Advertisment

അന്യഗ്രഹജീവികളെ ( Aliens ) നാം കണ്ടുമുട്ടുമോ ? വര്‍ഷങ്ങളായി തുടരുന്ന ആ ശ്രമം വിജയിക്കുമോ ?

New Update

ര്‍ഷങ്ങളായി മനുഷ്യന്‍ ആ ശ്രമം തുടരുകയാണ്.. അനന്തവിഹായസ്സിലേക്ക് റേഡിയോ സന്ദേശങ്ങള്‍ അയച്ചും ,വലിയ ടെലസ്കോപ്പുകള്‍ വഴിയും, അന്തരീക്ഷ പേടകങ്ങളില്‍ ഘടിപ്പിച്ച ശക്തിയേറിയ ക്യാമറകള്‍ വഴിയും അന്യഗ്രഹ ജീവികള്‍ക്കായുള്ള തെരച്ചില്‍ ഇന്നും നിര്‍ബാധം തുടരുകയാണ്.

Advertisment

കഴിഞ്ഞ അനേകം വര്‍ഷങ്ങളായി ഭൂമിയില്‍ മാനവ രാശിയുടെ നിലനില്‍പ്പ്‌ വ്യക്തമാക്കുന്ന റേഡിയോ തരംഗങ്ങള്‍ നാം നിരന്തരം അയച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായി 1936 ല്‍ ബെര്‍ലിനില്‍ നടന്ന ഒളിമ്പിക്സ് കളികള്‍ , വളരെ വിശാലമായി TV സ്ക്രീനുകളില്‍ കാണിക്കുകയും തന്മൂലമുണ്ടായ ശക്തിയേറിയ റേഡിയോ തരംഗങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ച് നമുക്ക് തൊട്ടടുത്തുള്ള സൌര മണ്ഡലവും കടന്നുപോയിരിക്കാം..

publive-image

അപ്പോഴും നമുക്ക് Alien നിന്നും മറുപടി സന്ദേശം ഒന്നും ലഭിച്ചിട്ടില്ല ? എന്തുകൊണ്ടാകാം ?

ഇതിനു പല കാരണങ്ങള്‍ ഉണ്ട്..ഒന്ന് -നമ്മള്‍ കരുതുമ്പോലെ ഉള്ള Alien ഒരുപക്ഷേ ഈ ബ്രഹ്മാണ്ഡത്തില്‍ കാണാന്‍ സാദ്ധ്യതയില്ല. രണ്ട് - Aliens നമ്മുടെ റേഡിയോ സന്ദേശങ്ങള്‍ ഇനിയുമെത്താത്തത്ര ദൂരെ എവിടെയെങ്കിലുമാകാം. മൂന്ന് -അന്യഗ്രഹജീവികള്‍ ഇനിയും ചെറു ദിശ ( കീടാണുരൂപം) യില്‍ നിന്ന് വികാസം പ്രാപിചിട്ടുണ്ടാകില്ല.

അന്തരീക്ഷത്തില്‍ Alien നെ തിരയുന്ന ഗവേഷണ സ്ഥാപനമായ SETI ( Search for Extra Terrestrial Intelligence) അഥവാ സെറ്റി യിലെ ശാസ്ത്രജ്ഞന്‍ സെറ്റ് ഷോസ്റ്റ്ക്ക് പറയുന്നത്.." നാം സിനിമകളിലും,ചിത്രങ്ങളിലും ഒക്കെ ധാരാളം അന്യഗ്രഹ ജീവികളെ കണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവ എങ്ങനെയിരിക്കും എന്ന ഒരു ധാരണ അഥവാ മുന്‍വിധി നമുക്കെല്ലാം ഉണ്ട്..എന്നാല്‍ അവര്‍ അങ്ങനെ..ആ രൂപത്തില്‍ ആകണമെന്നില്ല.."

publive-image

സെറ്റി കഴിഞ്ഞ 50 വര്‍ഷമായി അന്തരീക്ഷത്തില്‍ -അനന്തതയില്‍ ഒക്കെ അന്യഗഹജീവികളെ കണ്ടെത്താ നുള്ള പരിശ്രമത്തിലാണ്..പക്ഷേ ഇതുവരെ അവര്‍ക്ക് ഒരു സന്ദേശം പോലും മുറുഭാഗത്തുനിന്നു ലഭിച്ചിട്ടില്ല.

സെറ്റ് ഷോസ്റ്റ്ക്ക് ന്‍റെ അഭിപ്രായത്തില്‍ " Alien ഒരുപക്ഷേ നമ്മെക്കാള്‍ ബുദ്ധിവാകാസം പ്രാപിച്ചവരാകാം. അവര്‍ നിര്‍മ്മിച്ച യന്ത്രങ്ങള്‍ തന്നെ അവരുടെ നാശത്തിനു വഴിവച്ചതാകാനും ഉള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല."

"നമ്മള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച റോബോട്ടുകള്‍ ഇന്ന് പല മാറ്റങ്ങളോടെ വികാസം പ്രാപിച്ചു മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ വരെ അവ ഇടംപിടിച്ചിരി ക്കുകയാണ്. ശാസ്ത്രം അതിവേഗം പുരോഗമിക്കുകയാണ്. ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യനെക്കാള്‍ വളരെ മുന്നിലാണ് പല റോബോട്ടുകളും. നാളെ ഒരു പക്ഷേ മനുഷ്യനിര്‍മ്മിതമായ റോബോട്ടുകള്‍ ചിലവ മനുഷ്യന് തന്നെ ഭീഷണിയായി മാറിയാലോ? അങ്ങനെ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാതെ അതെപ്പറ്റി കൂടുതല്‍ പഠനം നടത്തുകയാണ് വേണ്ടത്."

publive-image

അന്തരീക്ഷ യാത്രികനും ലേഖകനുമായ സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് പറയുന്നത് " കൃതൃമ ബുദ്ധിസിരാ കേന്ദ്രമായി മനുഷരേക്കാള്‍ ബുദ്ധിയും,ശക്തിയുമുള്ള നാം നിര്‍മ്മിക്കുന്ന റോബോട്ടു കള്‍ നാളെ മനുഷ്യനെ അനുസരിച്ചില്ലെങ്കിലു ള്ള സ്ഥിതിവിശേഷം ഒരുപക്ഷേ അതീവ ഗുരുതരകാമാം."

ഇത്തരം ഒരു ചിന്തയുടെ ദൃശ്യാവിഷ്കാരമാണ് ഹോളിവുഡ് ചിത്രമായ ' The Terminator ' .

വെള്ളവും ,വായുവും,വെളിച്ചവും ഉള്‍പ്പെടെ ജീവന്‍ നിലനില്‍ക്കാനുതകുന്ന അന്തരീക്ഷമുള്ള ഗ്രഹങ്ങളെ ചുറ്റിപ്പറ്റിയാണ് SETI അന്യഗ്രഹജീവികളെ തിരയുന്നത്. എന്നാല്‍ മുകളില്‍ വിവരിച്ച രീതിയിലുള്ള യാന്ത്രികസ്വ ഭാവമുള്ള ( ഒരുപക്ഷേ യഥാര്‍ത്ഥ Alien കളെ പരാജയപ്പെ ടുത്തി വിജയിച്ചവ) അന്യഗ്രഹ ജീവികള്‍ക്ക് വെള്ളം, വായു ഇവയൊന്നും ആവശ്യമില്ലായിരിക്കാം. പ്രാകാശത്തില്‍ നിന്നുള്ള ഊര്‍ജ്ജം മാത്രം മതിയാകാം. അതുകൊണ്ട് ഊര്‍ജ്ജം കൂടുതല്‍ ലഭിക്കുന്ന സ്രോതസ്സു കളില്‍ ആകാം ഇവയുടെ താവളം.

publive-image

ഭൂമിയില്‍ ശക്തികൂടിയ ടെലസ്കോപ്പുകള്‍ സ്ഥാപിക്കു ന്നതി ന് പകരമായി സ്പേസ് ക്രാഫ്റ്റുകളില്‍ അവ ഘടിപ്പിച്ച് അന്തരീക്ഷത്തില്‍ അയക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്ന അഭിപ്രായക്കാരനാണ് ശോസ്റ്റ്ക്ക് പോലുള്ള ശാസ്ത്രജ്ഞര്‍.

അന്യഗ്രഹജീവികള്‍ അപകടകാരികളാണോ ? ചോദ്യം പ്രസക്തമാണ്. നമ്മെക്കാള്‍ വകാസം പ്രാപിച്ചവരോ, അല്ലാത്തവരോ ആകട്ടെ അവര്‍ നമ്മെ അല്ലെങ്കില്‍ നാം കണ്ടുമുട്ടുന്ന വേളയില്‍ എന്താകാം സംഭവിക്കുക.. ഇപ്പോള്‍ അക്കാര്യം പ്രവചിക്കാന്‍ കഴിയില്ല.

ഇതിലൊക്കെ ഉപരി നാം അന്യഗ്രഹജീവികളെ കണ്ടു മുട്ടുമോ എന്നതാണ് പ്രബലമായ ചോദ്യം. അതിനു ഷോസ്റ്റ്ക്ക് ,സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് എന്നിവര്‍ നല്‍കുന്ന മറുപടി ഇതാണ് " നിഷേധിക്കാനോ , ഉറപ്പു പറയാനോ കഴിയില്ല..പക്ഷേ നമുക്ക് അവരെ കണ്ടുമുട്ടും വരെ അന്വേഷണം തുടരുകതന്നെ വേണം."

(അവലംബം -Richard Hallingham )

publive-image

Advertisment