follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഇവര്‍ ജയിക്കാനായ് ജനിച്ചവര്‍ !!
വലിയ വീടും ആഡംബരജീവിതവും സ്വപ്ങ്ങളില്‍ ഒതുക്കി അവര്‍ മക്കളെ പഠിപ്പിച്ചു; ഇന്ന് നാല് മക്കളില്‍ മൂന്നു പേര്‍ IAS, ഒരാള്‍ IPS

പ്രകാശ് നായര്‍ മേലില » Posted : 09/08/2017

ഒരു സാധാരണ കുടുംബം. അച്ഛന്‍ ബാങ്ക് ക്ലാര്‍ക്ക്. അമ്മ ഗൃഹഭരണം. മക്കള്‍ രണ്ടാണും രണ്ടു പെണ്ണും. മക്കളെ പരമാവധി പഠിപ്പിക്കുക എന്നത് മാത്രമായിരുന്നു അച്ഛന്‍ അനില്‍ മിശ്രയുടെയും അമ്മ ദീപ മിശ്രയുടെയും ഒരേയൊരു ലക്‌ഷ്യം. ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഡ് ലുള്ള ലാല്‍ ഗഞ്ച് ഏരിയയിലെ ആ രണ്ടുമുറി വീട്ടില്‍ അവര്‍ സ്വയം മക്കള്‍ക്കായി ജീവിതം സമര്‍പ്പിച്ചു.

അതിനായി വലിയ വീടും ആഡംബരജീവിതവും അവര്‍ സ്വപ്ങ്ങളില്‍ ബാക്കിവച്ചു. രണ്ടു മുറിയും ഹാളും , അടുക്കളയുമുള്ള വീട്ടില്‍ അവരുടെ ഫോക്കസ് മുഴുവന്‍ നാലു മക്കളിലായി..മൂത്തമകന്‍ യോഗേഷ് മിശ്ര IAS, IT എഞ്ചിനീറിംഗ് പൂര്‍ത്തിയാക്കി നോയിഡയില്‍ ജോലിചെയ്യുമ്പോഴാണ് സിവില്‍ സര്‍വീസ് എഴുതി IAS കരസ്ഥമാക്കുന്നത്. ഇപ്പോള്‍ അദ്ദേഹം കല്‍ക്കത്തയിലെ ജോലി ചെയ്യുന്നു. മറ്റുള്ള മൂന്നുപേര്‍ക്കും സിവില്‍ സര്‍വീസ് എഴുതാനുള്ള പ്രേരക ശക്തിയും യോഗേഷ് ആയിരുന്നു.

രണ്ടാമത്തേത് മകളാണ് ക്ഷമാ മിശ്ര IPS , രണ്ടാമത്തെ അവസരത്തിലാണ് സിവില്‍ സര്‍വീസ് പാസ്സാകുന്നത്. ഇപ്പോള്‍ കര്‍ണ്ണാടകയിലെ ജോലി ചെയ്യുന്നു. ക്ഷമ MA ബിരുദധാരിണിയായിരുന്നു.മൂന്നാമത്തേതും മകളാണ് മാധവി മിശ്ര IAS. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രതിനിധിയായി ഡല്‍ഹിയില്‍ ജോലിചെയ്യുന്നു. മാധവി മിശ്ര എക്കൊനോമിക്സ് ല്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ് ആയിരുന്നു.

നാലാമത്തേതും ഏറ്റവും ഇളയയാളുമായ ലോകേഷ് മിശ്ര IAS ബീഹാറിലെ ചമ്പാരന്‍ ജില്ലാ സബ് കലക്ടര്‍ ആയി ഇപ്പോള്‍ ട്രെയിനിങ്ങില്‍ ആണ്. 2016 ബാച്ചുകാരനാണ്. ഇദ്ദേഹം കെമിക്കല്‍ എഞ്ചിനീയറായിരുന്നു.മൂന്നു മക്കള്‍ IAS, ഒരാള്‍ IPS. ഒരിടത്തരം അതായത് മദ്ധ്യവര്‍ഗ്ഗ കുടുംബത്തിലെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാനും സന്തോഷിക്കാനും ഇതില്‍പ്പരമിനിയെന്തു വേണം ? എല്ലാവര്‍ക്കും മാതുകയാണ് ആ മാതാപിതാക്കളും അവരുടെ മിടുക്കരായ നാല് മക്കളും. മക്കള്‍ തമ്മില്‍ ഒന്നരവയസ്സും രണ്ടു വയസ്സുമാണ് പ്രായവ്യത്യാസമുള്ളത്.

ഇതിവിടെ പോസ്റ്റ്‌ ചെയ്യാന്‍ കാരണം പഠനവും ജോലിയുമായി മക്കളെല്ലാം പുറത്തായിരുന്നു പലകാലമായി. എന്നാല്‍ 2014 മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ഉത്തര്‍പ്രദേശ് ലെ പ്രതാപ് ഗഡ് ലുള്ള ലാല്‍ ഗഞ്ച് ഏരിയയിലെ ആ രണ്ടുമുറി വീട്ടില്‍ അവര്‍ ആ നാലുമക്കളും എത്താറുണ്ട്. രക്ഷാബന്ധന്‍ ദിവസത്തില്‍ . അതിത്തവണയും മുടങ്ങുന്നില്ല.അവര്‍ നാലുപേരും അന്നേദിവസം എത്തും അച്ഛനമ്മമാരുടെ സാന്നിദ്ധ്യത്തില്‍ രക്ഷാബന്ധന്‍ ആഘോഷിക്കാന്‍. നഗരവാസികളും ഉത്സാഹത്തിലാണ്. വലിയൊരു സ്വാഗത സമ്മേളനത്തിന് നാളെ പ്രതാപ്‌ ഗഡ് നഗരം സാക്ഷിയാകുന്നു. നാടിന്‍റെ അഭിമാനമായ ആ നാലുപേര്‍ക്കായി.

അറിവിന്‍റെ പുതിയ പാതകള്‍ തേടി , മത്സരപരീക്ഷ ജയിക്കാനുള്ള നൂതനമാര്‍ഗ്ഗങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി വിദ്യാര്‍ഥികളും അവരെ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+