Advertisment

അലാസ്‌കയിൽ ഇനി രണ്ടു മാസത്തേക്ക് സൂര്യനില്ല !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മേരിക്കയുടെ അധീനതയിലുള്ള അലാസ്‌കയിലെ ഉതകിയാഗ്വിക്ക് ( UTQIAGVIK) പട്ടണത്തിൽ ഇനി രണ്ടുമാസക്കാലത്തേക്ക് സൂര്യനുദിക്കുകയില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ വർഷത്തെ അവസാനസൂര്യാസ്തമനം നടന്നത്.

Advertisment

publive-image

ഇനി സൂര്യോദയം ഉണ്ടാകുക വരുന്ന 2019 ജനുവരി 23 ന് ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും. അടുത്ത 65 ദിവസം ഇവിടെ ഇരുട്ടായിരിക്കുമെന്ന ഔദ്യോഗികപ്രഖ്യാപനം സർക്കാർ നടത്തിയതിനുപിന്നാലെ നഗരത്തിൽ ആഘോഷങ്ങളും തുടങ്ങിയിരുന്നു.

publive-image

ആർക്ടിക് (Arctic ) പ്രദേശമായതിനാൽ അലാസ്‌ക്ക,സ്വീഡൻ,ഫിൻലാൻഡ്, ഗ്രീസ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളൊക്കെ ശൈത്യകാലത്ത് ഇരുൾമൂടപ്പെടുന്നു. ഈ കാലയളവിനു 'പോളാർ നൈറ്റ്സ്' എന്നാണു പറയുന്നത്.

publive-image

UTQIAGVIK പട്ടണത്തിൽ പൊതുവേ സൂര്യപ്രകാശം സാധാരണ ദിവസങ്ങളിലും ദുർബലമായാണ് ലഭിക്കുന്നത്. പലപ്പോഴും താപനില മൈനസ് 20 വരെയെത്താറുണ്ട്. ഇപ്പോൾ ഇരുൾമൂടിയ ദിവസങ്ങളിൽ താപനില മൈനസ് 10 ഡിഗ്രി ശരാശരി നിലവാരത്തിലായിരിക്കും.

publive-image

കഴിഞ്ഞ ഞായറാഴ്ച ഇക്കൊല്ലത്തെ അവസാന സൂര്യാസ്തമനം നടന്നത് ഉച്ചയ്ക്ക് 1.44 നായിരുന്നു. എല്ലാ വർഷവുമെന്നപോലെ ജനങ്ങൾ അതാഘോഷമാക്കി മാറ്റി. നിരത്തുകളും ഹോട്ടലുകളും ആബാലവൃന്ദത്തിന്റെ ആഘോഷലഹരിക്കു സാക്ഷികളായി. ഇരുളിലാണ്ട ദിവസങ്ങൾ അവിടുത്തെ ജനതയ്ക്ക് ഹരമായി മാറിക്കഴിഞ്ഞു.

publive-image

ഇതേസമയം കാനഡയിലെയും ഗ്രീസിലേയും ചില ഭാഗങ്ങളിൽ 100 ദിവസം വരെയാണ് ഇരുൾ പരക്കുന്നത്. അവിടങ്ങളിൽ ഒക്ടോബർ അവസാനം സൂര്യാസ്തമനം നടന്നുകഴിഞ്ഞു. സൂര്യോദയം അവിടെ ഇനിയുണ്ടാ കുക 2019 ഫെബ്രുവരി 19 നാകും..

Advertisment