ആസിയാ ബീവിയും കുടുംബവും കാനഡയിൽ. ഇസ്രായേലും പാക്കിസ്ഥാൻ സർക്കാരും ചേർന്നുനടത്തിയ രഹസ്യ ഓപ്പറേഷൻ !

പ്രകാശ് നായര്‍ മേലില
Monday, November 5, 2018

തനിന്ദയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ലാഹോർ ജയിലിൽക്കഴിഞ്ഞിരുന്ന പാക്കിസ്ഥാനി ക്രിസ്ത്യൻ യുവതിയായ ആസിയാ ബീവിയെ സുപ്രീം കോടതി നിരുപാധികം വിട്ടയച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ അവരും കുടുംബവും ഇപ്പോൾ കാനഡയിലെത്തിയിരിക്കുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തൽ.

ആസിയാ ബീവിയുടെ മോചനത്തിന്റെ ഉത്തരവ് വന്നതിനെത്തുടർന്ന് പാക്കിസ്ഥാനിലെങ്ങും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. റോഡുകൾ ബ്ലോക്ക് ചെയ്തു.ട്രെയിനുകൾ തടഞ്ഞു. പൊതുമുതൽ നശിപ്പിക്കപ്പെട്ടു. തീവ്ര ഇസ്ലാമിക കക്ഷിയായ തെഹ്‌രീക് എ ലാബെക്ക് ആണ് അക്രമങ്ങൾക്ക് ആഹ്വാനം നൽകിയിരുന്നത്.

എന്നാൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും തെഹ്‌രീക് എ ലാബെക്ക് പാർട്ടിയും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ചർച്ചയുടെ ഫലമായി അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളുമെല്ലാം ഒറ്റയടിക്കവർ അവസാനി പ്പിക്കുകയായിരുന്നു. ഇതിനുള്ള കാരണം പലർക്കും മനസ്സിലായിട്ടില്ല . ഇരുവിഭാഗങ്ങളും ഇപ്പോഴും ഇതേപ്പറ്റി മൗനം പാലിക്കുകയാണ്…

ഇതിനിടെ കോടതി ഉത്തരവ് വന്നയുടൻ സുപ്രീംകോടതിയുടെ അറിവോടെ അന്നുതന്നെ ആസിയാ ബീവിയെയും കുടുംബത്തെയും സർക്കാർ കാനഡയിലേക്ക് അയക്കുകയായിരുന്നത്രേ. ഇതിനായി ഇസ്രായേലിന്റെ ഒരു വിമാനം ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തുകയും 10 മണിക്കൂർനേരം അവിടെ കാത്തുകിടന്നശേഷം വിമാനം അവരെയുംകൊണ്ട് പറന്നുയരുകയുമായിരുന്നുവത്രേ.

ഇസ്രായേലിന്റെ വിമാനങ്ങൾക്ക് പാക്കിസ്ഥാനിൽ പ്രവേശിക്കാനുള്ള അനുവാദമില്ല. എന്നാൽ വളരെ പ്ലാൻ ചെയ്യപ്പെട്ട ഒരു നീക്കത്തിലൂടെ ഒരു ഇസ്രായേൽ വിമാനം നേരേ ഒമാനിലെത്തുകയും ഒമാനിൽ രൂപാന്തരം വരുത്തിയ ഇസ്രായേൽ വിമാനം ഇസ്ളാമാബാദിലേക്ക് പറക്കുകയും ആസിയാ ബീവിയെയും കുടുംബ ത്തെയും ഇസ്രായേൽ വിമാനം കാനഡയിൽ എത്തിക്കുകയുമായിരുന്നു.

ഒമാൻ – പാക്കിസ്ഥാൻ വിമാനം എന്ന തരത്തിലാണ് വിമാനം പാക്കിസ്ഥാനിൽ എത്തിയത്. പാക്കിസ്ഥാൻ സർക്കാരിന്റെ പൂർണ്ണപിന്തുണയോടെ യാണ് ആസിയാ ബീവിയുടെ രക്ഷപെടൽ സാദ്ധ്യതമായത്..

നിരവധി പത്രലേഖകരും ,രാഷ്ട്രീയനേതാക്കളും ഈ വാർത്ത സ്ഥിരീകരിച്ചെങ്കിലും പാക്കിസ്ഥാൻ സർക്കാർ ഈ വിഷയത്തിൽ ഇപ്പോഴും മൗനം പാലിക്കുകയാണ്.എന്നാൽ പാക്കിസ്ഥാൻ വിദേശകാര്യവക്താവ് , ആസിയാബീവി കാനഡയിൽ രാഷ്ട്രീയ അഭയം നേടിയതും ഇസ്രായേൽ ഇടപെടലും നിഷേധിക്കുകയാണ്. എന്നാൽ ആസിയാബീവി എവിടെയെന്ന കാര്യത്തിൽ അവർ വ്യക്തമായ ഉത്തരം നൽകുന്നുമില്ല.

പാക്കിസ്ഥാൻ സമൂഹമാദ്ധ്യമത്തിൽ ആസിയാബീവിയുടെ കാനഡയിലേക്കുള്ള രക്ഷപെടലുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നൊന്നായി പുറത്തുവരുകയാണ്. ആസിയാബീവി രാജ്യം വിട്ടതിനെ മതതീവ്രവാദികൾ അവരുടെ വിജയമായിട്ടാണ് കണക്കാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

×