follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

സദാചാരഗുണ്ടായിസം; അവിഹിതബന്ധം ആരോപിച്ചു യുവാവിനെയും യുവതിയെയും കെട്ടിയിട്ടു അതിക്രൂരമായി മര്‍ദ്ദിച്ചു; ബോധം നഷ്ടപ്പെട്ട യുവതിയുടെ നെഞ്ചത്ത് കാല്‍ വച്ചുനിന്ന് ഒരക്രമി അലറിവിളിച്ചു, "ഇവളെ കൊന്നുകളയട്ടോ?"

പ്രകാശ് നായര്‍ മേലില » Posted : 12/10/2017

ബീഹാറിലെ മുസഫര്‍പൂരിലുള്ള ബരുരാജ് ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയ പൈശാചികതയാണിത്.



അവിഹിത ബന്ധം ആരോപിച്ച് ഒരു യുവതിയെയും യുവാവിനെയും ഒരു പറ്റം ആളുകള്‍ തെരുവില്‍ കൊണ്ടുവന്നു ജനക്കൂട്ടം കാണ്‍കെ കയര്‍ കൊണ്ട് കെട്ടിയിട്ട് പൊതിരെ തല്ലി. വടികൊണ്ടും കല്ലുകൊണ്ടും വരെ ഉപദ്രവിച്ചു. രക്തത്തില്‍ കുളിച്ച ഇരുവരും കരഞ്ഞു യാചിച്ചപ്പോള്‍ കൂടെനിന്നവര്‍ കയ്യടിച്ചു കളിയാക്കി ചിരിച്ചു.



ഒടുവില്‍ ബോധം കെട്ടുവീണ യുവതിയുടെ നെഞ്ചില്‍ കാല്‍ വച്ചുകൊണ്ട് അക്രമികളില്‍ ഒരുത്തന്‍ കൂടി നിന്നവരോട് ചോദിച്ചു.. ഇവളെ കൊന്നുകളയട്ടോ? കൂടിനിന്നവര്‍ വീണ്ടും കയ്യടിച്ചു.. അക്രമി അവരുടെ നെഞ്ചത്തും , അരക്കെട്ടിലും ആഞ്ഞുചവിട്ടി..



വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ജനക്കൂട്ടം പിരിഞ്ഞുപോയി രുന്നു.ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും യുവതി അപകടനില തരണം ചെയ്തിട്ടില്ല. പോലീസിനോട് ഒന്നും പറയാന്‍ അവര്‍ കൂട്ടാക്കുന്നുമില്ല. അക്രമികളെ ഭയന്നാകാമെന്നു പോലീസ് കരുതുന്നു.


എസ്.പി. കൃഷ്ണമുരാരി പ്രസാദ്

ഈ ദൃശ്യങ്ങളുടെ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ യും ഫോട്ടോകളും പിടിച്ചെടുത്തതായും അക്രമികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമായി സമീപത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അടിയന്തര നിര്‍ദ്ദേശം നല്‍കിയതായി എസ്.പി. കൃഷ്ണമുരാരി പ്രസാദ് അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+