follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

അവള്‍ ടോര്‍ച്ച് തെളിച്ചു കൊടുത്തു. കാമുകന്‍ കയ്യിലിരുന്ന മഴു കൊണ്ട് അവളുടെ മാതാപിതാക്കളുടെ കഴുത്തുവെട്ടി മാറ്റി, പിന്നീട് സഹോദരന്മാര്‍, ജ്യേഷ്ടത്തി, അവരുടെ പിഞ്ചു മക്കള്‍ - കാമുകനെ സ്വന്തമാക്കാന്‍ യുവ അധ്യാപിക ചെയ്ത കൊടുംപാതകങ്ങള്‍

പ്രകാശ് നായര്‍ മേലില » Posted : 09/08/2017

അവള്‍ ടോര്‍ച്ച് തെളിച്ചു കൊടുത്തു. കാമുകന്‍ കയ്യിലിരുന്ന മഴു കൊണ്ട് അവളുടെ മാതാപിതാക്കളുടെ കഴുത്തുവെട്ടി മാറ്റി, പിന്നീട് സഹോദരന്മാര്‍ ,ജ്യേഷ്ടത്തി അവരുടെ മകള്‍ - അങ്ങനെ ആറു പേരെയും അയാള്‍ ഞൊടിയിടയില്‍ കാലപുരിക്കയച്ചു.

ഏഴാമത് ഒന്നരവയസ്സുകാരന്‍ അര്ഷിന്റെ (arsh) കരച്ചില്‍ കേട്ട് വെട്ടാനൊരുങ്ങിയ കാമുകനെ അവള്‍ തടഞ്ഞു.. കുഞ്ഞിനെ അവള്‍ വാരിയെടുത്തുമ്മ വച്ചശേഷം അതിന്‍റെ കഴുത്തു ഞെരിച്ചു കൊന്നു.മാനവികത മരവിച്ചു പോയ നിമിഷങ്ങള്‍. പ്രണയിച്ച പുരുഷനെ സ്വന്തമാക്കാന്‍ ഒരു സ്ത്രീ ചെയ്ത കൊടും പാതകങ്ങള്‍. നാടുവരെ ഞെട്ടിവിറച്ചു..ഇതിനൊക്കെ എങ്ങനെ മനസ്സുവന്നു ?? അവള്‍ സാധാരണക്കരിയായിരുന്നില്ല. മിഡില്‍ സ്കൂള്‍ അദ്ധ്യാപികയായിരുന്നു. അതാണ്‌ ഞെട്ടല്‍ ഉളവാക്കുന്നത്.

കീഴ്ക്കോടതിമുതല്‍ സുപ്രീം കോടതിവരെ ഇരുവ രെയും തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഒടുവില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും തള്ള പ്പെട്ടു. പ്രണാബ് മുഖര്‍ജി പദവിയൊഴിയും മുന്പ് അവസാനമായി പരിഗണിച്ച ഈ ദയാഹര്‍ജി തള്ളിക്കൊണ്ട് ഇങ്ങനെ രേഖപ്പെടുത്തി.

" മാനവരാശിക്ക് തന്നെ കളങ്കവും അപമാന വുമാണ് ഈ സ്ത്രീയും പുരുഷനും. ഇവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല.."

2008 ഏപ്രില്‍ 14 ന് അര്‍ദ്ധരാത്രി ഉത്തര്‍ പ്രദേശ്‌ ലെ AMROHA ക്കടുത്തുള്ള "ബാവന്‍ഖേരി" ഗ്രാമത്തില്‍ അരങ്ങേറിയതാണ് ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ അരുംകൊലകള്‍..
അദ്ധ്യാപികയായിരുന്ന ശബ്നവും ,ആറാം ക്ലാസ്മാത്രം വിദ്യാഭ്യാസം ഉണ്ടായിരുന്ന സലീമും തമ്മില്‍ പ്രണയത്തിലായിരുന്നു. സലിം തൊട്ടടുത്ത ഗ്രാമവാസിയും അല്‍പ്പം ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയുമായിരുന്നു.

ശബ്നത്തിന്‍റെ പിതാവ് സൗഗര്‍ അലിയും സ്കൂള്‍ അദ്ധ്യാപകനായിരുന്നു. സൌഗര്‍ അലിക്ക് രണ്ട് ആണ്മക്കളും ശബ്നം ഒരു മകളുമായിരുന്നു. മൂത്തമകന്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. രണ്ടാമത്തെ മകന്‍ വിദ്യാര്‍ത്ഥിയും. വിദ്യാഭ്യാസമുള്ള സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നതും സമൂഹത്തില്‍ നല്ല വിലയും നിലയുമുള്ള ഒരു കുടുംബമായിരുന്നു സൗഗര്‍ അലിയുടേത്.

മകള്‍ക്ക് സലീമുമായുള്ള ബന്ധം കുടുംബം നഖശിഖാന്തം എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് മകളുമായി നിരവധി വാക്കേറ്റങ്ങള്‍ നടന്നു.ഒടുവില്‍ മകളും കാമുകനും ചേര്‍ന്ന് എല്ലാവരേയും ഉന്മൂലനം ചെയ്യാനും അത് രഹസ്യമായി നടപ്പാക്കാനും പദ്ധതിയിട്ടു. അന്നുരാത്രി ശബ്നം ചായ തിളപ്പിച്ചതില്‍ അളവില്‍ക്കൂടുതല്‍ ഉറക്കഗുളിക കലക്കി എല്ലാവര്ക്കും നല്‍കി.അതുമൂലമാകാം കുടുംബാംഗങ്ങള്‍ എല്ലാം വളരെവേഗം ഗാഡനിദ്രയിലാണ്ടു.

2008 ഏപ്രില്‍ 14 ന് അര്‍ദ്ധരാത്രി സലിം വലിയൊരു മഴുവു മായി ഇരുളിന്‍റെ മറവില്‍ അവിടെയെത്തി. അവള്‍ അവനെ കാത്ത് ഉറങ്ങാതെയിരുന്നു. മറ്റുള്ള ഒഴികെ എല്ലാവരും ഉറക്കമായിരുന്നു.

അവള്‍ ഒരു ടോര്‍ച്ചു കയ്യിലെടുത്തു വഴികാട്ടി മുന്നേ വീടിനുള്ളിലേക്ക് നടന്നു. ആദ്യം മാതാപിതാക്കളുടെ മുറി തുറന്നു ടോര്‍ച്ചു തെളിച്ചു കൊടുത്തു. പിതാവ് സൗഗര്‍ അലിയും (58) ,മാതാവ് ഹാഷ്മി ( 56)യും ഉറക്കത്തില്‍ തന്നെ സലീമിന്‍റെ മഴുവിനിരയായി കൊല്ലപ്പെട്ടു. ഒന്ന് ഞരങ്ങാന്‍ പോലും അവര്‍ക്കായില്ല.

അടുത്ത മുറിയില്‍ ഒറ്റയ്ക്ക് ഉറങ്ങിയിരുന്ന ഇളയസഹോദരനെയും മുകളിലത്തെ മുറിയില്‍ പോയി മൂത്തസഹോദരനേയും ഭാര്യയേയും അവരുടെ 5 വയസ്സുള്ള മകളെയും ഇതേ രീതിയില്‍ ശബ്നം തെളിച്ച ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കാമുകനായ സലിം വെട്ടിക്കൊന്നു.അവര്‍ക്കാര്‍ക്കും ഒന്ന് ചലിക്കാന്‍ പോലും അവസരം നല്‍കാതെ.

അവസാന ഇരയായിരുന്നു 18 മാസം പ്രായമുള്ള സഹോദരന്‍റെ മകന്‍ "അര്ഷ്". ശബ്നത്തെ ഏറെ ഇഷ്ടമായിരുന്നു. സ്കൂളില്‍ നിന്ന് വന്നാല്‍ അവളുടെ മടിയിലായിരുന്നു സദാ സമയം.അവള്‍ക്കും അവനെ ജീവനായിരുന്നു.. ശബ്ദം കേട്ട ഞെട്ടലില്‍ ഉറക്കമുണര്‍ന്ന കുഞ്ഞ് വാവിട്ടു കരയാന്‍ തുടങ്ങി.കുഞ്ഞിനേയും മഴുകൊണ്ട് വെട്ടാനൊരുങ്ങിയ സലീമിനെ അവള്‍ തടഞ്ഞു. അവള്‍ തന്നെ മുന്നോട്ടാഞ്ഞ്‌ കുഞ്ഞിനെ കയ്യിലെടുത്തു ഇരുകവിളിലും മാറിമാറി ഉമ്മവച്ച ശേഷം അവള്തന്നെ അതിന്‍റെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

പ്രകൃതിയും ചരാചരങ്ങളും പോലും ഞെട്ടി വിറങ്ങലിച്ച നിമിഷങ്ങള്‍..ഒരു സ്ത്രീക്ക് ഇത്ര ക്രൂരയാകാന്‍ - ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ?

സലീമിനെ യാത്രയാക്കിയശേഷം രാത്രി രണ്ടു മണിയോട് കൂടി ശബ്നം വീടിന്‍റെ മുകളിലത്തെ ബാല്‍ക്കണിയില്‍ നിന്ന് നിലവിളിച്ച് ആളെക്കൂട്ടുക യായിരുന്നു. കൊള്ളക്കാര്‍ രാത്രി വീടാക്രമിച്ചു എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നെന്നും താന്‍ ഒളിച്ചിരുന്നതുകൊണ്ട് രക്ഷപെട്ടെന്നുമാ യിരുന്നു അവള്‍ ആള്‍ക്കാരോടും പോലീസിനോടും പറഞ്ഞത്.

പോലീസ് അത് വിശ്വസിച്ചില്ല. കാരണം മരണപ്പെട്ടവരാരും പ്രതിരോധിച്ചതിന്റെ ഒരു തെളിവുകളും ലഭിച്ചില്ല. എന്നാല്‍ ശബ്നത്തിന്‍റെ മൊബൈല്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി സലീമുമായി 900 തവണ സംസാരിച്ചതായി കണ്ടെത്തി.

സലീമിനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ എല്ലാം തത്ത പറയുമ്പോലെ വെളിപ്പെടുത്തി. പിഞ്ചുകുഞ്ഞിനെ കൊല്ലാന്‍ എങ്ങനെ മനസ്സുവന്നു എന്ന ചോദ്യത്തിന് ആദ്യം കരച്ചിലായിരുന്നു മറുപടി. പിടിക്കപ്പെടും എന്ന ഭയം കൊണ്ടാണ് അത് ചെയ്തതെന്ന് പിന്നീട് പറഞ്ഞു.കൊല നടക്കുമ്പോള്‍ ശബ്നം ഗര്‍ഭിണിയായിരുന്നു. ജയിലില്‍ അവര്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയും തള്ളിയതിനെത്തുടര്‍ന്നു കുഞ്ഞിനെ ശബ്നത്തിന്‍റെ പരിചയക്കാരായ ഉസ്മാന്‍ സൈഫിക്കും ഭാര്യക്കുമായി ദത്തു നല്‍കി.

ജില്ലാ ജഡ്ജ് ഇരുവര്‍ക്കുമുള്ള ഡെത്ത് വാറണ്ട് ഇന്നലെയാണ് പുറപ്പെടുവിച്ചത്. എന്നാല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു റിവ്യു പെറ്റിഷന്‍റെ വിധി വരാനുള്ളതിനാല്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. അതിനു കാത്തിരിക്കുകയാണ് ജയിലധികൃതര്‍.

ഒന്നാമത്തെ ചിത്രം - ശബ്നവും ,സലീമും. രണ്ടാമത്തെ ചിത്രത്തില്‍ വലത്ത് നിന്ന് രണ്ടാമത് നില്‍ക്കുന്നതാണ് ശബ്നം. സഹോദരന്‍ അനീഷിന്‍റെ വിവാഹദിനത്തില്‍ കൂട്ടുകാരികള്‍ക്കൊപ്പം എടുത്തത്. മൂന്നാമത്തെ ചിത്രം.. അവരുടെ വീട്.നാലാമത്തെ ചിത്രം ഘാതകന്‍ സലിം.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+