follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

കോടീശ്വരനായ മുന്‍ കാമുകനെ വകവരുത്തി വീടിനു പിറകില്‍ കുഴിച്ചിട്ടശേഷം കാമുകി അവിടെ ക്വാളിഫ്ലവര്‍ നട്ടു വിളവെടുത്തു; രണ്ടു വര്‍ഷമായി ചുറ്റിച്ച കൊലപാതക കേസിന്‍റെ ചുരുളഴിച്ച് പോലീസ് ..

പ്രകാശ് നായര്‍ മേലില » Posted : 16/08/2017

രണ്ടു വര്‍ഷത്തിനുശേഷം കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത് പോലീസ് നടത്തിയ സാഹസി കവും , കൃത്യതയാര്‍ന്നതും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ. ഇല്ലെങ്കില്‍ ഇതും നക്സലൈറ്റുകളുടെ തലയിലാകുമായിരുന്നു.

ഛത്തീസ്ഗഡ്‌ ലെ ഭിലായ് സ്വദേശിയായ അഭിഷേക് മിശ്രയെ 2015 നവംബര്‍ 9 മുതല്‍ കാണാതാവുക യായിരുന്നു. അദ്ദേഹം Sankar Group of College കളുടെ ഡയറക്ടറും ഛത്തീസ്ഗഡ്‌ സിനിമാ നിര്‍മ്മാതാവു മായിരുന്നു. അഭിഷേക് മിശ്രക്ക് 2000 കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.അദ്ദേഹത്തിന്‍റെ കാര്‍ അന്നുതന്നെ റായ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട പ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടിയുമാണ് ലഭിച്ചത്.

പിറ്റേ ദിവസം അഭിഷേക്പമിശ്രയുടെ വീട്ടില്‍ വന്ന അജ്ഞാത ഫോണ്‍ സന്ദേശം വന്‍തുകയാണ് മോചനത്തിനായി ആവശ്യപ്പെട്ടത്‌. അവസാനം" ലാല്‍ സലാം " എന്ന് പറഞ്ഞ് അജ്ഞാതന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത് പണത്തിനുവേണ്ടി നക്സലൈറ്റുകള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു.

അഭിഷേക് മിശ്ര രാഷ്ട്രീയത്തില്‍ ഉന്നത പിടിപാടുള്ള വ്യക്തിയായിരുന്നു. കൂടാതെ ധാരാളം സുഹൃദ്ബ ന്ധങ്ങളും. കേസ് നക്സലൈറ്റുകളുടെ തലയില്‍ കെട്ടിവച്ച് അന്വേഷണം അവസാനിക്കുമെന്ന ഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ ഇടപെടല്‍ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കാന്‍ സഹായിച്ചു.


ഭര്‍ത്താവ് വികാസ് ജെയിന്‍

പോലീസ് 1500 ലധികം പേരെ ചോദ്യം ചെയ്തു. വീട്ടുകാരെയും ബന്ധുക്കളെയും പലതവണ വിളിച്ചുവരുത്തി മൊഴിയും വിവരങ്ങളും രേഖപ്പെടുത്തി. സുഹൃത്തുക്കളില്‍ നിന്നും കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചു.1872 മൊബൈല്‍ഫോണുകളുടെ കാള്‍ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു.

പോലീസ് രാവും പകലുമായി കേസിനുപിന്നലെയായി. ജയിലില്‍ കഴിയുന്ന നിരവധി നക്സലൈറ്റുകളെ ചോദ്യം ചെയ്തു. അവരുടെ ഇടനിലക്കാരുമായി ബന്ധപ്പെട്ടു.. ഒടുവില്‍ പോലീസ് ഒരു കാര്യം ഉറപ്പിച്ചു.. അഭിഷേക് മിശ്രയുടെ തിരോധാനത്തിനു പിന്നില്‍ നക്സലൈറ്റുകളല്ല.

പത്രത്തില്‍ പരസ്യങ്ങള്‍ നല്‍കി. കഴുത്തറുത്തു കൊല്ലപ്പെട്ട ഒരു യുവാവിന്‍റെ മൃതദേഹം അഭിഷേക് എന്ന ധാരണയില്‍ DNA പരിശോധന നടത്തി .അതും വൃഥാവിലായി. മാസങ്ങള്‍ പലതു കഴിഞ്ഞു..അങ്ങനെയിരിക്കെ ഒരു ദിവസം അഭിഷേക് ഗ്രൂപ്പില്‍ ജോലിചെയ്തിരുന്ന ഒരു "കിംസി ജെയിന്‍" എന്ന യുവതിയുടെ മൊബൈല്‍ നമ്പര്‍ പോലീസിന് അവിചാരിതമായി ലഭിക്കുകയായിരുന്നു . ആ നമ്പര്‍ പരിശോധിച്ചപ്പോള്‍ കിംസി, അഭിഷേകു മായി അനവധി തവണ ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടതിന്‍റെ തെളിവുകള്‍ പോലീസിനു ലഭിച്ചു.

കിംസിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കിംസിയുമായി ബന്ധപ്പെട്ട സഫലമാകാതെപോയ ഒരു പ്രണയകഥയുടെയും അതുമായി ബന്ധപ്പെട്ട് അഭിഷേക് മിശ്ര കൊല്ലപ്പെട്ടതിന്റെയും കഥയുടെ ചുരുളുകള്‍ അഴിയുന്നത്.

കിംസി ,അഭിഷേകിന്‍റെ കോളേജിലായിരുന്നു ജോലിചെയ്തിരുന്നത്.കിംസിയുടെ വശ്യസൗന്ദര്യ ത്തില്‍ ആക്രുഷടനായ അഭിഷേക് അവരിലേക്ക്‌ കൂടുതലടുക്കുകയായിരുന്നു. ശാരീരികമായും മാനസികമായും അവര്‍ ഭാര്യാഭാര്‍ത്തക്കന്മാരെപ്പോലെ ജീവിച്ചു.


ഇളയച്ചന്‍ അജിത്‌ ജെയിന്‍ ,വികാസ് ജെയിന്‍ പോലീസ് കസ്റ്റഡിയില്‍

എന്നാല്‍ കിംസിയെ വിവാഹം കഴിക്കാന്‍ അയാള്‍ തയ്യാറായില്ല. അഭിഷേക് ഒരു ധനാഢ്യന്‍റെ മകളെയാണ് വിവാഹം കഴിച്ചത്. ഇതില്‍ കുപിതയായ കിംസി ജോലിയുപേക്ഷിച്ച് ഒരു ബിസിനസ്സ് മാനായ വികാസ് ജയിനെ വിവാഹം കഴിക്കുകയായിരുന്നു...

അഭിഷേക് വിവാഹശേഷവും കിംസിയെ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. ഒടുവില്‍ അയാള്‍ പഴയ ബന്ധത്തിന്‍റെ പേരില്‍ ബ്ലാക്ക് മെയിലിംഗ് ആരംഭിച്ചു . മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ കിംസി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു.. ഒടുവില്‍ അഭിഷേകുമായി കിംസിയുടെ ഭര്‍ത്താവ് സംസാരിച്ചു.. അഭിഷേക് വഴങ്ങാന്‍ തയ്യാറായിരുന്നില്ല.

കിംസിയില്‍ തനിക്കാണവകാശം എന്ന നിലപാടില്‍ അയാള്‍ ഉറച്ചുനിന്നു.. അനുസരിച്ചില്ലെങ്കില്‍ എല്ലാവരെയും വകവരുത്തുമെന്ന ഭീഷണിയും..അന്നൊരു ദിവസം അഭിഷേകിന്‍റെ വിധി കിംസിയുടെ സാന്നിദ്ധ്യത്തില്‍ നിര്‍ണ്ണയിക്കപ്പെട്ടു 2015 നവംബര്‍ 9 ,കിംസി ഫോണ്‍ ചെയ്തു അഭിഷേകിനെ അവരുടെ വീട്ടില്‍ രഹസ്യമായി വരുത്തി. അവിടെ ഒളിച്ചിരുന്ന വികാസ് ജെയിന്‍ അഭിഷേകിന്‍റെ തലയില്‍ ഇരുമ്പു വടി കൊണ്ട് അടിച്ചു തീഴെവീഴ്ത്തി അയാളെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി വികാസ് ജെയിന്‍ തന്‍റെ ഇളയച്ചന്‍ അജിത് ജെയിനിനെയും ഒപ്പം കൂട്ടിയിരുന്നു.

മൃതദേഹം മൂവരും കൂടി വീടിനുപിന്നില്‍ കുഴിച്ചിട്ടു. കുഴി നേരത്തേ തയ്യാറാക്കിയിട്ടിരുന്നു. പിറ്റേദിവസം അതിനു മുകളില്‍ ക്വാളി ഫ്ലവര്‍ നടുകയും ചെയ്തു. അത് ഒരു വിളവെടുത്ത ശേഷം ഇപ്പോള്‍ രണ്ടാമത് ഇട്ടിരിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അന്വേഷണം നകസലൈറ്റുകളിലേക്ക് വഴിതിരിച്ചുവിടാനാണ് വികാസ് ജെയിന്‍ അഭിഷേകിന്‍റെ വീട്ടിലേക്കു മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോണ്‍ ചെയ്തത്.

കിംസി ജെയിന്‍, ഭര്‍ത്താവ് വികാസ് ജെയിന്‍, ഇളയച്ചന്‍ അജിത്‌ ജെയിന്‍ എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം തയ്യാറാക്കി വരുന്നു.:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+