follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ഈ രാജ്യസ്നേഹത്തിന് മുന്നില്‍ ശിരസ്സു നമിക്കുന്നു

പ്രകാശ് നായര്‍ മേലില » Posted : 18/08/2017

ഉത്തര്‍പ്രദേശിലെ ബെഹരായിച് ജില്ലയിലുള്ള "ബോണ്ടി" പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്യദിന പതാകയുയര്‍ത്തലാണ് ചിത്രത്തില്‍ കാണുന്നത്.



വെള്ളപ്പൊക്കഭീഷണി രൂക്ഷമായ ബഹ്രായിച് ജില്ലയിലെ നാല് നദികളും ( ധാധര, സരയൂ, രപ്ത്തി, ശാരദ) കരകവിഞ്ഞൊഴുകുകയാണ്.. ബോണ്ടി സ്റ്റേഷനില്‍ അരയ്ക്കൊപ്പം വെള്ളം കയറിയിരിക്കുന്നു. ഫയലുകളും മറ്റു റിക്കാര്‍ഡ് കളും അവിടെനിന്നു മാറ്റി.



സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ ആഗസ്റ്റ്‌ 15 നു രാവിലെ 6 വനിതാ പൊലീസുകാരുള്‍പ്പെടെ സ്റ്റേഷനിലെ 24 പോലീസുകാരും അരയോളം വെള്ളത്തില്‍ നിന്നുകൊണ്ട് ദേശീയ പതാകയുയര്‍ത്തി പതാകക്ക് സല്യൂട്ട് ചെയ്തത് വാര്‍ത്തയായി മാറി.

ഉത്തര്‍ പ്രദേശ്‌ DGP ഈ 24 പോലീസുകാരെയും മുക്തകണ്ഠം പ്രശംസിക്കുകയും എല്ലാവര്ക്കും പ്രത്യേകം പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+