Advertisment

ആം ആദ്മി പാര്‍ട്ടി എം.പി യുടെ വാഹനത്തിന് വി ഐ പി നമ്പര്‍ ലഭ്യമായി

New Update

ആം ആദ്മി പാര്‍ട്ടിയുടെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുശീല്‍ ഗുപ്തക്ക് , എം പിയായശേഷം തന്‍റെ വാഹനത്തിനു VIP നമ്പര്‍ 0001 ലഭ്യമാക്കണമെന്ന ആവശ്യം നടപ്പായില്ലെങ്കിലും അദ്ദേഹത്തിന് 0009 എന്ന VIP നമ്പര്‍ മോട്ടോര്‍ വകുപ്പ് ലഭ്യമാക്കിക്കൊടുത്തു..

Advertisment

publive-image

സുശീല്‍ ഗുപ്ത ആവശ്യപ്പെട്ട 0001 എന്ന VIP നമ്പര്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും മറ്റേതെങ്കിലും നമ്പര്‍ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നുമുള്ള വകുപ്പിന്‍റെ കത്തിനുള്ള മറുപടിയായി 0009 എന്ന നമ്പര്‍ അദ്ദേഹം ആവശ്യപ്പെടുകയും അതംഗീകരിക്കപ്പെടുകയുമായിരുന്നു. 0009 എന്ന നമ്പര്‍ അദ്ദേഹത്തിനു അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ MP മാര്‍ MLA മാര്‍ , IAS ഉദ്യോഗസ്ഥര്‍, ഉയര്‍ന്ന ശ്രേണിയിലുള്ള അധികാരികള്‍ എന്നി വര്‍ക്ക് 5 വര്‍ഷത്തിനിടെ തങ്ങളുടെ വാഹനങ്ങള്‍ക്കായി 140 VIP നമ്പറുകളില്‍ നിന്ന് ഇഷ്ടമുള്ളത് ലഭ്യമായ രീതിയില്‍ സൗജന്യമായി കരസ്ഥമാക്കാവുന്നതാണ്. MP യായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പേ സുശീല്‍ ഗുപ്ത VIP നമ്പറിനു അപേക്ഷ നല്‍കിയിരുന്നു.

publive-image

സുശീല്‍ ഗുപ്തക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന VIP നമ്പറായ 0009 ലേലം നടക്കുമ്പോള്‍ 3 ലക്ഷമാണ് അടിസ്ഥാനവിലയായി കണക്കാക്കപ്പെടുന്നത്.

ആം ആദ്മിക്കുവേണ്ടിയും ( സാധാരണക്കാര്‍ക്ക് വേണ്ടി ) , VIP കള്‍ച്ചറിനെതിരെയും ആദ്യം മുതല്‍ അതിശക്തമായി വാദിച്ചുപോന്ന ആം ആദ്മി പാര്‍ട്ടിയുടെ പുതിയ എം.പി. , തന്‍റെ വാഹനത്തിനു VIP നമ്പര്‍ കരസ്ഥമാക്കിയത് കൌതുകകരമാണ്.

Advertisment