Advertisment

അമേരിക്കയിൽ മുന്നൂറിലേറെ കത്തോലിക്കാ പാതിരിമാർ ആയിരക്കണക്കിന് കുട്ടികളെയുൾ പ്പെടെ ലൈംഗികമായി പീഡിപ്പിച്ചു..

New Update

അമേരിക്കയിലെ പെൻസിൽവേനിയ സുപ്രീം കോടതി പുറത്തുവിട്ട ഗ്രാൻഡ് ജ്യൂറി റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ലോകമറിയു ന്നത്. കത്തോലിക്കാ പള്ളികളിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ അന്വേഷണക്കമ്മീഷനാണ് ഗ്രാൻഡ് ജ്യൂറി.

Advertisment

രാജ്യത്തെ ഏഴു കേന്ദ്രങ്ങളിൽ അനേകവർഷ ങ്ങളായി പുരോഹിതന്മാർ, ആയിരക്കണക്കിന് കുട്ടികളെയുൾപ്പെടെ ലൈംഗികമായി ചൂഷണം നടത്തുകയായിരുന്നത്രെ. ലോകമെമ്പാടുമുള്ള കത്തോലിക്കാ ചർച്ചുകളിൽ നടക്കുന്നു എന്ന് പറയപ്പെടുന്ന ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടാണിത്.

publive-image

മറ്റൊരു പ്രധാന കാര്യം ഉള്ളത് ഈ അന്വേഷണത്തിലെ കണ്ടെത്തലുകൾ പ്രകാരം ഈ പാതിരിമാരുടെ ചെയ്തികൾക്ക് മറയിടാനാണ് എപ്പോഴും സഭ പരമാവധി ശ്രമിക്കുന്നതെന്നാണ്.

ഈ റിപ്പോർട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി പുറത്തുവിട്ടത്. 18 മാസം വിവിധ തലത്തിൽ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലുമാണ് കമ്മീഷൻ ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.

പാതിരിമാരുടെ ലൈംഗിക ചൂഷണത്തിന് വിധായരായ പലരും ഇപ്പോഴും മാനക്കേട് മൂലം രംഗത്തുവരാൻ മടിക്കുകയാണ്. അല്ലെങ്കിൽ ലൈംഗികചൂഷണത്തിനു വിധേയരായവരുടെ എണ്ണം പല ആയിരങ്ങൾ വരുമെന്നാണ് കമ്മീഷൻ പറയുന്നത്.

publive-image

റിപ്പോർട്ട് പ്രകാരം പാതിരിമാർ നിരവധി യുവതീ യുവാക്കളെയും ലൈംഗികമായി ഉപയോഗിച്ചി ട്ടുണ്ടത്രെ. പലർക്കും മയക്കുമരുന്നുകൾ വരെ നൽകിയാണ് പീഡിപ്പിച്ചത്.എന്നാൽ ഈ കുറ്റങ്ങൾ തെളിയിക്കപ്പെടാതിരിക്കാനുള്ള എല്ലാ സഹായങ്ങളും സഭാനേതൃത്വം പാതിരിമാർക്കു ചെയ്തു കൊടുക്കുകയായിരുന്നെന്നും അതുവഴി അവരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ട് പറയുന്നു.

ഇതിൽ പ്രധാനിയായ വാഷിം ഗ്ടൺ ആർച്ചു ബിഷപ്പ് കർദ്ദിനാൾ ഡൊണാൾഡ് വേൾ ന്റെ ഇടപെടലുകൾ കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ബിഷപ്പ് ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്.

2016 ലാണ് ഗ്രാൻഡ് ജ്യൂറി,പാതിരിമാർ ഉൾപ്പെട്ട ലൈംഗികചൂഷണം അന്വേഷിക്കുന്ന അന്വേഷണക്കമ്മിഷനായി നിയമിക്കപ്പെട്ടത്. ആദ്യഘട്ട റിപ്പോർട്ടാണ് അവർ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ മേഖലകളിലേക്ക് അത് വ്യാപിപ്പിക്കാനാണ് തീരുമാനം.

പെനൽസിൽവേനിയയിൽ 30 ലക്ഷം കത്തോലിക്കാ മത വിശ്വാസികളുണ്ട്..

Advertisment