follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

കാമുകനെ സ്വന്തമാക്കാന്‍ സ്വന്തം ചോരയില്‍പ്പിറന്ന മൂന്നു മക്കളെയും ഭര്‍ത്താവിനെയും ഉള്‍പ്പെടെ അഞ്ചു പേരെ കാമുകനുമായി ചേര്‍ന്ന് കൊലചെയ്ത സ്ത്രീ; ഇവള്‍ സ്ത്രീസമൂഹത്തിനാകെ അപമാനം

പ്രകാശ് നായര്‍ മേലില » Posted : 11/10/2017

രാജസ്ഥാനിലെ അല്‍വറില്‍ ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 നാണ് നാടിനെ ഞെട്ടിച്ച ആ അരുംകൊലകള്‍ അരങ്ങേറിയത്. തന്‍റെ മേനിയഴകില്‍ മതിമറന്ന 36 കാരിയായ സന്തോഷി എന്ന വീട്ടമ്മ , തന്നെക്കാള്‍ 11 വയസ്സ് പ്രായം കുറഞ്ഞ ഹനുമാന്‍ പ്രസാദ് (25) എന്ന കാമുകനെ സ്വന്തമാക്കാനായി മൂന്നു മക്കളെയും ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരിയുടെ മകളെയും വടകഗുണ്ടാകളെ വരുത്തി വീടിനുള്ളില്‍ നിഷ്ടൂരം കൊലപ്പെടുത്തുകയായിരുന്നു.സന്തോഷിയുടെ ഭര്‍ത്താവ് ബന്‍വാരി ശര്‍മ്മ ക്ക് 46 വയസ്സ് പ്രായമുണ്ട്. 18 വര്‍ഷം മുന്പ് വിവാഹിതരായ ഇവരുടെ മൂത്തമകന് 16 വയസ്സുണ്ട്. സന്തോഷി ഫേസ് ബുക്കില്‍ സജീവമായിരുന്നു. അവരുടെ പല പോസിലുള്ള നൂറുകണക്കിന് ഫോട്ടോകള്‍ അവര്‍ തന്‍റെ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

താന്‍ അവിവാഹിതയണെന്നാണ് ഫേസ് ബുക്കില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവും മക്കളും കുടുംബവുമായുള്ള ഒരു ചിത്രവും അവര്‍ അവിടെ നല്‍കിയിരുന്നില്ല. പരസ്യ ചിത്രങ്ങളിലും ,ചില ആഡ് ഫിലിമുകളിലും അവര്‍ അഭിനയിച്ചതായി ഫേസ് ബുക്കില്‍ അവകാശപ്പെട്ടിരുന്നു.ഇതും കള്ളമായിരുന്നു.

ബന്‍വാരി ശര്‍മ്മക്ക് കച്ചവടമായിരുന്നു.രാവിലെ കടയില്‍ പോയാല്‍ രാത്രിയേ മടങ്ങുകയുള്ളൂ. കുടുംബത്തിനായി സമയം ചെലവഴിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. വീട്ടിലെ ബോറടി മാറ്റാനെന്ന പേരില്‍ സന്തോഷി അടുത്തുള്ള ക്ലബ്ബില്‍ മാര്‍ഷല്‍ ആര്‍ട്ട് പഠിക്കാന്‍ പോയി.


കാമുകന്‍ ഹനുമാന്‍ പ്രസാദ്

അവിടെവച്ചാണ് ഹനുമാന്‍ പ്രസാദ് എന്ന യുവാവിനെ കണ്ടുമുട്ടുന്നതും പ്രണയമാകുന്നതും. ഒന്നര വര്‍ഷത്തെ പ്രണയത്തിനിടെ ഇവര്‍ പലപ്പോഴും ശാരീരികമായി ബന്ധപ്പെട്ടിരുന്നു.ഒരുതവണ ഇത് മകന്‍ കാണാനിടയായതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

ഹനുമാന്‍ പ്രസാദുമായി സന്തോഷിയുടെ മകനും , ബന്‍വാരി ശര്‍മ്മയും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നു. സന്തോഷിക്കും മര്‍ദ്ദനമേറ്റു. ഒടുവില്‍ അവര്‍ രണ്ടാളും ചേര്‍ന്ന് രഹസ്യമായി ആ തീരുമാനം കൈക്കൊണ്ടു. എല്ലാറ്റിനെയും വകവരുത്തുക.

ഒക്ടോബര്‍ 2 നു രാത്രി ബന്‍വാരി ശര്‍മ്മ യും മക്കളും കഴിച്ച ആഹാരത്തില്‍ സന്തോഷി അമിതമായി ഉറക്കഗുളിക ചേര്‍ത്തു നല്‍കി. എല്ലാവരും ഗാഡനിദ്രയിലായപ്പോള്‍ രാത്രി ഒരു മണിക്ക് ഹനുമാന്‍ പ്രസാദ് രണ്ടു വാടകക്കൊലയാളികളുമായി അവിടെയെത്തി.ഉറങ്ങാതെ കാത്തുകിടന്ന സന്തോഷി വാതില്‍ തുറന്ന് എല്ലാവരും ഉറങ്ങുന്ന മുറി കാട്ടിക്കൊടുത്ത ശേഷം കാമുകനൊപ്പം പുറത്തുവന്നു കാത്തുനിന്നു. വാടകക്കൊലയാളികള്‍ അവരുടെ കൃത്യം ഭംഗിയായി നിര്‍വഹിച്ചു. വാള് കൊണ്ട് എല്ലാവരുടെയും കഴുത്തറുത്തു കൊലചെയ്തു.

അന്ന് വീട്ടില്‍ വിരുന്നുവന്ന ബന്‍വാരി ശര്‍മ്മയുടെ സഹോദരീ പുത്രിയും അവരുടെ കത്തിക്കിരയായി. കാമുകനും കൊലയാളികളും രാത്രിതന്നെ സ്ഥലം വിട്ടു. കൊലയാളികള്‍ക്ക് സമ്മാനമായി Activa യും 30000 രൂപയും സന്തോഷി രാത്രിതന്നെ നല്‍കിയിരുന്നു. കരാര്‍ ഉറപ്പിച്ച ബാക്കി തുക രണ്ടു ലക്ഷം ഒരാഴ്ചക്കകം നല്‍കാമെന്നായിരുന്നു വാക്ക്.

പ്ലാന്‍ ചെയ്തതനുസരിച്ച് വെളുപ്പിന് അലമുറയിട്ട് ആളെക്കൂട്ടിയത് സന്തോഷി തന്നെയായിരുന്നു. പോലീസെത്തിയപ്പോഴും സന്തോഷിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പണവും ,Activa യും നഷ്ടപ്പെട്ടതായി അവര്‍ പോലീസിനെ അറിയിച്ചു. തനിക്കു പനിയായിരുന്നതിനാല്‍ അണുബാധയുണ്ടാകതിരിക്കാന്‍ മുകളിലത്തെ മുറിയില്‍ ഒറ്റക്ക് ഉറങ്ങാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും അതുകൊണ്ട് ഈ കൊലപാതകങ്ങള്‍ താനറിഞ്ഞില്ല എന്നും അവര്‍ പറഞ്ഞു.നല്ലൊരു അഭിനേത്രികൂടിയാണ് താനെന്ന് അവള്‍ പോലീസിനുമുന്നില്‍ തെളിയിച്ചു. എന്നാല്‍ പോലീസ് അത് പൂര്‍ണ്ണമായും വിശ്വസിച്ചില്ല. അഞ്ചു മൃതദേഹങ്ങളും പോസ്റ്റ്‌ മാര്‍ട്ടത്തിനുശേഷം ഒന്നിച്ചാണ് സംസ്ക്കരിച്ചത്. സന്തോഷിയെ പോലീസ് രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.

പിറ്റേദിവസം കുടുംബത്തേക്ക് പോയ സന്തോഷി അവിടെച്ചെന്നശേഷം മറ്റൊരു മൊബൈലില്‍ ഹനുമാന്‍ പ്രസാദുമായി ബന്ധപ്പെട്ടത് പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു. അതാണ്‌ വഴിത്തിരിവായത്‌. ആദ്യമൊക്കെ അവര്‍ പോലീസിനുമുന്നില്‍ ഒഴിഞ്ഞുമാറിയെങ്കിലും ഹനുമാന്‍ പ്രസാദ് പോലീസിനോട് സത്യം വെളിപ്പെടുത്തിയതോടെ അവര്‍ക്ക് മറ്റു വഴിയില്ലാതെയായി.ഒടുവില്‍ സ്ത്രീത്വത്തെയാകെ കളങ്കപ്പെടുത്തിയ ആ നിക്രുഷ്ടജന്മം പോലീസിനോട് എല്ലാം തുറന്നുപറയുവാന്‍ നിര്‍ബന്ധിതയായി. വാടകക്കൊലയാളികള്‍ ഉള്‍പ്പെടെ നാലുപേരും ഇപ്പോള്‍ അല്‍വര്‍ ജയിലിലാണ്.

കുടുംബത്തോടൊപ്പം അല്‍പ്പസമയം പോലും ചെലവഴിക്കാതെ പണത്തിനു പിന്നാലെ പരക്കം പായുന്ന ഭര്‍ത്താക്കന്മാര്‍ക്കും , മേനിയഴകും മുഖസൌന്ദര്യവും കണ്ടു മതിഭ്രമം കൊള്ളുന്ന സ്ത്രീകള്‍ക്കും ഇത് ഒരു പാഠമാകട്ടെ.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+