follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഗോരഖ്പൂരിന്‍റെ വിലാപം

പ്രകാശ് നായര്‍ മേലില » Posted : 14/08/2017

BRD മെഡിക്കല്‍കോളേജ് ഹോസ്പ്പിറ്റലില്‍ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് മരിച്ചത് 63 കുഞ്ഞുങ്ങള്‍. ഇപ്പോഴും നിരവധി കുട്ടികള്‍ അവിടെ അഡ്മിറ്റ്‌ ആണ്. അതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരവും.

Encephalitis അഥവാ ജപ്പാന്‍ ജ്വരം ആണ് ഇവിടെ കുഞ്ഞുങ്ങളില്‍ വളരെ വേഗം പടര്‍ന്നു പിടിക്കുന്നത്. കൊതുകുകളില്‍ നിന്ന് പകരുന്ന ഈ രോഗം ഉത്തര്‍പ്രദേശ് ന്‍റെ കിഴക്കന്‍ മലയോര ജില്ലകളെയാകെ ബാധിച്ചിരിക്കുകയാണ്.ഉത്തര്‍ പ്രദേശ് ജനസംഖ്യയുടെ 15% ഈ രോഗത്തിന്‍റെ പിടിയിലാണ്.മൂന്നു മാസം മുതല്‍ 15 വയസ്സുവരെ പ്രായമായ കുട്ടികളെയാണ് Japanese Encephalitis കാര്യമായി ബാധിക്കുന്നത്. തലച്ചോറില്‍ നീര്‍ബാധ ഉണ്ടാകുന്നതുമൂലം കലാശലായ പനിയും,ചുമയും ,തലവേദനയും ഉണ്ടാകുന്നു. ഇതാണ് മരണത്തിന് ഇടയാകുന്നത്.കൂടുതലും ഗ്രാമീണ മേഖലകളിലാണ് ജപ്പാന്‍ പനി വ്യാകമായിട്ടുള്ളത്.

തലച്ചോറിനെയാണ് ഈ രോഗം നേരിട്ട് ബാധിക്കുന്നത്. പനിയും തലവേദന യുമാണ്‌ രോഗലക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ ഇത് West Nile virus, dengue virus, Chandipura virus, chikungunya virus അല്ലെങ്കില്‍ നിമോണിയ എന്നിവയില്‍ ഏതെന്ന് ഡോക്ടര്‍മാര്‍ക്ക് വരെ കണ്ഫ്യൂഷന്‍ ആകാറുണ്ട്. രക്തപരിശോധനയിലൂടെ മാത്രമേ രോഗം ഏതെന്ന് കൃത്യമായി അറിയുവാന്‍ കഴിയുകയുള്ളൂ.

National Vector Borne Diseases Control Programme (NVBDCP), 2010 മുതല്‍ 2017 വരെ U.P യില്‍ നടത്തിയ മെഡിക്കല്‍ സര്‍വ്വേ അനുസരിച്ച് ഈ കാലയളവുകളില്‍ 26,686 ആളുകള്‍ Japanese Encephalitis ബാധിരരാകുകയും അതില്‍ 4401 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണു കണക്ക്. 1978 നുശേഷം 6000 കുട്ടികള്‍ ഗോരഖ്പൂര്‍ ഏരിയയില്‍ മാത്രം മരണപ്പെട്ടിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു.

ഗോരഖ്പൂരിലെ BRD മെഡിക്കല്‍കോളേജ് 950 ബെഡുകളുള്ള ആശുപത്രി യാണ്. ദിവസവും 5000 ത്തിലധികം രോഗികളാണ് ഇവിടെ ചികിത്സതേടി വരുന്നത്.അതില്‍ അധികവും കുട്ടികളാണ്. ഒരു ബെഡില്‍ 4 പേര്‍ വീതമാണ് ഇപ്പോള്‍ കിടക്കുന്നത്. ബെഡില്‍ ഇടമില്ലാതെ തറയിലും ,ഇടനാഴികളിലും ,വെളിയിലുമെല്ലാം രോഗികള്‍ കിടക്കുന്നു. പലപ്പോഴും പുതുതായി വരുന്ന രോഗികളെ അഡ്മിറ്റ്‌ ചെയ്യാതെ മടക്കി അയക്കുകയും പതിവാണ്. ദാരിദ്രപിന്നോക്കവിഭാഗങ്ങളാണ് ഇവിടെ വരുന്നവരില്‍ അധികവും.

ആശുപത്രിയുടെ അകവും പുറവും വൃത്തിഹീന മാണ്. ചപ്പുചവറുകള്‍ നീക്കം ചെയ്യുക അപൂര്‍വ്വം. ഇവിടുത്തെ ജൂനിയര്‍ ഡോക്ടര്മാരെപ്പറ്റി നിരവധി പരാതികളാണ് രോഗികള്‍ക്ക് പറയാനുള്ളത്. രോഗികളോടും ബന്ധുക്കളോടും പലപ്പോഴും വളരെ മോശമായി പെരുമാറുന്നത് ഇവരാണ്. പോലീസിനു മുന്നില്‍ വച്ച് പത്രറിപ്പോര്‍ട്ടര്‍മാരെ വരെ കൈകാര്യം ചെയ്തതും ഇവരാണ്.

ഹോസ്പ്പിറ്റലിലെ നേഴ്സുമാര്‍ തുടങ്ങിയ അനേകം സ്റ്റാഫ് കരാറടിസ്ഥാനത്തില്‍ നിയമിതരായവരാണ്. അവരില്‍ പലര്‍ക്കും കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരാരും ജോലിചെയ്യാന്‍ തല്‍പ്പരരുമല്ല. കേടുവന്ന ഉപകരണങ്ങള്‍ മെഷീനുകള്‍ . ഇവയുടെ മെയിന്റനന്സിനായി അനുവദിക്കുന്ന കോടികള്‍ കടലാസുകളില്‍ ഒതുങ്ങുന്നു.

95 മുതല്‍ ഈ ആശുപത്രിയില്‍ കുട്ടികള്‍ മരിക്കുന്നത് സര്‍വസാധാരണമാണെന്നു സമീപവാസികള്‍ പറയുന്നു. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും കുട്ടികള്‍ മരിച്ചപ്പോഴാണ് അത് വാര്‍ത്തയായത്. ഒക്സിജന്റെ കുറവുമൂലമാണ് ഇപ്പോള്‍ ഈ കൂട്ട മരണങ്ങള്‍ സംഭവിച്ചത്. ഇവിടെ വരുന്ന ജപ്പാന്‍ ജ്വരം ബാധിച്ച കുട്ടികള്‍ രക്ഷപെട്ടു പോകുന്നത് അപൂര്വ്വമാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്. ഇനി ആശുപത്രിയില്‍ എത്തും മുന്‍പേ മരിക്കുന്നവരുടെ കണക്കുകള്‍ വേറെയുമുണ്ട്.

ആശുപത്രിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി വരുന്ന VIP കളുടെ തിരക്കുകള്‍ മൂലം ഒരൊറ്റ ഡോക്ടര്‍മാര്‍ പോലും രോഗികളെ പരിശോധിക്കുന്നില്ല. എല്ലാവ രും VIP കള്‍ക്ക് പിന്നാലെയാണ്. ഒരിക്കലും വൃത്തിയാകതിരുന്ന ആശുപത്രി ഇപ്പോള്‍ വളരെ വെടിപ്പാണ്.മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആശുപത്രിയും പരിസരവും യുദ്ധകാലാടിസ്ഥാന ത്തിലാണ് വൃത്തിയാക്കിയതും മോടി പിടിപ്പി ച്ചതും...മുഖ്യമന്ത്രി ഇന്നലെ ഒരു മണിക്കൂര്‍ ഇവിടെ ചെലവഴിച്ചു. ആ സമയമെല്ലാം ആശുപത്രിയുടെ മുഴുവന്‍ ഡോക്ടര്‍മാരും അദ്ദേഹത്തിനു ചുറ്റുമായിരുന്നു. അത്യാസന്ന നിലയിലുള്ള രോഗികളെപ്പോലും അവര്‍ ശ്രദ്ധിച്ചില്ല.

ഇന്നലെവരെ മരുന്നുകള്‍ക്കും , രക്തത്തിനും , ഗ്ലൂക്കോസിനും , പഞ്ഞിക്കും വരെ ഓടിനടന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഇപ്പോള്‍ അവരുടെ പോസ്റ്റ്മോര്‌ട്ടം നടന്നുകിട്ടാന്‍ വേണ്ടി ഓടുകയാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഗോരഖ്പ്പൂര്‍ സ്വദേശിയാണ്.ഈ മെഡിക്കല്‍കോളേജ് ന്‍റെ ദുരവസ്ഥ കണ്ടും കേട്ടും വളര്‍ന്ന അദ്ദേഹത്തോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടോ?

ജപ്പാന്‍ ജ്വരം ഉത്തരപ്രദേശ് ന്‍റെ 30 ജില്ലകളെ ഗ്രസിച്ചിരിക്കുകയാണ്. ഇതിനെതിരെ .ഫലപ്രദമായ ഒരു പ്രതിരോധനടപടികളും ഇതുവരെയും ഒരു സര്‍ക്കാരുകളും കൈക്കൊണ്ടിട്ടില്ല എന്നത് ലജ്ജാകരമായ വസ്തുതതന്നെയാണ്.

പൊതുജനാരോഗ്യപരിപാലനത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ വളരെ പിന്നിലാണ്. 195 രാജ്യങ്ങളില്‍ 154 മത് സ്ഥാനത്താണ് നമ്മള്‍ . ഇക്കാര്യത്തില്‍ നാം ദാരിദ്രരാജ്യങ്ങളായ ബംഗ്ലാദേശ് ,ഘാന ,ലൈബീരിയ യേക്കാള്‍ പിന്നിലാണ്.

ഇന്ത്യ സ്വന്തം GDP യുടെ 5% മാണ് Public Healthcare നു വേണ്ടി ചെലവാക്കുന്നത്. അതില്‍ നല്ലൊരു ഭാഗം രാഷ്ട്രീയ - ഉദ്യോഗസ്ഥ തല അഴിമതിയില്‍ താഴേത്തട്ടു വരെ എത്താറുമില്ല. എന്നാല്‍ ചൈന അവരുടെ ബജറ്റിന്‍റെ 10.4 % വും ഉസ്ബെക്കിസ്ഥാന്‍ 10.7 % വും ടാന്‍സാനിയ 12.3 % വും, കെനിയ 12.8 % വും നിക്കരാഗ്വ 24% വുമാണ് Public Healthcare നായി ചെലവാക്കുന്നത് എന്ന് കൂടി മനസ്സിലാക്കണം.

വികസിത രാഷ്ട്രമായ അമേരിക്ക തങ്ങളുടെ ബജറ്റിന്റെ 17.4 % മാണ് ജനാരോഗ്യത്തിനായി വര്ഷം തോറും ചെലവാക്കുന്നത്.

പത്തുപൈസപോലും വരുമാനമില്ലാത്ത ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ക്ക് വേണ്ടി സൌജന്യമായി ഇത്രയും തുകമുടക്കുന്നത് അനാവശ്യമാണെന്നു കരുതുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഉത്തരേന്ത്യയില്‍ ഇപ്പോഴുമുണ്ട്,,

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+