Advertisment

ആസിയാബീവിയുടെ വധശിക്ഷ റദ്ദാക്കിയ വിധി: പാകിസ്ഥാനിൽ വ്യാപക അക്രമവും ലഹളയും

New Update

പാക്കിസ്ഥാനിൽ മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിൽക്കഴിഞ്ഞിരുന്ന ക്രിസ്ത്യൻ യുവതിയായ ആസിയാ ബീവിയുടെ വധശിക്ഷ റദ്ദാക്കിയ പാക്ക് സുപ്രീം കോടതിയുടെ വിധിക്കെതിരെ പാക്കിസ്ഥാനിലെങ്ങും വ്യാപകമായ പ്രതിഷേധം നടക്കുകയാണ്.

Advertisment

publive-image

പഞ്ചാബ് പ്രവിശ്യയിൽ പൂർണ്ണമായും 144 പ്രഖ്യാപിച്ചു. 5 പേരിൽ കൂടുതൽ കൂടിനിൽക്കരുതെന്ന് പല സ്ഥലത്തും മൈക്കിൽ ക്കൂടെ പോലീസ് മുന്നറിയിപ്പ് നൽകുകയാണ്. ഫൗജാബാദ് - ഇസ്ലാമാബാദ് ഹൈവേകളെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം ആളുകൾ തടഞ്ഞിരിക്കുന്നു.

വിവിധ മസ്‌ജിദുകളിൽ നിന്ന് മൈക്കിൽക്കൂടി ആളുകളോട് വീടുവിട്ടു പുറത്തിറങ്ങാനും സുപ്രീംകോടതിവിധിക്കെതിരേ തെരുവിൽ പ്രതിഷേധിക്കാനും ആഹ്വാനം നൽകുകയാണ്.

publive-image

കറാച്ചിയിലെ തെരുവുകളിൽ വടികളുമായി എത്തിയ യുവാക്കൾ വാഹനങ്ങൾ തടഞ്ഞു റോഡുകൾ ബ്ലോക്ക് ചെയ്യുന്നു. പാക്കിസ്ഥാനിലെങ്ങും പ്രക്ഷോഭം വ്യാപിക്കുകയാണ്. ലാഹോറിലെ വലിയ മാർക്കറ്റ് അടച്ചുപൂട്ടി. അവിടെ പല സ്ഥലത്തും ധർണ്ണയും പ്രകടനങ്ങളും നടക്കുന്നു.കടകളെല്ലാം അടച്ചു വ്യാപാരികൾ സ്ഥലം വിട്ടു.

publive-image

ഇതിനിടെ പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകൾ ആസിയാബീവിയുടെ കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും അടിയന്തരമായി സുരക്ഷയൊരുക്കാൻ സർക്കാരിനോടപേക്ഷിച്ചിരിക്കുകയാണ്.

publive-image

പ്രക്ഷോഭകാരികൾ ആസിയാബീവിക്കും അവരുടെ അഭിഭാഷകർക്കും സുപ്രീം കോടതി ജഡ്‌ജിമാർ ക്കുമെതിരെ അപശബ്ദങ്ങളടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിക്കുന്നത്. പട്ടാളത്തോട് സജ്ജരായിരിക്കാൻ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.

publive-image

വിധി പ്രസ്താവിച്ചത് പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ്. വിധിന്യായത്തിൽ കീഴ്‌ക്കോടതിവിധി റദ്ദു ചെയ്യുന്നുവെന്നും ആസിയാബീവിയുടെ പേരിൽ മറ്റു കേസുകളൊന്നും നിലവിലില്ലാത്തതിനാൽ അവരെ ഉടനടി മോചിപ്പിക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

publive-image

സുപ്രീം കോടതി യുടെ വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് 'മിയാ ഷാക്കിബ് നിസാർ' വളരെ വിശദമായി പല കാര്യങ്ങളും പ്രതിപാദിക്കുകയുണ്ടായി. " പ്രവാചകനെയും ,ഖുറാനെയും അപമാനിക്കുന്നത്തിനുള്ള ശിക്ഷ ജീവപര്യന്തമോ തൂക്കുകയറോ ആണ്. എന്നാൽ ഇത് പലപ്പോഴും വ്യാജവും തെറ്റായരീതിയിലും പലരിലും ആരോപിക്കപ്പെടുന്നതായി മനസ്സിലാക്കുന്നു. കഴിഞ്ഞ 28 വർഷത്തിനുള്ളിൽ മതനിന്ദ ആരോപിക്കപ്പെട്ട 62 പേരെ കോടതിവിധി വരുന്നതിനുമുമ്പുതന്നെ കൊലപ്പെടുത്തിയ കാര്യവും അദ്ദേഹം വിധിന്യായത്തിൽ പരാമർശിക്കുകയുണ്ടായി.

 

Advertisment