വിമാനങ്ങള്‍ ഇറങ്ങാത്ത വിമാനത്താവളങ്ങള്‍… 111 കോടി രൂപാ മുടക്കി 2012 ല്‍ പൂർത്തിയാക്കിയ ജൈസൽമേർ വിമാനത്താവളം

പ്രകാശ് നായര്‍ മേലില
Thursday, October 11, 2018

വിടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ രാജസ്ഥാനിലെ ജൈസൽമേർ വിമാനത്താവളത്തിന്റേതാണ്. 111 കോടി രൂപാ മുടക്കി 2012 ല്‍ പൂർത്തിയാക്കിയ ഇവിടെനിന്ന് വിമാനസർവീസുകളൊന്നും നടക്കുന്നില്ല. വർഷത്തിൽ മൂന്നു ലക്ഷം യാത്രക്കാര്‍ വരുമെന്ന പ്രതീക്ഷ യില്‍ നിര്മ്മി ച്ച ഈ വിമാനത്താവളത്തില്‍ മൂന്നു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവുമുണ്ട്.

കഴിഞ്ഞ UPA സര്‍ക്കാര്‍ 2009 നുശേഷം ഇത്തരത്തില്‍ 8 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനായി മൊത്തം 326 കോടി രൂപാ ചെലവിട്ടിരുന്നു.. കൂടാതെ രാജ്യമെങ്ങുമായി മൊത്തം 200 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ അവര്‍ പദ്ധതിയും തയ്യാറാക്കിയിരുന്നു.

ടൂറിസവും വികസനവും എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പരിപാടി മൊത്തത്തില്‍ ഫ്ലോപ്പ് ആയി മാറി. വിശദമായ പഠനം നടത്താതെ നടത്തിയ ഈ പദ്ധതി ജനങ്ങളെ കയ്യിലെടുക്കാനുള്ള അവരുടെ അടവുനയം കൂടിയായിരുന്നു എന്നുവേണം അനുമാനിക്കേണ്ടത്.

ഭാരതത്തില്‍ ആകെ 20 International Airport കൾ ഉള്ളതില്‍ ആറെണ്ണം സ്വകാര്യ സംരംഭകരുടേതും രണ്ടെണ്ണം സൈന്യത്തിന്റെ യുമാണ്‌. ബാക്കിയുള്ളവ നടത്തുന്നത് Airport Authority Of India ആണ്.

അവരുടെ വെബ്സൈറ്റിലെ റിപ്പോര്ട്ട് പ്രകാരം ഇന്ത്യയിൽ ആകെ നിലവിലുള്ള 77 Domestic Airport കളില്‍ 44 എണ്ണത്തില്‍ മാത്രമേ വിമാന സര്‍വീസുകള്‍ നടത്തുന്നുള്ളൂ എന്നതാണ്. ബാക്കി 33 എയര്‍പോര്‍ട്ട് കളില്‍ നിന്ന് ഒരൊറ്റ സര്‍വീസും നടത്തുന്നില്ല. സമീപഭാവിയിൽ അവിടെനിന്നു സർവീസുകൾ തുടങ്ങാനുള്ള സാദ്ധ്യതകളും കാണുന്നില്ല.

ചിത്രങ്ങളിൽ കാണുക വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ജൈസൽമേർ എയർപോർട്ട് .

×