Advertisment

മനസ്സാക്ഷിയില്ലാത്തത് മലയാളിക്ക് മാത്രമല്ല ! ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് കാലുകള്‍ ചതഞ്ഞരഞ്ഞ യുവാവ് ധൈര്യം സംഭരിച്ച് വീലുകള്‍ക്കടിയില്‍നിന്ന് ഇഴഞ്ഞുവന്നു സഹായിക്കാന്‍ യാചിച്ചു, കൂടിനിന്നവര്‍ വീഡിയോ എടുക്കാന്‍ മത്സരിച്ചു

New Update

പ്രാണവേദന കൊണ്ട് പിടയുന്നവന്റെ ജീവന്‍ രക്ഷിക്കാനുള്ള യാചന നിര്‍വികാരതയോടെ നോക്കിനില്‍ക്കാന്‍ എങ്ങനെ മനുഷ്യന് കഴിയുന്നു ? നാമത്‌ കൊച്ചിയില്‍ നേരിട്ടുകണ്ടു.

Advertisment

കൊച്ചിയില്‍ നടന്ന സംഭവം വിദ്യാസമ്പന്നന്‍ എന്ന് സ്വയം അഭിമാനിക്കുന്ന മലയാളിയുടെ പൊയ്മുഖമാണ്‌ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.

ഇതിനു സമാനമായ ഒരു സംഭവം കഴിഞ്ഞ മാസം ബീഹാറിലും നടന്നിരുന്നു.

publive-image

ബീഹാറിലെ ഹാജിപ്പൂരില്‍ കഴിഞ്ഞമാസം 8 നു നടന്ന സംഭവമാണിത്. സൈക്കിളില്‍ പോകുകയായിരുന്ന യുവാവിനെ തട്ടിയിട്ട ടിപ്പര്‍ ലോറി അയാളുടെ കാലുകളില്‍ക്കൂടി കയറിയിറങ്ങി. അപകടം നടന്നയുടന്‍ വണ്ടിനിര്‍ത്തി ഡ്രൈവറും ഹെല്‍പ്പറും ഓടിരക്ഷപെട്ടു. നൂറുകണക്കിനാളുകള്‍ അപ്പോള്‍ത്തന്നെ അവിടെ തടിച്ചു കൂടുകയും ചെയ്തു.സ്ഥലത്ത് രണ്ടു പോലീസുകാരുമുണ്ടായിരുന്നു.

കാലുകള്‍ ചതഞ്ഞരഞ്ഞ യുവാവ് ധൈര്യം സംഭരിച്ചു വീലുകള്‍ക്കടിയില്‍നിന്ന് ഇഴഞ്ഞിഴഞ്ഞു പുറത്തുവന്ന് സഹായിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. ആരെങ്കിലും ഫോണ്‍ ചെയ്തു പോലീസിനെ വിളിക്കാന്‍ പറഞ്ഞിട്ടും അതും ആരും കേട്ടതായി നടിച്ചില്ല. രക്തം വാര്‍ന്നൊലിക്കുന്ന കാലില്‍ പിടിച്ചുകൊണ്ടയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു.

publive-image

മാനവികത തലതാഴ്ത്തി ലജ്ജിച്ച നിമിഷങ്ങളായിരുന്നു പിന്നീടവിടെ അരങ്ങേറിയത്. നൂറില്‍പ്പരം ആളുകള്‍ തങ്ങളുടെ മൊബൈലില്‍ വിവിധ ആംഗിളുകളില്‍ അയാളുടെ നിലവിളിയും അവസ്ഥയും ഷൂട്ട്‌ ചെയ്യുകയായിരുന്നു. ആശുപത്രിയിലാക്കാന്‍ സഹായിക്കണമെന്നപേക്ഷിച്ച് അയാള്‍ ഇഴഞ്ഞിഴഞ്ഞു ഓരോരുത്തരുടെ അടുത്തു ചെല്ലുംപോഴും അവരൊക്കെ മാറിയകലുകയായിരുന്നു...

അപകടം നടക്കുമ്പോള്‍ സമീപത്തെ കടയിലിരുന്നു ചായകുടിച്ചിരുന്ന രണ്ടു പോലീസുകാരും അവിടെനിന്നു ആരുമറിയാതെ മുങ്ങിയെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

രോനക് രാജ് എന്ന ആ യുവാവിനെ അവിടെ കൂടിനിന്ന ഒരൊറ്റ ആള്‍ പോലും സഹായിച്ചില്ലെങ്കിലും അയാളുടെ വിഡിയോ സോഷ്യല്‍ മീഡിയ യില്‍ ഉടന്‍തന്നെ വൈറലായി. പലരും അമ്പരക്കുന്ന ,കരയുന്ന ഇമോജികള്‍ കമന്റ് ബോക്സില്‍ നിറയ്ക്കുകയും ചെയ്തു. വീഡിയോ ഇതുവരെ അമ്പതിനായിരം ആളുകള്‍ കണ്ടുകഴിഞ്ഞു..

publive-image

അരമണിക്കൂര്‍ അവിടെക്കിടന്നു നിലവിളിച്ച രോനക്കിനെ അതുവഴി വന്ന അയാളുടെ അയല്‍വാസിയാണ് വാഹനം തരപ്പെടുത്തി ആശുപത്രിയില്‍ കൊണ്ടുപോയത്. അദ്ദേഹമാണ് മാതാപിതാക്കളെയും പോലീസിനെയും വിളിച്ചു വിവരം പറഞ്ഞതും.

അമിതമായി രക്തം വാര്‍ന്നു പോയതിനാല്‍ കോമയിലായ രോനക് ന്‍റെ വലതുകാല്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റേണ്ടിവന്നു. അപകടനില ഇനിയും തരണം ചെയ്തിട്ടില്ലാത്ത രോനക്കിനെ

പാറ്റ്ന യിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി ക്കുകയാണ്...

രോനക് രാജ് മെഡിസിനുള്ള കോച്ചിംഗ് ക്ലാസ് കഴിഞ്ഞശേഷം സൈക്കിളില്‍ വീട്ടിലേക്കു മടങ്ങും വഴി ഹാജിപ്പൂരിലെ രാമാഷിഷ് ചൌക്കില്‍ വച്ച് പിന്നില്‍നിന്നു മെറ്റല്‍ കയറ്റിവന്ന ടിപ്പര്‍ ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ രോനക്കി ന്റെ കാലുകളില്‍ കൂടി വീല്‍ കയരിയിറങ്ങുക യാണുണ്ടായത്...

Advertisment