follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

കൊറിയ - അമേരിക്ക , ഇന്ത്യ - ചൈന ... യുദ്ധം അനിവാര്യമാകുന്നുവോ ?

പ്രകാശ് നായര്‍ മേലില » Posted : 10/08/2017

ഉത്തരകൊറിയ കൂടുതല്‍ ആക്രമോല്‍സുകത കാട്ടുകയും അമേരിക്കയുടെ കൊലാഹലപൂര്‍ണ്ണ മായ അവ്യക്ത വിദേശ നയവും മൂലം അനിവാര്യമായ ഒരു ആണവ യുദ്ധത്തിലെക്കാണോ ലോകത്തെ നയിക്കുന്നത് ?

ട്രമ്പ്‌, വൈറ്റ് ഹൌസിലെത്തിയത്‌ അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് കരുതുന്ന വലിയൊരുവിഭാഗം ജനത അമേരിക്കയിലുണ്ട്. വ്യക്തവും സുദൃഡവുമായ ഒരു വിദേശ നയം ട്രമ്പിനില്ല എന്നതാണ് വാസ്തവം.

ഉത്തരകൊറിയക്കെതിരെ കഴിഞ്ഞയാഴ്ച യു.എന്‍ പാസ്സാക്കിയ ഉപരോധങ്ങളെ റഷ്യയും ,ചൈനയും പൂര്‍ണ്ണമായും പിന്തുണച്ചിട്ടും അത് ഫലപ്രദമായി ഉപയോഗിച്ച് ഉത്തരകൊറിയയെ വരുതിയിലാക്കാ ന്‍ അമേരിക്കയ്ക്ക് കഴിയാതിരുന്നത് ട്രമ്പ്‌ ഭരണകൂടത്തിന്റെ പിടിപ്പുകേട് തന്നെയാണ്. ഫലമോ ജപ്പാനും , ദക്ഷിണകൊറിയയും കടുത്ത ആണവ ഭീഷണിയിലുമാണ്.തങ്ങളുടെ പക്കല്‍ അണുബോംബ് ഉണ്ടെന്നും അത് ദീര്‍ഘദൂര മിസ്സലുകളില്‍ തൊടുത്ത് എവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ക്കു കഴിയുമെന്നും ജപ്പാന്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ ധവളപത്രം വെളിപ്പെടുത്തിയത് മറ്റൊരു മുന്നറിയിപ്പാണ്.

ഉത്തര കൊറിയ അണുബോംബ് പ്രയോഗിച്ചാല്‍ ജപ്പാന്‍ സമൂല നാശത്തിനു തയ്യാറാകുമെന്ന ഭീതിയാണ് ഇപ്പോള്‍ പുതുതായി ഉടലെടുത്തിരിക്കുന്നത്. ഇനിയൊരു ആണവ ആക്രമണം ജപ്പാന്‍ അംഗീകരിക്കില്ല എന്ന് സാരം. അതിശക്തമായി അവര്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചതിലൂടെ വ്യക്തമാകുന്നത്.

അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ആണവ ആക്രമണം നടത്തുമെന്ന വടക്കന്‍ കൊറിയന്‍ ഭീഷണി അമേരിക്കക്കൊപ്പം ജപ്പാനും ദക്ഷിണ കൊറിയക്കും കടുത്ത വെല്ലുവിളി തന്നെയാണ്.

താന്‍ സദ്ദാം ഹുസൈനെ പ്പോലെ പരാജിതാകാന്‍ ജനിച്ചവനല്ല എന്ന കിം ജ്യോംഗി ന്‍റെ ഭീഷണി തള്ളിക്കളയാന്‍ അമേരിക്കക്കും കഴിയില്ല. കാരണം അവരുടെ പക്കല്‍ എത്ര ഹൈഡ്രജന്‍ ബോംബുണ്ടെന്ന കാര്യം പൂര്‍ണ്ണ രഹസ്യമാണ് എന്നതുതന്നെ.

യുദ്ധത്തിന്‍റെ കാര്‍മേഘങ്ങള്‍ കൊറിയന്‍ ചക്രവാളങ്ങളില്‍ ഉരുണ്ടുകൂടിയ സ്ഥിതിക്ക് ഉത്തരകൊറിയയില്‍ ഒരു അധികാര അട്ടിമറി സാദ്ധ്യമായാല്‍ മാത്രമേ ട്രമ്പ്‌ ഭരണകൂടത്തിന്‍റെ കരുനീക്കങ്ങള്‍ വിജയിക്കുകയുള്ളൂ എന്നതാണ് സ്ഥിതി.അതുപോലെതന്നെ ചൈന ഡോക്ലാംഗ് മേഖലയില്‍ സൈനിക നടപടി നടത്തിയാല്‍ തങ്ങള്‍ നിക്ഷ്പക്ഷ നിലപാടെടുക്കുമെന്ന നേപ്പാളിന്റെ പ്രഖ്യാപനം ഇന്ത്യക്ക് ആശ്വാസമേകുന്നതാണ്. 1962 ഇന്ത്യാ - പാക്ക് യുദ്ധത്തിലും ലും നേപ്പാള്‍ ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ അതിനുശേഷം ഇപ്പോള്‍ നേപ്പാളും ചൈനയും ഏറെ അടുത്തുകഴിഞ്ഞു.

നേപ്പാളില്‍ വന്‍ നിക്ഷേപങ്ങളും വികസനപ്രവര്‍ത്തങ്ങളുമാണ് ചൈന നടത്തുന്നത്. നേപ്പാളിന് 18 സൈനിക ഹെലിക്കോപ്റ്ററുകള്‍ ചൈന സൌജന്യമായി നല്‍കുകയും ചെയ്തു.

ഇന്ത്യ ഭൂട്ടനുമായി കൂടുതലടുക്കുന്നതില്‍ നേപ്പാളിന് വലിയ ആശങ്കയുണ്ട്. കാരണം നേപ്പാളും - ഭൂട്ടാനും ബദ്ധ ശത്രുതയിലാണ്. ഭൂട്ടാനിലെ മുഴുവന്‍ നേപ്പാളികളെയും ഭൂട്ടാന്‍ സര്‍ക്കാര്‍ പുറത്താക്കുകയുണ്ടായി. ഭൂട്ടാനില്‍ക്കഴിയുന്ന നേപ്പാളില്‍ നിന്നുള്ള ശരണാര്‍ഥികളായവരെ നേപ്പാള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് ഇവര്‍ തമ്മിലുള്ള പ്രധാന ഉരസല്‍. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കവും നിലനില്‍ക്കുകയാണ്.

ഭൂട്ടാനെ സംബന്ധിച്ചിടത്തോളം ഭാരതമാണ് അവരുടെ ഏക ആശ്രയം.ചൈനയില്‍ നിന്ന് അവര്‍ക്ക് ഭീഷണിയൊന്നുമില്ലെങ്കിലും ഡോക്ലാം വിഷയത്തോടെ ചൈനയുമായുള്ള അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്..

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+