follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

ആദം പീക്ക് മലമുകളിലെ കാൽപ്പാദങ്ങൾ..
ഇവിടം എല്ലാ മതവിശ്വാസികളുടെയും സംഗമ സ്ഥാനം

പ്രകാശ് നായര്‍ മേലില » Posted : 17/06/2017

ശ്രീലങ്കയിലെ പ്രസിദ്ധമായ ഈ മലമുകളിൽ ഒരു ശിവക്ഷേത്രമുണ്ട്. ഹിന്ദുമത വിശ്വസപ്രകാരം ഇവിടെയുള്ള രണ്ടു കാൽപ്പാദങ്ങൾ ഭഗവാൻ ശിവന്റേതാണെന്നു കരുതിപ്പോരുന്നു. എന്നാൽ ഈ മലയിൽ ക്രിസ്ത്യൻ, മുസ്‌ലിം, ബുദ്ധമതവിഭാഗങ്ങളും തങ്ങളുടെ അവകാശം വെവ്വേറെ ഉന്നയിക്കുന്നുണ്ട്.



ബുദ്ധമതവിശ്വാസികൾ ഇത് ഭഗവാൻ ശ്രീ ബുദ്ധന്റെ കാൽപ്പാദങ്ങളാണെന്നു വിശ്വസിക്കുമ്പോൾ മുസ്‌ലിം മതവിഭാഗം ഇത് ആദമിന്റെ കാലടയാളമായി കണക്കാക്കുന്നു. എന്നാൽ ക്രിസ്തുമതാനുയായികൾ ഇവ സെന്റ് തോമസിന്റേതാണെന്നാണ് കരുതിപ്പോരുന്നത്.



ഇതൊക്കെയാണെങ്കിലും ഇതേച്ചൊല്ലി ഈ മതവിഭാഗങ്ങൾ തമ്മിൽ കാര്യമായ സംഘർഷങ്ങളൊന്നും ഇവിടെ നടക്കാറില്ല എന്നതാണ് ശ്രദ്ധേയം. ഇവിടെ വരുന്നവർ അവരവരുടെ വിശ്വാസമനുസരിച്ചു പ്രാർഥിക്കുന്നു.



ശ്രീലങ്കയിലെ രത്നപുര ജില്ലയിലുള്ള സമണാള മൗണ്ടൻ റേഞ്ചിലാണ് ഈ സ്ഥലം. സമുദ്രനിരപ്പിൽ നിന്ന് 2200 അടി ഉയരമുള്ള ഈ മലമുകളിലെത്താൻ സുരക്ഷിതമായ പടികളും കൈവരികളും നിർമ്മിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന ഒരു ടൂറിസ്റ്റു കേന്ദ്രം കൂടിയായ ഈ മലമുകളിലാണ് ഏഷ്യയിലെ ഏറ്റവും മനോഹരമായ സൂര്യോദയം ദർശിക്കാൻ കഴിയുക.



















:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+