Advertisment

2000 ത്തിന്റെ കള്ളനോട്ടുകൾ രാജ്യത്തു വ്യാപകം. ആര്‍ബിഐയും സമ്മതിച്ചു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നോട്ടു നിരോധനത്തോടനുബന്ധിച്ചു ഹൈ സെക്യൂരിറ്റി ഫീച്ചറിൽ പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളുടെ അതേ രൂപത്തിലും ഭാവത്തിലും രാജ്യമാകമാനം കള്ളനോട്ടുകൾ വ്യാപകമായതിൽ RBI യും അങ്കലാപ്പിലാണ്.

Advertisment

publive-image

<യഥാർത്ഥ നോട്ടിന്റെ സെക്യൂരിറ്റി അടയാളങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു>

RBI യുടെ കണക്കുകൾ പ്രകാരം 2015 -16 ൽ 6.32 ലക്ഷം ( തുകയല്ല എണ്ണമാണ്) 2000 ത്തിന്റെ കള്ളനോട്ടുകൾ പിടിക്കപ്പെട്ടപ്പോൾ 2016 -17 ൽ 7.62 ലക്ഷം വ്യാജനോട്ടുകളാണ് പിടികൂടിയത്. എന്നാൽ 2017-18 ൽ 17.9 ലക്ഷം കള്ളനോട്ടുകളാണ് കണ്ടെത്തിയത്.

publive-image

<കള്ളനോട്ടിന്റെ ഒരു മോഡൽ>

2000 നോട്ടുകളിൽ വ്യാജനെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖ ജനങ്ങൾക്കായി RBI പുറത്തുവിട്ടിരിക്കുകയാണ്. എല്ലാവരും ഈ വിഷയത്തിൽ ജാഗരൂകരാകണമെന്നും കള്ളനോട്ടുകൾ കണ്ടെത്താൻ അതീവജാഗ്രത ഉണ്ടാകണമന്നും അവർ അഭ്യർത്ഥിക്കുന്നു.ബാങ്കുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താവുന്നതാണ്.

Advertisment