമിയുടെ ഘടനതന്നെ തകർക്കുന്ന വൻ നിർമ്മാണങ്ങളും, കുന്നുകൂടുന്ന മാലിന്യങ്ങളും ,വ്യവസായശാലകൾ പുറന്തള്ളുന്ന വിഷവാതകങ്ങളും ഒക്കെ അനുദിനം നമ്മുടെ ഭൂപ്രകൃതിയെത്തന്നെ തകർത്തുകൊണ്ടിരിക്കുകയാണ്. ഗുരുതരമായ ഒരു അവസ്ഥയിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്.

ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകൾ ചിത്രങ്ങളിലൂടെ വിവരിക്കുകയാണ്:1 . ഇതാണ് ബക്കറ്റ് വീൽ എസ്‌ക്കാവേറ്റർ .ഇത് വലിയ മൈൻസ് കളിലാണ് ഉപയോഗിക്കുന്നത്. ഒരു ബക്കറ്റിൽ 200 ടൺ മണ്ണ് കുഴിച്ചെടുക്കാൻ ഇതിനു കഴിയുന്നു. മൈനുകളിലെ ഉപരിതലത്തിലുള്ള മണ്ണുപാളികൾ മാറ്റി ഭൂമിക്കടിയിലുള്ള മിനറൽസ് ഖനനം ചെയ്യാൻ വേണ്ടിയാണിത്. ഇങ്ങനെയുള്ള മെഷീനിൽ ഇതുപോലെ ഇരുപതോളം ബക്കറ്റുകൾ ഉണ്ടാകും. ദിവസങ്ങൾക്കുള്ളിൽ ഒരു വലിയ ഭൂപ്രദേശത്തെ മണ്ണ് നല്ല താഴ്ചയിൽ നിന്ന് കുഴിച്ചു മാറ്റാൻ ഈ മെഷീൻ പര്യാപ്തമാണ്. ഇതുമൂലം ഭൂമിയുടെ പുറംഘടനതന്നെ വികൃതമാക്കപ്പെടുന്നു.2 . 2010 ഏപ്രിൽ 20 നു മെക്സിക്കൻ സമുദ്രത്തിൽ നടന്ന Deep water drilling explotion ( എണ്ണ ഖനനം നടന്നപ്പോൾ ഉണ്ടായ പൊട്ടിത്തെറി.) മൂലം സമുദ്രത്തിൽ വലിയ അപകടകരമായ അളവിൽ എണ്ണ കലരുകയുണ്ടായി. ഇത് സമുദ്രജീവജാലങ്ങളെ സാരമായി ബാധിച്ചിരുന്നു. ഈ അപകടത്തിൽ 14 പേർ മരിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ പ്രകൃതിയെയും കാര്യമായി ബാധിക്കുന്നതാണ്.3 . ഇത് ഇൻഡോനേഷ്യയിലെ ബോർണിയോയിലുള്ള പാം ഓയിൽ പ്ലാന്റേഷൻ ആണ്. നിറയെ മഴക്കാടുകളുണ്ടായിരുന്ന അവിടമാകെ വെട്ടിത്തെളിച്ചാണ് വിശാലമായ എണ്ണപ്പന കൃഷി ആരംഭിച്ചത്. 2020 ആകുന്പോഴേക്കും നാലുകോടി ടൺ എണ്ണയുൽപ്പാദനമാണ് ഇൻഡോനേഷ്യ ഇവിടെ ലക്ഷ്യമിടുന്നത്.എന്നാൽ വലിയ കാടുകൾ വെട്ടിമാറ്റി എണ്ണപ്പന കൃഷി നടത്തുന്നത് മൂലം പ്രകൃതിക്കേറ്റ ആഘാതം വളരെ വലുതാണ്.4 . ജാവ ദ്വീപിനടുത്തുള്ള സമുദ്രത്തിൽ നിന്നെടുത്ത ഈ ചിത്രം 2013 ലേതാണ്. കരയിൽ നിന്ന് ഏറെ അകലെ കടലിലെ ഈ മാലിന്യങ്ങൾ ലോകമെന്പാടും ചർച്ചയായിരുന്നു. നമ്മൾ കടലും മാലിന്യം കൊണ്ട് നിറക്കുകയാണെന്ന അപകടകരമായ വസ്തുതയാണ് ഇതോടെ വെളിവായത്.5 . ഗ്ലോബൽ വാമിങ് മൂലം ധ്രുവങ്ങളിലുള്ള മഞ്ഞുപാളികൾ ഉരുകുകയാണ്. തന്മൂലം ഭൂമിയിലെ താപമാനവും സമുദ്രത്തിലെ ജലനിരപ്പും ക്രമാതീതമായി ഉയരുന്നു..ഒരു വലിയ ചരക്കു കപ്പലിന്റെ വലിപ്പത്തോളം വരുന്ന 15 ലക്ഷം ഹിമപാളികളാണ് ഓരോ വർഷവും ഉരുകിയില്ലാതാകുന്നത്.6 . ഇത് ക്യാനഡയിലെ അതബാസ്‌ക്ക ഓയിൽ സെന്റ്സ് ബിറ്റുമിൻ ( കോൾ ടാർ ) ഒപ്പം ഹെവി ക്രൂഡ് ഓയിലിന്റെയും വൻ നിക്ഷേപമുള്ള സ്ഥലമാണ്. 1 .41 ലക്ഷം ചതുരശ്ര കിലോമീറ്റർ ഭൂഭാഗത്തു പരന്നു കിടക്കുന്ന ഇവിടെ വൻ തോതിലുള്ള ഖനനമാണ് നടക്കുന്നത്. ഇവയധികവും ഭൂപ്രകൃതിക്കനുസരണമായല്ല നടക്കുതെന്നാണ് യാഥാർഥ്യം.7 .ആകാശത്തുനിന്നു ഭൂമിയിലെ വലിയൊരു ഗർത്തമായി തോന്നുന്ന ഇത് റഷ്യയിലെ വജ്രഖനിയാണ്. ലോകത്തുതന്നെ ഏറ്റവും വലുതും. ഇതിന്റെ വ്യാസം 1 .2 കിലോമീറ്ററും ആഴം 500 മീറ്ററുമാണ്. ഒരു വർഷം 2000 കിലോഗ്രാം വൈരമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.8 . ഇതാണ് ലോകത്തെ ഏറ്റവും കൂടുതൽ ജനവാസമുള്ള മെക്സിക്കോ നഗരം. ഒരു മരം പോലും ഇവിടെ കാണാനില്ല. തന്മൂലം ഇവിടെ വായുമലിനീകരണം അതി രൂക്ഷമാണ്.9 . 2007 ൽ ആമസോൺ മഴക്കാടുകളിൽ ഉണ്ടായ തീപിടുത്തം വലിയ നാശനഷ്ടമാ ണുണ്ടാക്കിയത്.10 ലക്ഷം ഫുട്ബാൾ മൈതാനത്തിനു സമാനമായ പ്രദേശമാണ് അന്ന് കത്തി നശിച്ചത്. മഴക്കാടുകൾ ഭൂമിയുടെ ശ്വാസകോശമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. അതില്ലാതായാൽ ജീവൻ പോലും ഭൂമിയിൽ പിന്നെ അവശേഷിക്കില്ല.10 . അമേരിക്കയിലെ കാലിഫോർണിയായിലുള്ള കെൺ റിവർ ഓയിൽ ഫീൽഡ് ആണിത്. കളിപ്പാട്ടങ്ങൾ പോലെ തോന്നുന്ന ഇവിടെ നിന്ന് ഇതുവരെ 2000 ലക്ഷം ബാരൽ എണ്ണയുൽപ്പാദനം നടന്നിട്ടുണ്ട്. ഇവിടെ നടക്കുന്ന പ്രകൃതി ചൂഷണം അമേരിക്ക ഇനിയും ഗൗരവമായെടുത്തിട്ടില്ല.11 .പ്രകൃതിനശീകരണത്തിൽ മുഖ്യപങ്കു വഹിക്കുന്നത് മരങ്ങൾ വെട്ടിനശിപ്പിക്കു ന്നതാണ്. വനങ്ങൾ സംരക്ഷിക്കുകയും ,വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയുമാണ് ഇതിനുള്ള പോംവഴി. മൂന്നാർ പോലുള്ള മേഖലകളുടെ സംരക്ഷണം അത്യാവശ്യമാകുന്നതും ഇതൊക്കെ മൂലമാണ്.12 . ലോകത്തു 2 മുതൽ 5 കോടിവരെ മെട്രിക് ടൺ ഈ - വേസ്റ്റാണ് ഓരോ വർഷവും ഉണ്ടാകുന്നത്. സ്മാർട്ട്‌ഫോൺ ,കമ്പ്യൂട്ടർ ,ടാബ്‌ലെറ്റ് ,AC ഒക്കെയായി ഇതിന്റെ സംസ്ക്കരണം ലോകത്തിനു ഒരു തലവേദനയായി മാറുകയാണ്. അപകടകരമായ രാസ വിഷ മാലിന്യങ്ങൾ ഉൾക്കൊള്ളുന്നവയാണിവ.13 . പ്ലാസ്റ്റിക് മാലിന്യങ്ങൾ. ലോകത്തിന്റെ പ്രത്യേകിച്ചും വികസ്വര - ദരിദ്ര രാജ്യങ്ങൾക്കു ഒരു കീറാമുട്ടിയും പ്രകൃതിക്കു വലിയ ആഘാതവുമാണ് ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ.

ഇനിവരുന്നൊരു തലമുറക്കായി ഇവിടെ വാസം സാദ്ധ്യമാകണമെങ്കിൽ ഇതിനൊക്കെ ശാശ്വതമായ പരിഹാരം ഉണ്ടായേ മതിയാകുകയുള്ളു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+