Advertisment

കേണൽ മുഅമ്മർ ഗദ്ദാഫി - അടിപതറിവീണ ഏകാധിപതി. മുഅമ്മര്‍ ഗദ്ദാഫിയുടെ ലോകം അറിയപ്പെടാതെ പോയ മുഖം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലോകമെങ്ങും ക്രൂരതയുടെ പര്യായമായി അറിയപ്പെട്ടി രുന്ന ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി ക്ക് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു. അത് ഒരു പുരോഗമനവാദിയുെടെതായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം ഒരു പുരോഗമന സോഷ്യലിസ്റ്റ് വീക്ഷണമുള്ള വ്യക്തിയായിരുന്നു അധികാരമേറ്റ ആദ്യനാളുകളില്‍ അദ്ദേഹം.

Advertisment

publive-image

ഒരു ദരിദ്രരാജ്യമായിരുന്ന ലിബിയയെ സമ്പന്ന രാജ്യമാക്കി മാറ്റിയത് അദ്ദേഹമായിരുന്നു..

1969 ല്‍ പട്ടാളഅട്ടിമറിയിലൂടെ അധികാരം കരസ്ഥമാ ക്കിയ ഗദ്ദാഫിയുടെ ( Muammar Mohammed Abu Minyar Gaddafi) 42 വര്‍ഷക്കാലത്തെ ഭരണം യഥാര്‍ഥ ത്തില്‍ ലിബിയയുടെ സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു.

അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നടപ്പാക്കിയ ജനോപകാര പദ്ധതികള്‍ ലോകത്ത് ഇന്നുവരെ മറ്റൊരു ഭരണാധികാ രിയും ഒരു രാജ്യത്തും നടപ്പാക്കിയിട്ടില്ല എന്ന് തന്നെ പറയാം.

publive-image

ആദ്യം നമുക്ക് അതിലേക്കൊന്നു കണ്ണോടിക്കാം.

1) ലിബിയയില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ അദ്ദേഹം അത് മനുഷ്യാവകാശം എന്ന ശ്രേണിയില്‍ ഉള്‍പ്പെടുത്തി നിരവധി പദ്ധതികള്‍ നടപ്പാക്കി. ജനങ്ങള്‍ക്ക്‌ ധാരാളം വീടുകളും Apartment കളും നിര്‍മ്മിച്ചു നല്‍കി. മാത്രമല്ല മുഴുവന്‍ ജനങ്ങള്‍ക്കും വീട് നല്‍കുന്നതുവരെ തനിക്കോ,മാതാപിതാക്കള്‍ക്കോ വേണ്ടി സ്വന്തം വീട് നിര്‍മ്മിക്കില്ല എന്നദ്ദേഹം ശപഥം ചെയ്തു..അതുകൊണ്ട് തന്നെ അദ്ദേഹം ടെന്റ് കളിലാണ് കഴിഞ്ഞിരുന്നത്.

2) ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയന്‍സ്റ്റേറ്റ് ബാങ്ക് ജനങ്ങള്‍ക്ക്‌ പലിശരഹിത വായ്പ്പകള്‍ ധാരാളമായി നല്‍കിയിരുന്നു. മുതല്‍ മാത്രം തവണകളായി തിരിച്ചടച്ചാല്‍ മതി. കൂടാതെ രാജ്യത്തെ എണ്ണക്കയറ്റുമതി യില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്‍റെ ഒരു വിഹിതം ജനങ്ങളുടെ അക്കൌണ്ടില്‍ നേരിട്ട് നിക്ഷേപി ക്കുമായിരുന്നു.

3) ലിബിയയില്‍ വൈദ്യുതി പൂര്‍ണ്ണമായും സൗജന്യമായി രുന്നു. വൈദ്യുതി അദ്ദേഹം ജനങ്ങളുടെ മൌലികാധികാ രത്തില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ തുകയും സര്‍ക്കാര്‍ വിഹിക്കുകയായിരുന്നു. മറ്റൊരു രാജ്യത്തും ഇങ്ങനെ നടന്നിട്ടില്ല.

publive-image

4)ലിബിയയില്‍ വിവാഹിതരാകുന്ന എല്ലാ ദമ്പതികള്‍ക്കും ഗദ്ദാഫിയുടെ വക പാരിതോഷികമായി അമ്പതിനായിരം ഡോളര്‍ ( 34 ലക്ഷം രൂപ ) നല്‍കിയിരുന്നു.കൂടാതെ ഓരോ കുഞ്ഞു ജനിക്കുന്ന വേളയിലും അമ്മയ്ക്കും കുഞ്ഞിനുമായി മൂന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് സമമായ തുക സമ്മാനമായി നല്‍കിവന്നിരുന്നു.

5) 9 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം കൊണ്ടുവന്നു. യൂണിവേര്‍‌സിറ്റി തലം വരെ ഫ്രീ എഡ്യൂക്കേഷന്‍ ആയിരുന്നു .ഉന്നത പഠനത്തിനു പുറത്തുപോകുന്നവര്‍ക്ക് പഠനത്തിനുള്ള മുഴുവന്‍ തുകയും താമസത്തിനായി മാസം ഒന്നര ലക്ഷം രൂപയും,കാര്‍ അലവന്‍സും നല്‍കിയിരുന്നു..

publive-image

6) ലിബിയയില്‍ മെഡിക്കല്‍ രംഗം പൂര്‍ണ്ണമായും സൗജന്യമായിരുന്നു. ജനങ്ങളുടെ എല്ലാ ചികിത്സാ ചെലവുകളും സര്‍ക്കാരാണ് വഹിച്ചിരുന്നത്.വിദേശ ചികിത്സ ആവശ്യം വരുന്നവര്‍ക്ക് വേണ്ടി അതിനുള്ള പൂര്‍ണ്ണചെലവും സര്‍ക്കാരാണ് വഹിച്ചിരുന്നത്.

കേണല്‍ ഗദ്ദാഫിയുടെ ഭരണകാലം ലിബിയയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു എന്ന് തന്നെ പറയാം..

publive-image

ഇതൊക്കെയായിരുന്നെങ്കിലും എതിരാളിക ളെ ഒരു ദയയുമില്ലാതെ വകവരുത്തുന്നതിലും തനിക്കിഷ്ടപ്പെട്ട സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിലും ഇതിനായി പ്രത്യേകം വനിതാ ഗാര്‍ഡുകളെ സജ്ജമാക്കിയതിലുമൊക്കെ കുപ്രസിദ്ധനായിരുന്നു അദ്ദേഹം. തന്‍റെ പരിചരണത്തിനായി യൂക്രെയിന്‍ നേഴ്സ്മാരെയും സുരക്ഷയ്ക്കായി 80 കള്‍ മുതല്‍ വനിതാ ഗാര്‍ഡുകളെയും അദ്ദേഹം നിയമിച്ചിരുന്നു.അതൊക്കെ ചരിത്രം.

തനിക്കെതിരെ ഉയര്‍ന്നു വന്നിരുന്ന വിമതനീക്കങ്ങള്‍ അദ്ദേഹം ശക്തിയായി അടിച്ചമര്‍ത്തിയിരുന്നു..ഒടുവില്‍ 2011 ഒക്ടോബര്‍ 20 ന് വളരെ ക്രൂരമായി സ്വന്തം ജന്മനാട്ടില്‍ എതിരാളികളാല്‍ പരസ്യമായി അദ്ദേഹം കൊലചെയ്യപ്പെട്ടത് ലോകം കണ്ടു.

publive-image

വെടിവയ്ക്കരുതേ എന്ന് അദ്ദേഹം കൊല്ലപ്പെടുംമുന്പ് ദയനീയമായി യാചിക്കുന്നുണ്ടായിരുന്നു.

ഇന്ന് ഗദ്ദാഫിയില്ലാത്ത ലിബിയ വളരെ കലുഷിതമാ ണ്‌.വിമതഗ്രൂപ്പുകള്‍ അധികാരത്തിനും എണ്ണയ്ക്ക് മേല്‍ ആധിപത്യത്തിനുമായി പരസ്പ്പരം പോരാടുന്നു. ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടു.ഒരുകാലത്ത് സമൃദ്ധിയുടെ പര്യായമായിരുന്ന അവിടെ ജനജീവിതം ഇപ്പോള്‍ തീര്‍ത്തും ദുഷ്ക്കരമാണ് എന്ന് തന്നെ പറയാം.

publive-image

Advertisment