follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

സ്വകാര്യ ആശുപത്രികൾ വാസ്തവത്തിൽ സുരക്ഷിതമോ ?

ഡോ. റോബിൻ ആചാര്യ » Posted : 17/09/2017

ഈ അടുത്ത ദിവസം തിരുവന്തപുരം റീജിണൽ ക്യാൻസർ സെന്ററിൽ നിന്ന് രക്തം സ്വീകരിച്ച ഒരു വ്യക്തിക്ക് HIV അണുബാധ ഉണ്ടായത് ഇപ്പോൾ വലിയ വാർത്ത ആയിരിക്കുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കരുതരുത്. സർക്കാർആശുപത്രി അല്ലെ, അവിടെ ഇപ്രകാരമൊക്കെ സംഭവിക്കാം എന്ന് ലളിത വത്കരിക്കുകയും വേണ്ട. കേരളത്തിലെ ഏറ്റവും പ്രമുഖമായ സ്വകാര്യ ആശുപത്രികളിൽ പോലും ഇതുപോലെ അനേകം സംഭങ്ങൾ നടക്കാറുണ്ട്. രക്തം കയറ്റുന്നതിന് മുൻപ് സ്വീകരിക്കേണ്ട ഏറ്റവും പ്രാഥമിക മുൻകരുതലുകളും ,പരിശോധനകളും നടതാതത്തിന്റെ പേരിൽ രക്തം സ്വീകരിച്ച രോഗികളിൽ ഹെപ്പറ്റെറ്റിസ്സ് അണുബാധകൾ ഉണ്ടായ സംഭവങ്ങൾ പലതാണ്.(Hepatities A,B,C) .. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും പുറത്തു അറിയാറില്ല ..പുറത്തു വരേണ്ട കാര്യങ്ങൾ മാത്രമേ പുറത്തു വരൂ എന്നതിനാൽ പുറം ലോകം ഇത് അറിയാതെ പോകുന്നു.ആരോഗ്യ മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും പാലിക്കേണ്ടതായ മുൻകരുതലുകൾ പാലിക്കുവാൻ നമ്മൾ മിനക്കെടാറില്ല. നിയമങ്ങൾ പാലിക്കുന്നത് ഒരു കുറച്ചിലാണ് എന്ന ഒരു ചിന്ത നമ്മുടെ സമൂഹത്തിൽ ശക്തമായി തന്നെ നില നിൽക്കുന്നു. ശാസ്ത്രീയ മനോവൃത്തിയുടെ (Scieintific temper) കുറവും ,അത് മൂലമുണ്ടാകുന്ന പൗര ബോധമില്ലായ്മയുമാണ് (Civic Sense) ഈയൊരു മാനസികാവസ്ഥയിൽ നമ്മളെ എത്തിക്കുന്നത്. ഏട്ടിലെ പശു പുല്ല് തിന്നുകയില്ല എന്നാണ് നമ്മൾ പഠിച്ചു വളരുന്നത് (അതായത് പുസ്തകങ്ങളിൽ പഠിച്ചു വയ്ക്കുന്നത് അല്ല ,പരമ്പരാഗതമായി നമ്മൾക്ക് മുതിർന്നവർ തരുന്ന അറിവാണ് സത്യം എന്ന് ). ട്രാഫിക്ക് നിയമങ്ങളുടെ ലംഘനവും ,അത് മൂലമുണ്ടാകുന്ന അപകടങ്ങളും എല്ലാം ഇതേ മാനസികാവസ്ഥയിൽ നിന്നുമാണ് ഉണ്ടാകുന്നത്.

അമേരിക്കയിൽ പോലും ഒരു വർഷം രണ്ടര ലക്ഷം ആളുകളാണ് വൈദ്യ ശാസ്ത്ര രംഗത്തെ പിഴവുകൾ കൊണ്ട് മാത്രം മരണമടയുന്നത്. (Iatrogenic cause ). ഇന്ത്യയിൽ എത്ര പേര് ഇപ്രകാരം മരിക്കുന്നു എന്ന് ഒരു കണക്ക് ഒരിടത്തും ലഭ്യമല്ല. ലഭ്യമാകും എന്ന് പ്രതീക്ഷിക്കേണ്ടതുമില്ല.

ആശുപത്രികളിൽ ജീവനക്കാരും ,അധികൃതരും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. സർക്കാർ പരാജയപ്പെടുന്നത് കൊണ്ട് നമ്മൾ നിശബ്ധരായി നമ്മുടെ ജീവൻ ബലി കൊടുക്കേണ്ടതില്ല. നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഓരോ പൗരന്റെയും കടമ ആണ്.

നേഴ്‌സുമാരും ഡോക്ക്റ്റർമാരും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ :

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സകല നടപടിക്രമങ്ങളിലും പാലിക്കേണ്ടതായ കൃത്യമായ സുരക്ഷാ മുൻ കരുതലുകൾ കേന്ദ സർക്കാരും, ലോകാരോഗ്യ സംഘടനയും അനുശാസിക്കുന്നുണ്ട്.
ഇവ അതായത് വകുപ്പുകളിൽ ആശുപത്രി ജീവനക്കാരും ,രോഗികളും കാണുന്ന സ്ഥാനത്തു എഴുതി പ്രദർശിപ്പിക ആണ് ആദ്യം ചെയ്യേണ്ടത്.

1. രക്ത നൽകുന്നതിന് മുൻപ് അവ കൃത്യമായി തന്നെ അണു വിമുക്തമാണ് എന്ന് ഉറപ്പു വരുത്തുക.അത് ഒന്നിലധികമാളുകൾ (രോഗിയോ ,ബന്ധുവോ ഉൾപ്പെടയുള്ള ആളുകൾ ) ബോദ്യപെടുത്തുകയും ചെയ്യുക .

2. രോഗിയെ പരിശോധിക്കുമ്പോളും ,ഇന്ജെക്ക്ഷൻ നൽകുമ്പോഴും തുടങ്ങി ,രോഗിയെ സ്പർശിക്കേണ്ട വരുന്ന എല്ലാ സമയത്തും ഗ്ലൗസ് ധരിക്കണം.

3. ഒരോ രോഗിയെയും പരിശോധിച്ചതിന് ശേഷവും ,ശരീര ദ്രവങ്ങളുമായും ,മരുന്നുമായും ,സമ്പർക്കം പുലർത്തേണ്ടി വരുന്ന അവസ്ഥയിൽ ഗ്ലൗസ് ഉപയോഗിച്ചാലും ഇല്ലെങ്കിലും കൈയ്യ് കഴുകേണം.

നമ്മുടെ നാട്ടിൽ അവഗണിക്കപ്പെടുന്ന മറ്റൊന്നാണ് ആശുപത്രി ജീവനക്കരുടെ ആരോഗ്യാവസ്ഥ. നേഴ്സയുമാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം,അവരുടെ ഉറക്കം വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ ആശുപത്രി അധികൃതർ കാണിക്കുന്ന അലംഭാവം വല്ല്യ ദുരന്തങ്ങൾക്ക് കാരണമാകാറുണ്ട്. അതു പോലെ തന്നെ മരുന്നുകൾ നൽകുമ്പോൾ ശരിയായ മരുന്നാണ് ഫർമസിസ്റ്റ് നൽകിയത് എന്ന് മൂന്നാമതൊരാൾ ഉറപ്പു വരുത്തണം.

എല്ലാത്തിനും ഉപരി ശരിയായ കാര്യക്രമങ്ങൾ(Process) ,ശരിയായ രേഖപെടുത്തലുകൾ (Recording) ,ശരിയായ നടപടിക്രമങ്ങൾ(Procedures) ,ഇവ കൃത്യമായി തന്നെ പാലിക്കണം .

(സുരക്ഷയെ സംബന്ധിച്ച നിയമങ്ങൾ മുഴുവൻ ലേഖനത്തിന്റെ പരിമിതി മൂലം കൊടുക്കുവാൻ സാധിച്ചിട്ടില്ല.)

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+