follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഇന്ത്യന്‍ കുതിപ്പില്‍ കിതപ്പോടെ ചൈന ...

പ്രകാശ് നായര്‍ മേലില » Posted : 08/08/2017

ഡോക്ലാംഗ് .. കുറച്ചുനാളായി ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മേഖലയാണ്. ഇന്ത്യാ - ചൈന - ഭൂട്ടാന്‍ സംഗമസ്ഥാനത്തുള്ള ഈ വിവാദ ഭൂമി കയ്യേറി റോഡ്‌ നിര്‍മ്മാണം നടത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മൂന്നു രാജ്യങ്ങള്‍ക്കുമിടയിലെ കോഴിക്കഴുത്തു പോലുള്ള പ്രദേശമാണ് ഡോക്ലാംഗ്. ഭൂട്ടാനുവേണ്ടിയും ചൈനക്കെതിരെ ഇന്ത്യയാണ് നിലപാട് കടുപ്പിച്ചത്. ചൈനയെ ചൊടിപ്പിക്കുന്നതും ഇതാണ്.ഡോക്ലാംഗിനു 6 കിലോമീറ്റര്‍ അകലെവരെ ചൈന റോഡ്‌ നിര്‍മ്മിച്ചുകഴിഞ്ഞു. ഇവിടെവരെ റോഡ്‌ നിര്‍മ്മിച്ചാല്‍ ഭൂട്ടാനും ഭാരതവും തങ്ങളുടെ Eye View വിലാകും എന്ന കണക്കുകൂട്ടലും ഒപ്പം ഒരു യുദ്ധമുണ്ടായാല്‍ ബംഗാളിലെ സിലിഗുഡി കോറിഡോര്‍ അതിവേഗം കടക്കാന്‍ ചൈനക്ക് കഴിയുമെന്നതുമാണ്.

എന്നാല്‍ ചൈന ഇക്കാര്യത്തില്‍ ഭീഷണികള്‍ പലതു നടത്തിയിട്ടും 1962 ലേ യുദ്ധംപോലുള്ള കടുത്ത നിലപാടിലേക്ക് കടക്കാന്‍ ചൈന തയ്യാറല്ല എന്നതാണ് കൌതുകകരം. അതിനു തക്കതായ കാരണമുണ്ട്.
ഭാരതത്തിന്‍റെ ന്യൂക്ലിയര്‍ പദ്ധതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അമേരിക്കയിലെ രണ്ടു ശാസ്ത്രവിദഗ്ദരായ ഹെന്‍സ് എം.ക്രിസ്ട്ടന്സന്‍, റോബര്‍ട്ട്‌ എസ് നോറിസ് എന്നിവരുടെ വിശദമായ റിപ്പോര്‍ട്ട് ഡിജിറ്റല്‍ മാഗസിനായ " AFTER MIDNIGHT " പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ കുറെ വര്‍ഷങ്ങ ളായി ഇന്ത്യയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അത് ന്യുക്ളിയര്‍ വികസനമായാലും സൈനിക ശക്തിയിലായാലും ചൈനയെ ടാര്‍ജെറ്റ്‌ ചെയ്താണ് നീങ്ങുന്നതെന്നാണ്.പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം :-

ഇന്ത്യയുടെ പക്കല്‍ ഇപ്പോള്‍ 120 മുതല്‍ 130 വരെ അണുബോംബ് ശേഖരം ഉണ്ടെന്നാണ് കണക്ക്. കൂടാതെ 200 ലധികം അണുബോംബുകള്‍ നിര്‍മ്മിക്കാനാവശ്യമായ പ്ലൂട്ടോണിയം ഇന്ത്യ തയ്യാറാക്കിക്കഴിഞ്ഞു.ഇതുoകൂടാതെ പ്ലൂട്ടോണിയം തയ്യാറാക്കാനുള്ള രണ്ടു റിയാക്റ്ററുകള്‍ കൂടി ഭാരതം നിര്‍മ്മിച്ചു വരുകയാണത്രെ.

മഹാരാഷ്ട്രയിലെ ഒരു ആണവ റിയാക്ടറില്‍ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ തീവ്രഗതിയില്‍ നടക്കുകയാണ്. കല്‍പ്പാക്കം ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ യാഥാര്‍ത്ഥ്യമായതോടുകൂടി പ്ലൂട്ടോണിയം നിര്‍മ്മിക്കാനുള്ള ഭാരതത്തിന്‍റെ ക്ഷമത ഇരട്ടിയായി വര്‍ദ്ധിച്ചു എന്നതാണ്.

മിസൈല്‍ ടെക്നോളജിയില്‍ ഭാരതം സമീപഭാവി യില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ഭാരതത്തിന്‍റെ അഗ്നി 4 മിസൈലിന്‍റെ 3500 കി,മീറ്റര്‍ പരിധിയില്‍ ചൈനയുടെ തലസ്ഥാനമായ ബീജിംഗ് ഉള്‍പ്പെടെ തന്ത്രപ്രധാന നഗരമായ ശങ്ഘായ് യും ഉള്‍പ്പെടുന്നുണ്ടത്രെ. അഗ്നി 5 മിസ്സൈല്‍ ( 5000 കി.മീ. പരിധി ) അഗ്നി 6 ( 10000 കി.മീ ദൂരം ) എന്നിവയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുകയാണ്.. ഇതോടെ ചൈന പൂര്‍ണമായും ഭാരതത്തിന്‍റെ മിസ്സൈല്‍ പരിധിയില്‍ അകപ്പെടുന്നു എന്നത് അവരെ അലോസരപ്പെടുത്തുന്ന വസ്തുതതന്നെയാണ്..


ഇത് ഡോക്ലാങ്ങിനു രണ്ടര കിലോമീറ്റര്‍ താഴെയുള്ള 20 -25 കുടുംബങ്ങള്‍ കഴിയുന്ന "കുപ്പുപ്" ഗ്രാമമാണ്. ഇവിടെ" നിങ്ങള്‍ ചൈനീസ് പട്ടാളത്തിന്റെ നിരീക്ഷണത്തിലാണ് ,സൂക്ഷിക്കുക" എന്ന ബോര്‍ഡ് ഇന്ത്യന്‍ പട്ടാളം സ്ഥാപിച്ചിട്ടുണ്ട്. കന്നുകാലി വളര്‍ത്തല്‍ പ്രധാനവരുമാനമായ ഇവര്‍ കാലികളെ മേയ്ക്കാന്‍ ഡോക്ലാന്ഗ് വരെ പോകാറുണ്ടായിരുന്നു.ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം ഇവരെ വിലക്കിയിരിക്കുകയാണ്.

കൂടാതെ പ്രിഥ്വി 2,അഗ്നി 1 , അഗ്നി 2, അഗ്നി 3 എന്നീ മിസ്സൈലുകളും ന്യൂക്ലിയര്‍ ശേഷി വഹിക്കാന്‍ കഴിയുന്നവയാണ്. ഇവ കരയില്‍ നിന്നും കടലിനടിയിലെ അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്നവയുമാണ്‌.കൂടാതെ അണുബോംബ് വര്‍ഷിക്കാന്‍ കഴിയുന്ന ജാഗുവര്‍ ,മിറാജ് യുദ്ധവിമാനങ്ങളും ഭാരതത്തിന്‍റെ പക്കല്‍ സജ്ജമാണ്. ഇതുകൂടാതെ സുഖോയി ,മിഗ് വിമാന ശേഖരങ്ങള്‍ വേറെയും.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ചൈനക്ക് തുല്യമോ അതിനപ്പുറമോ ഉള്ള ഒരു ആണവശക്തിയാകാനുള്ള അക്ഷീണ പരിശ്രമമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക്കിസ്ഥാനെ തഴഞ്ഞ് ചൈനയെ ടാര്‍ജെറ്റ്‌ ചെയ്യാന്‍ ഇന്ത്യ തയ്യാറാകുന്നതിന്റെ മുഖ്യകാരണം ഏഷ്യയിലെ ലീഡര്‍ ഷിപ്പ് തന്നെയാണ്.
1962 ലേതുപോലെ ആക്രമണം നടത്തി അനായാസം വിജയം കൈവരിക്കാം എന്നത് ഇന്നത്തെ അവസ്ഥയില്‍ വെറും വ്യാമോഹം മാത്രമാണെന്ന് മറ്റാരേക്കാളും ചൈനക്ക് നന്നായി അറിയാം.

ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാല്‍ ചൈനയുടെ ബദ്ധശതൃക്കളായ ജപ്പാനും ,വിയറ്റ്നാമും ഭാരതത്തെ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന ഭയവും അത്തരമൊരു നടപടി ചൈനയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കിയേക്കാം എന്ന വസ്തുതയും ചൈനീസ് രാജ്യരക്ഷാ വിദഗ്ദ്ധരും പ്രകടിപ്പിക്കുന്നുണ്ട്.ഭാരതത്തെ സംബന്ധിച്ചിടത്തോളം സുരക്ഷാ ഭീഷണിയുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്താണ്. താലിബാന്‍ ,ഇസ്ലാമിക് സ്റ്റേറ്റ് ,അല്‍ ഖായിദ തീവ്രവാദവും , തൊഴിലില്ലായ്മയും , സാമ്പത്തിക പിന്നോക്കാവസ്ഥയും ,അരാജകത്വവും , ഭരണ സുസ്ഥിരത ഇല്ലാത്തതും പാക്കിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളാണ്. അതില്‍നിന്നു കരകയറാന്‍ അവര്‍ക്ക് ഏറെ നാള്‍ ഇനിയും വേണ്ടിവന്നേക്കാം.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+