Advertisment

ദാരിദ്ര്യം മാറാത്ത നാട്ടില്‍ സമ്പത്ത് കൂമ്പാരമാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ADR ( Association of Democratic Reforms ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ട്ടി ഫണ്ടിന്‍റെ കാര്യത്തില്‍ റിക്കാര്‍ഡ് തകര്‍ക്കുകയാണ്.

Advertisment

കൊണ്ഗ്രെസ്സ് ഭരണത്തിലായിരുന്നപ്പോള്‍ അവര്‍ക്കാ യിരുന്നു ഏറ്റവും കൂടുതല്‍ തുക സംഭാവനയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് അധികാരം കയ്യാളുന്ന BJP യാണ് ഇക്കാര്യത്തില്‍ മുന്നില്‍. അവരുടെ പാര്‍ട്ടിയുടെ റിസര്‍വ് ഫണ്ട് കഴിഞ്ഞ 11 വര്‍ഷത്തി നിടെ 700 % മാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മോഡി അധികാരത്തി ല്‍ വന്നതോടെ 2015 – 16 ല്‍ BJP രാജ്യ ത്തെ ഏറ്റവും ധനസമ്പത്തുള്ള രാഷ്ട്രീയ പാര്‍ട്ടിയായി മാറി.

publive-image

2004 – 05 ല്‍ കേവലം 123 കോടി രൂപയുടെ റിസര്‍വ് ഫണ്ടുണ്ടായിരുന്ന BJP ക്ക് 2015 – 16 ല്‍ അത് 894 കോടി രൂപയായി ഉയര്‍ന്നു. അവര്‍ക്കുള്ള ബാദ്ധ്യത കേവലം 24 കോടി രൂപയാണ്. അത് കുറച്ചാലും അവരുടെ റിസര്‍വ് ഫണ്ട് 868 കോടി രൂപയായി രിക്കും...

കൊനഗ്രെസ്സിന്റെ ഇപ്പോഴത്തെ റിസര്‍വ് ഫണ്ട് 758 കോടിയാണ്. എന്നാല്‍ അവര്‍ക്ക് 329 കോടിയുടെ കടബാദ്ധ്യതയുണ്ട്. അത് കഴിഞ്ഞാല്‍ പിന്നെ വലിയതുക അവര്‍ക്ക് കരുതല്‍ ശേഖരമായി ഇല്ല.

BJP കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫണ്ടുള്ള പാര്‍ട്ടി ബഹുജന്‍ സമാജ് പാര്‍ട്ടി (BSP) ആണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ അവരുടെ ഫണ്ട് 43 കോടിയില്‍ നിന്ന് 557 കോടിയായി ഉയര്‍ന്നു.

മൂന്നാം സ്ഥാനത്ത് സിപിഎം ആണ്. അവരുടെ പാര്‍ട്ടി ഫണ്ട് 432 കോടി രൂപയാണ്.

2014 – 15 വരെ കൊണ്ഗ്രെസ്സ് ആയിരുന്നു പാര്‍ട്ടി ഫണ്ടിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്ന പാര്‍ട്ടി. എന്നാല്‍ മോഡി അധികാരത്തില്‍ വന്ന തോടെ ചിത്രം മാറി. ബി.ജെ.പി ആ സ്ഥാനം അവരില്‍ നിന്ന് കരസ്ഥമാക്കി.

പാര്‍ട്ടികളുടെ ഈ ഫണ്ടില്‍ ഏകദേശം 59% Other Assets എന്ന നിലയിലാണ് കാണിച്ചിരിക്കുന്നത്. അതായത് സംഭാവന ലഭിച്ച source രഹസ്യമായത് എന്നര്‍ത്ഥം.

ഈ Other Asset എല്ലാ പാര്‍ട്ടികളുടെയും ചേര്‍ത്ത് ഏതാണ്ട് 1605 കോടി വരും. ഇതാണ് Unknown ഫണ്ട്. അതായത് അജ്ഞാത source കളില്‍ നിന്ന് ലഭിക്കുന്ന തുകകള്‍. ഇതിന്‍റെ ഉറവിടം വെളിപ്പെടുത്താന്‍ പാര്‍ട്ടികള്‍ ബാദ്ധ്യസ്ഥരല്ല. ഇതില്‍ അവര്‍ക്ക് നിയമപരിരക്ഷയുമുണ്ട്.

ADR പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ്‌ - BJP കക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്ന ഫണ്ടിന്‍റെ 77% അജ്ഞാത sourse കളില്‍ നിന്നുള്ളവയാണ്‌. ഇതാര് നല്‍കി ? എവിടെനിന്ന് ലഭിച്ചു ? എന്ന വിവരം അവര്‍ പുറത്തുവിടില്ല.അതനവര്‍ ബാദ്ധ്യസ്ഥരുമല്ല.

ഇക്കാര്യത്തില്‍ സുതാര്യത വേണമെന്ന ആവശ്യം നിരവധി സാമൂഹ്യ – സാംസ്കാരിക സംഘടനകള്‍ വര്‍ഷാവര്‍ഷമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നിയമഭേദഗതി വരുത്താന്‍ ഒരു പാര്‍ട്ടിയും തയ്യാറല്ല. ഈ രഹസ്യം പരമരഹസ്യമായിത്തന്നെ സൂക്ഷിക്ക ണമെന്ന തീരുമാനത്തില്‍ ഇടതുപക്ഷ കക്ഷികളും എന്നും മുന്നിലാണ്.

ഇന്ത്യയില്‍ ആം ആദ്മി പാര്‍ട്ടി മാത്രമാണ് അവരുടെ മുഴുവന്‍ വരവുചെലവു കണക്കുകളും ഓണ്‍ലൈന്‍ വഴി പ്രസിദ്ധപ്പെടുത്തുന്നത്.

കഴിഞ്ഞ വര്ഷം വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് ലഭിക്കുന്ന 20000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ സ്രോതസ്സ് മാത്രം വെളിപ്പെടുത്തിയാല്‍ മതിയായിരുന്നു. അതില്‍ത്താഴേ ലഭിക്കുന്ന തുകയാണ് രഹ്സ്യഫണ്ട് അല്ലെങ്കില്‍ Other Assets. അങ്ങനെ ലഭിച്ച തുകയാണ് ഈ പാര്‍ട്ടികളുടെ പക്കലുള്ള Unknown Fund അഥവാ Other Assets. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഈ തുക 2000 മായി ഇക്കഴിഞ്ഞ ബജറ്റില്‍ കുറയ്ക്കുകയുണ്ടായി.

പക്ഷേ ഇങ്ങനെ രഹസ്യമായി കിട്ടുന്ന തുകയുട ലിമിറ്റ് കുറച്ചതുകൊണ്ട് കാര്യങ്ങള്‍ സുതാര്യമാകില്ലെ ന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ മുഴുവന്‍ sourse കളും പുറത്തുവന്നെങ്കില്‍ മാത്രമേ അഴിമതിയും സ്വജന പക്ഷപാതവും ഒരളവുവ രെയെങ്കിലും കുറയാന്‍ ഇടയുള്ളൂയെന്നത് തര്‍ക്കമറ്റ വിഷയമാണ്.

കള്ളപ്പണം ഇല്ലാതാക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്‍റെ സ്രോതസ്സ് വെളിപ്പെടുത്തുമെന്നും അഹോരാത്രം പ്രസംഗിച്ചുനടന്ന BJP നേതാക്കള്‍ അധികാരം കയ്യില്‍ വന്നതോടെ അതെല്ലാം പാടേ മറന്ന മട്ടാണ്...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവനകളുടെ മുഴുവന്‍ ഉറവിടവും ഇങ്ങനെ പുറത്തുവരാതി രിക്കാനും ജനങ്ങള്‍ അറിയരുതെന്നുമുള്ള കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അന്നും ഇന്നും ഒറ്റക്കെട്ടാണ്.

Advertisment