follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

മൃഗങ്ങള്‍ക്ക് ഇതിലും വകതിരിവില്ലേ ? ചിന്തിച്ചു നോക്കുക ? അപകടത്തില്‍പ്പെട്ട് വാഹനത്തിലുള്ളവര്‍ ജീവനുവേണ്ടി കരയുമ്പോള്‍, മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുക്കാന്‍ മത്സരിച്ച് നാട്ടുകാര്‍ !

പ്രകാശ് നായര്‍ മേലില » Posted : 09/10/2017

ഉത്തര്‍ പ്രദേശിലെ മുസാഫര്‍പൂര്‍ നഗരത്തിനടുത്ത് NH 28 ല്‍ ഒരു ടാങ്കര്‍ ലോറിയും ടാറ്റ 407 ഉം തമ്മിലുണ്ടായ അപകടത്തെത്തുടര്‍ന്ന് എതിരെ വന്ന ബൈക്ക് യാത്രികനായ റിട്ടയേര്‍ഡ് സൈനികനും സുഹൃത്തും അപകടത്തില്‍പ്പെടുകയും സൈനികന്‍ മഹാവീര്‍ പിന്നീട് മരണപ്പെടുകയും ചെയ്തു. സുഹൃത്ത് ആശുപത്രിയില്‍ ഇപ്പോഴും മരണാസന്നനായി കഴിയുകയാണ്.



തൊട്ടടുത്ത "മനിയാരി" ഗ്രാമവാസികളായിരുന്നു ഇരുവരും. അപകടത്തെത്തുടര്‍ന്ന് ടാങ്കറിന്‍റെയും ,407 ന്‍റെയും ഡ്രൈവര്‍മാരും ഹെല്‍പ്പേര്‍സും ഓടി രക്ഷപെടുകയായിരുന്നു.

പിന്നീട് നടന്നത് മാനവികത ലജ്ജിച്ചു പോകുന്ന ദൃശ്യങ്ങളായിരുന്നു. ഓടിക്കൂടിയ ആളുകള്‍ ടാങ്കറില്‍ പെട്രോള്‍ ആണെന്നറിഞ്ഞു വീടുകളിലെക്കോടി ബക്കറ്റുകളും,ജാറുകളും കൊണ്ടുവന്നു പെട്രോള്‍ ഊറ്റിയെടുക്കാന്‍ തുടങ്ങി. ഈ സമയമെല്ലാം രക്ഷക്കായി അപകടത്തില്‍പ്പെട്ട സൈനികനും ,സുഹൃത്തും അലറി വിളിച്ചെങ്കിലും ആരുമത് ശ്രദ്ധിക്കാന്‍ പോയില്ല. ഇതിനിടെ ഓടിക്കൂടിയ ബന്ധുക്കളുടെ വിലാപവും ആരും കണ്ടില്ല.



സ്ത്രീകളും ,കുട്ടികളും വരെ പാത്രങ്ങളുല്പ്പെടെ കൊണ്ട് വന്നു പെട്രോള്‍ നിറച്ചു വീടുകളിലേക്ക് ഓടുകയായിരുന്നു. ടാങ്കറിലെ പെട്രോള്‍ മുഴുവന്‍ തീര്‍ന്ന ശേഷമാണ് ആളുകള്‍ മടങ്ങിയത്.
ഇതിനിടെ ആരോ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഹൈവേ പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.



അപ്പോഴും ആളുകള്‍ പെട്രോള്‍ കവരാനുള്ള തിടുക്കത്തിലായിരുന്നു. പോലീസ് അതൊന്നും ശ്രദ്ധിക്കാന്‍ നിന്നതുമില്ല. അതിനുശേഷം വന്ന ലോക്കല്‍ പോലീസാകട്ടെ വെറും മൂകദര്‍ശകാരായി നോക്കിനില്‍ക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.



അപകടം നടന്നപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ആ സൈനികന്‍ രക്ഷപെടുമായിരുന്നു. താമസിച്ചതിനാല്‍ രക്തം അമിതമായി വാര്‍ന്നുപോയി എന്നും അതാണ്‌ മരണകാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+