Advertisment

അലോൻഡ്ര നീ മരിച്ചിട്ടില്ല ! പറന്നകന്ന കുഞ്ഞു മാലാഖയ്ക്ക് ലോകമാകെ ഗാർഡ് ഓഫ് ഓണർ നൽകപ്പെടുന്ന അപൂർവ്വ ദൃശ്യം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലോകത്തുനിന്ന് യാത്രയാകും മുൻപ് 19 മാസം പ്രായമുള്ള അവൾ മൂന്നുപേർക്ക് ജീവൻ നൽകിയാണ് പോയത്. ആശുപത്രി സ്റ്റാഫ് മുഴുവൻ അവസാനമായി അവൾക്കു ഗാർഡ് ഓഫ് ഓണർ നൽകിയ ദൃശ്യം വളരെ ഹൃദയഭേദകമായിരുന്നു.

Advertisment

publive-image

Alondra Torres Arias എന്നായിരുന്നു അവളുടെ പേര്. മെക്സിക്കോയിലെ Monterrey നഗരത്തിലെ Nuevo Leon ആശുപ ത്രിയിൽ അവളെ അഡ്‌മിറ്റ്‌ ചെയ്തത് നിമോണിയാ ബാധയെത്തുടർന്നാണ്. രോഗം മൂർദ്ധന്യാവസ്ഥയിലായിരുന്നു. രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ അവൾക്കു മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

publive-image

അലോൻഡ്രയുടെ അമ്മ Jenny Barraaza സമൂഹമാദ്ധ്യമങ്ങളിൽ അവളെപ്പറ്റി ഒരു പോസ്റ്റിട്ടു.. ഒപ്പം അവളുടെ ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള അവസാനയാത്രയുടെ ഒരു വീഡിയോയും .. പോസ്റ്റിലെ സന്ദേശം ഇങ്ങനെയായിരുന്നു.

" കണ്ണുനീർവാർത്തുകൊണ്ട് ഞാൻ മോൾക്ക് ഗുഡ് ബൈ പറഞ്ഞു. അവസാനമായി അവളെ ചുംബിച്ചു. എനിക്കറിയാമായിരുന്നു ഇനി നടക്കാൻ പോകുന്ന ഓപ്പറേഷനുശേഷം അവളുടെ മരണം ഉറപ്പാണെന്ന്. കാരണം മസ്തിഷ്ക്ക മരണം സംഭവിച്ച അവളുടെ കിഡ്‌നികളും , കരളും ഞങ്ങൾ ഡൊണേറ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനുള്ള ഓപ്പറേഷനാണ് നടക്കാൻ പോകുന്നത്.

publive-image

ദുഃഖം ഘനീഭവിച്ച അന്തരീക്ഷം. ഭർത്താവ് എന്നെ ചേർത്തുപിടിച്ചിരുന്നു. ആശുപത്രിയിലെ നേഴ്‌സുമാരും സ്റ്റാഫും കണ്ണീർ വാർക്കുന്നത് ഞാൻ കണ്ടു. ഡോക്ടർമാരും വളരെ ദുഃഖിതനായി കാണപ്പെട്ടു.

publive-image

മകളെ അവസാനമായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയപ്പോൾ ആശുപത്രി സ്റ്റാഫും ഡോക്ടർമാരും അവളുടെ സ്ടെക്ച്ചറിന് ഇരുവശവും നിന്ന് നൽകിയ ഗാർഡ് ഓഫ് ഓണർ കണ്ടപ്പോൾ മക്കളെയോർത്ത് ഏറെ അഭിമാനം തോന്നി. അവർ കൈയ്യുയർത്തി അവൾക്കു താങ്ക്യൂ പറഞ്ഞു. എല്ലാവരും തോളിൽത്തട്ടിയും കൈതന്നും ഞങ്ങളെയും അഭിനന്ദിച്ചു..

publive-image

അവൾ ഞങ്ങൾക്കൊപ്പമില്ലെങ്കിലും മൂന്നു കുഞ്ഞുങ്ങളിലൂടെ അവളിന്നും ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതുതന്നെ വലിയ പുണ്യമായി ഞങ്ങൾ കരുതുന്നു. ആ കുഞ്ഞുങ്ങളിലൂടെ ഞങ്ങൾ മകളെ കാണും. മരിക്കുംവരെ "

മരണപ്പെട്ടിട്ടും ജീവിക്കുന്ന അലൊൻഡ്രയെ ലോകം ഒരിക്കലും മറക്കില്ല. ഇന്ന് ലോകമെമ്പാടുമുള്ള സമൂഹമാദ്ധ്യമങ്ങളും സന്നദ്ധസംഘടനകളും അലോന്ദ്രക്കും മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ നേരുകയാണ്.

Advertisment