Advertisment

സൗദി യുവരാജാവ് മുഹമ്മദ് ബിൻ സൽമാന്റെ സിംഹാസനം അപകടത്തിൽ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലോകമാകെ ചർച്ചയാക്കപ്പെട്ട ജമാൽ ഖാഷോഗിഎന്ന പത്രപ്രവർത്തകന്റെ കൊലപാതകത്തെത്തുടർന്ന് അതിന്റെ സംശയമുന മുഴുവൻ സൗദി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ നേർക്ക് തിരിഞ്ഞതോടെ അദ്ദേഹത്തെ അടുത്ത രാജ്യാവകാശിയാക്കരുതെന്നും സൗദിയിൽ രാജാവിനെ തെരഞ്ഞെടുക്കുന്ന പ്ലാൻ തന്നെ മാറ്റണമെന്നുമുള്ള ആവശ്യം സൗദി അറേബിയയിലെ റൂളിംഗ് റോയൽ ഫാമിലിയായ 'ഹൌസ് ഓഫ് സൗദ്' ൽ ശക്തമായിരിക്കുകയാണ്.

Advertisment

publive-image

ലേഖകനും സൗദി പൗരനുമായിരുന്ന Jamal Khashoggi വാഷിംഗ്ടൺ പോസ്റ്റിനുവേണ്ടി ലേഖനങ്ങ ളെഴുതിയിരുന്ന വ്യക്തിയാണ്. അമേരിക്കയിൽ താമസിച്ചുവന്ന അദ്ദേഹം സൗദി യുവരാജാവ് സൽമാനെ നിശിതമായി വിമർശിച്ചുകൊണ്ട് തുടരെത്തുടരെ എഴുതിയ ലേഖനങ്ങൾ സൽമാനെ ചൊടിപ്പിച്ചിരുന്നു എന്ന് വ്യക്തം.

തുർക്കിയുടെ തലസ്ഥാനമായ ഇസ്‌താംബുളിലെ സൗദി എംബസ്സിയിലേക്ക് തന്ത്രപൂർവ്വം വിളിച്ചുവരുത്തിയ അദ്ദേഹത്തെ അവിടെവച്ചു സൗദി അധികാരികൾ ചേർന്നു കൊലപ്പെടുത്തുകയായിരുന്നു.

ഇപ്പോഴുള്ള രീതിയനുസരിച് നിലവിലെ കിംഗ് സൽമാൻ രാജാവിന്റെ (82) മരണശേഷം അദ്ദേഹത്തിന്റെ ഏറ്റവും മൂത്ത പുത്രനും സൗദി ക്രൗൺ പ്രിൻസുമായ മുഹമ്മദ് ബിൻ സൽമാനാണ് അടുത്ത രാജാവാകേണ്ടത്. എന്നാൽ യുവരാജാവിനെതിരെ സൗദി റോയൽ ഫാമിലിയിൽ വലിയ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.

publive-image

<നിലവിലെ സൗദി രാജാവ് മുഹമ്മദ്>

അതിനുള്ള തുടക്കമായി കിംഗ് സൽമാനുശേഷം രാജസിംഹാസനം അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു ഇളയ സഹോദരൻ 76 കാരനായ പ്രിൻസ് അഹമ്മദ് ബിൻ അബ്ദുൽ അസീസിന്‌ നൽകാനുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ്. അങ്ങനെവന്നാൽ ക്രൗൺ പ്രിൻസിന് ആ സ്ഥാനം ഇല്ലാതാകുകയും പകരം പുതിയ രാജാവിന്റെ മകൻ ക്രൗൺ പ്രിൻസ് ആകുകയും ചെയ്യും.

ഈ നീക്കത്തിന് അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സൗദി സേനയുടെയും പൂർണ്ണ പിന്തുണയും ഉണ്ടാകും. രാജാവിനെ തെരഞ്ഞെ ടുക്കുന്ന പരമ്പരാഗത രീതി മാറ്റണമെന്നാണ് റോയൽ ഫാമിലിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. സൗദി റോയൽ ഫാമിലിയിൽ 15000 ത്തോളം അംഗങ്ങളുള്ളതിൽ കേവലം 2000 പേരുടെ കയ്യിലാണ് എല്ലാ അധികാരങ്ങളും സമ്പത്തും നിഷിപ്തമായിരിക്കുന്നത്.

പ്രിൻസ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് നീണ്ട രണ്ടരമാസത്തെ വിദേശവാസത്തിനുശേഷം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റിയാദിൽ മടങ്ങിയെത്തിയത്. എത്തിയ ഉടൻതന്നെ അദ്ദേഹം ജമാൽ ഖഷോഗി യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി ഭരണനേതൃത്വത്തെ നിശിതമായി വിമർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

publive-image

<പ്രിൻസ് അഹമ്മദ് ബിൻ അബ്ദുൽ അസീസ്>

2017 ൽ ക്രൗൺ പ്രിൻസായി മുഹമ്മദ് ബിൻ സൽമാനെ തെരഞ്ഞെടുത്ത മൂന്നംഗ കൗൺസിലിൽ സൽമാനെതിരെ വോട്ടുചെയ്ത ഒരേയൊരംഗം കൂടിയായിരുന്നു അദ്ദേഹത്തിൻറെ ഇളയച്ഛൻ കൂടിയായ പ്രിൻസ് അഹമ്മദ് ബിൻ അബ്ദുൽ അസീസ്.

ഖഷോഗിയുടെ കൊലപാതകത്തിൽ സൽമാന് നേരിട്ട് പങ്കുണ്ടെന്ന സി.ഐ.എ റിപ്പോർട്ട് പുറത്തുവന്നതോടെ അദ്ദേഹം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. പക്വതയില്ലായ്മയും , അധികാരദുർവിനിയോഗവും , പ്രതികാരനടപടികളും ,ആഡംബര ജീവിതവും മൂലം ക്രൗൺ പ്രിൻസ് ഓരോ ദിവസവും കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയുമാണ്.

Advertisment