Advertisment

അന്തരീക്ഷത്തിൽ ചുറ്റിത്തിരിയുന്ന 7000 ടണ്ണിലധികം മാലിന്യവും പാഴ്വസ്തുക്കളും !

New Update

ഭൗമാന്തരീക്ഷത്തിൽ ചുറ്റിത്തിരിയുന്ന പാഴ്വസ്തുക്കൾ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. ഉപഗ്രഹങ്ങൾക്കും, വിക്ഷേപണവാഹനങ്ങൾക്കും ഇവ എന്നും തലവേദനയാണ്. ഭാവിയിൽ അനേകം ഉപഗ്രഹങ്ങൾ നിരവധി രാജ്യങ്ങളും സംഘടനകളും വിക്ഷേപിക്കാൻ തയ്യാറെടുക്കുകയുമാണ്.

Advertisment

publive-image

അന്തരീക്ഷത്തിൽ കറങ്ങിനടക്കുന്ന ഏകദേശം 7000 ത്തിലധികം ടൺ വരുന്ന ഈ മാലിന്യങ്ങൾ തമ്മിൽ പരസ്പ്പരം കൂട്ടിയിടിക്കാറുമുണ്ട്. തന്മൂലം കൂടുതൽ കഷണങ്ങളായി അവ ചിതറിത്തെറിക്കുന്നു. ശൂന്യാകാശത്ത് 300 കിലോമീറ്റർ ദൂരത്തിലേക്ക് വരെയാണ് ഇവ വ്യാപിച്ചിരിക്കുന്നത്.

ഉപഗ്രഹങ്ങളുടെ ഭാഗങ്ങളും, യാത്രികരിൽനിന്ന് അബദ്ധത്തിൽ വഴുതിപ്പോയ ഉപകരണങ്ങളും മറ്റുമാണ് ഈ മാലിന്യങ്ങൾ.

publive-image

<അന്തരീക്ഷത്തിൽ സ്ഥാപിച്ചിരിക്കുന്ന വല>

ഇത് പൂർണ്ണമായും നീക്കംചെയ്തില്ലെങ്കിൽ ഭാവിയിലെ എല്ലാ പ്രൊജക്റ്റുകൾക്കും ഭീഷണിയാകുമെന്ന കാഴ്ചപ്പാടിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ കഴിഞ്ഞ കുറേവർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു.

ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ബ്രിട്ടൻ ഒരു പ്രത്യേക സാറ്റലൈറ്റ് വഴി ഭൂമിയിൽനിന്ന് 300 കി.മീറ്റർ ഉയരെ അന്തരീക്ഷത്തിൽ ഒരു വിശാലമായ വല സ്ഥാപിച്ചിരിക്കുകയാണ്.

publive-image

<വല വിക്ഷേപിക്കും മുൻപ്>

ഷൂസിന്റെ ആകൃതിയിലുള്ള ഈ വലയിൽ ( ചിത്രം കാണുക) കുടുങ്ങുന്ന മാലിന്യവും പാഴ്വസ്തുക്കളും മറ്റൊരു സാറ്റലൈറ്റ് വഴി ഭൂമിയുടെ ഭൗമ മേഖലയിൽനിന്ന് ദൂരെ ശൂന്യാകാശത്തേക്ക് തള്ളുകയാണ് ലക്ഷ്യമിടുന്നത്. തന്മൂലം ഭാവിയിൽ നമ്മുടെ ഉപഗ്രഹങ്ങൾക്കും ഭൂമിയ്ക്കും ഭീഷണി ഒഴിവാകുകയും ചെയ്യും.

publive-image

<വല അന്തരീക്ഷത്തിൽ സ്ഥാപിക്കുന്നു>

ഇപ്പോഴത്തെ ഈ പരീക്ഷണം വിജയിച്ചാൽ മറ്റൊരു വിശാലമായ വലകൂടി അന്തരീക്ഷത്തിൽ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ. അതിൽ ക്യാമറകളുമുണ്ടാകും.ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന വലയിൽ പാഴ്വസ്തുക്കൾ കുടുങ്ങുന്നുണ്ടെന്നും പ്രതീക്ഷിച്ച തരത്തിലാണ് അതിന്റെ പ്രവർത്തനമെന്നും ബ്രിട്ടനിലെ "സുരേ സ്‌പേസ് സെന്റർ" അവകാശപ്പെടുന്നു.

അടുത്തവർഷം ആദ്യത്തോടെ കൂടുതൽ ഫലപ്രദമായ രീതിയിൽ അന്തരീക്ഷ മാലിന്യനിർമ്മാർജ്ജനം സാദ്ധ്യമാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് ശാസ്ത്രലോകം.

publive-image

Advertisment