Advertisment

ദേവിപ്രീതിക്കായി 1100 ആടുകളുടെ ബലി. ഇനിയും ഒടുങ്ങാത്ത അനാചാരങ്ങൾ !

New Update

വിജയദശമി ദിനത്തിൽ എല്ലാ വർഷവും ഉത്തര്‍പ്രദേശിലെ ജാന്‍സി നഗരത്തിലുള്ള 'ഖത്തുകാന' എന്ന സ്ഥല ത്ത് സ്ഥാപിക്കുന്ന ദുര്‍ഗ്ഗാപ്രതിമയ്ക്ക് മുന്നിലാണ് ഇത്രയധികം ആടുകളുടെ സമൂഹബലി നടക്കുന്നത്.

Advertisment

ദുർഗ്ഗാ പൂജയോടനുബന്ധിച്ചു ഉത്തരേന്ത്യയിലെമ്പാടുമെന്നപോലെ മണ്ണ് കൊണ്ട് വളരെ മനോഹരമായി നിർമ്മിക്കുന്ന ദുർഗ്ഗാ പ്രതിമയ്ക്ക് മുന്നിലാണ് പൂജയും ബലിയും നടക്കാറുള്ളത്.

publive-image

ദുർഗാഷ്ടമി ദിനത്തിൽ സ്ഥാപിതമാകുന്ന പ്രതിമ വിജയദശമി ദിനത്തിൽ വലിയ ആഘോഷത്തോടെ നഗരപ്രദക്ഷിണം നടത്തിയശേഷമാണ് അവിടുത്തെ നദിയിൽ നിമജ്ഞനം ചെയ്യപ്പെടുന്നത്.വർഷാവർഷം ഇത് നടത്തപ്പെടുന്നു.കുട്ടികളുൾപ്പെടെയുള്ള ആയിരങ്ങളാണ് ഈ ഘോഷയാത്രയിൽ പങ്കെടുക്കുക.

പ്രതിമയ്ക്ക് മുന്നില്‍ സ്ഥാപിക്കുന്ന വലിയ തടിയിലാണ് ബലിനടക്കുക. ബലിയ്ക്ക് മുന്പ് ആടുകളെ ദുര്‍ഗ്ഗാ പ്രതിമയ്ക്ക് മുന്നില്‍ നിര്‍ത്തി മദ്യത്തില്‍ കുളിപ്പിച്ച ശേഷമാണ് ബലികൊടുക്കാന്‍ കൊണ്ട് വരുന്നത്.ഇതും വർഷങ്ങളായുള്ള അടിയുറച്ച വിശ്വാസത്തിന്‍റെ പ്രതീകമാണ്.

publive-image

ദേവീ പ്രീതിയ്ക്കും,നാടിന്‍റെ നന്മയ്ക്കും വേണ്ടിയാണ് ആടുകളെ ബാലിനല്‍കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്.കൂടുതല്‍ ആടുകളെ ബാലികൊടുത്താല്‍ ദുര്‍ഗ്ഗാ ദേവി ഏറെ പ്രസന്നയാകുമെന്നാണ് ഇവരുടെ മതം.

ബാലികൊടുക്കുമ്പോള്‍ ഒറ്റവെട്ടിനു കഴുത്തു വേര്‍പെടണമത്രേ. ഇല്ലെങ്കില്‍ അത് അശുഭ ലക്ഷണമാണ്.

publive-image

ബാലികൊടുക്കുന്ന ആടുകളെ പിന്നീട് ലേലം ചെയ്തു ആളുകള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുക.

ബാലികൊടുക്കാത്ത പക്ഷം ദുര്‍ഗ്ഗാ പ്രതിമ , സ്ഥാപിച്ച പീഠത്തിൽ നിന്ന് അതുയർത്താൻ കഴിയില്ലെന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം. ബലിനടത്തിയശേഷം ആടിന്‍റെ ചോരപുരണ്ട വസ്ത്രങ്ങളുമായി ഭക്തർ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തുന്നത് ദേവീപ്രീതിക്കും നാടിന്റെ പാപമുക്തിക്കും അത്യന്താപേക്ഷിതമാണെന്നും ഇവർ കരുതുന്നു. ബലിനടത്തുന്നതിനുള്ള നിയമപരമായ വിലക്കുകളൊന്നും ഇവിടെ ബാധകമല്ല.

publive-image

മറ്റന്നാൾ അതായത് ഒക്ടോബർ 19 നാണു വിജയദശമി ദിനത്തിൽ വിലക്കുകൾ വകവെക്കാതെ ആടുകളുടെ കൂട്ടക്കുരുതി നടത്താനാണ് സംഘാടകരുടെ തീരുമാനം. .

publive-image

Advertisment