follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഒരു എംഎല്‍എയുടെ പരാക്രമം; തന്‍റെ ശരീരത്തു കുലദേവത കടന്നുകൂടിയെന്നുപറഞ്ഞ് എംഎല്‍എ മൂന്നുമണിക്കൂര്‍ തെരുവില്‍ ഉറഞ്ഞുതുള്ളി, നിലത്തുരുണ്ടു, അലര്‍ച്ചയോടെ മുഖത്തു ക്രൂരഭാവങ്ങള്‍ പ്രദര്‍ശിപ്പിച്ചു !

പ്രകാശ് നായര്‍ മേലില » Posted : 11/10/2017

വിശ്വകര്‍മ്മ നിമഞ്ജന സമയത്ത് എം എല്‍ എയുടെ ശരീരത്തു കുലദേവത കടന്നുക്കൂടുകയും എം എല്‍ എ മൂന്നുമണിക്കൂര്‍ നേരം തെരുവില്‍ ഉറഞ്ഞുതുള്ളി, നിലത്തുരുണ്ടു, അലര്‍ച്ചയോടെ മുഖത്തു ക്രൂരഭാവങ്ങള്‍ പ്രദര്‍ശിപ്പിച്ചു.



ഛത്തീസ്ഗഡ്‌ ലെ ‘അന്താഗഡ്’ കോണ്‍ഗ്രസ്‌ എം എല്‍ എ ഭോജ്റാം ആണ് കഥാപുരുഷന്‍. അന്താഗഡ് ലെ ഗോത്രവര്‍ഗം കൂട്ടായി നടത്തിയ വിശ്വകര്‍മ്മ പൂജയുടെ അവസാനനാള്‍ വിഗ്രഹം നദിയില്‍ നിമഞ്ജനം ചെയ്തശേഷം ജനക്കൂട്ടത്തിനു മുന്നില്‍ വച്ചാണ് എം എല്‍ എയ്ക്ക് കുലദേവത ബാധയുണ്ടാകുന്നതും മൂന്നു മണിക്കൂര്‍ നേരം ആളുകളെയും , സുരക്ഷാ ഉദ്യോഗസ്ഥരെയും മുള്‍മുനയില്‍ നിര്‍ത്തിയ അദ്ദേഹത്തിന്‍റെ ഉറഞ്ഞുതുള്ളല്‍ നടമാടിയതും.



സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുപോയി. അദ്ദേഹത്തിനു നക്സല്‍ ഭീഷണിയുള്ളതിനാല്‍ സുരക്ഷയ്ക്ക് പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

ഗോത്രത്തലവന്മാരും , ആളുകളും ഒടുവില്‍ ഇടപെട്ടു മൂന്നുമണിക്കൂ റിനുശേഷം എം എല്‍ എയെ ഒരുവിധത്തില്‍ ശാന്തമാക്കുകയായിരുന്നു.



താന്‍ ഒരു അന്ധവിശ്വാസിയല്ലെന്നും തന്നോടുള്ള വാത്സല്യത്താല്‍ വര്‍ഷാവര്‍ഷം കുലദേവത തന്നിലേക്ക് പ്രവേശിക്കാറുണ്ടെന്നും അത് താന്‍ പവിത്രമായ ദേവീയനുഗ്രഹമായാണ് കാണുന്നതെന്നും എം എല്‍ എ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+