Advertisment

രണ്ടു പോലീസുകാർ തമ്മിലുള്ള പോരാട്ട൦. ഇതാണ് ബീഹാർ പോലീസ് !

New Update

ഷേഖ്‌പുരയിലെ 'ബാർബിഗാ' പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാർ തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിൽ കാണുന്നത് . ഇവിടുത്തെ മിഷൻ ഓ.പി ഹൈവേയിലൂടെ ചരക്കുകയറ്റിവന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി അനധികൃത പണപ്പിരിവ് നടത്തിയ ഇരുവരും ആ പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടാകുകയും വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്കു മാറുകയുമായിരുന്നു.

Advertisment

publive-image

ഇരുവരും തമ്മിലുള്ള ഈ പോരാട്ടം ഏകദേശം 20 മിനിട്ടുവരെ നടക്കുകയുണ്ടായി. രണ്ടുപേർക്കും സാരമായ പരിക്കുപറ്റുകയും ചെയ്തു.

ജനങ്ങൾക്ക് ഇത് കൗതുകകരമായ കാഴ്ചയായി മാറി. അവർ ഇത് മൊബൈലിൽ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലാകുകയും തുടർന്ന് ഷേഖ്‌പുര എസ് .പി ഇരുവരെയും സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. ഇന്നലെ, സെപ്റ്റംബർ 30 നു നടന്നതാണ് ഈ സംഭവം.

ഈ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യാൻ കാരണം, ചരക്കുകയറ്റി ഉത്തരേന്ത്യയിൽ പോയിട്ടുള്ള ആളുകൾക്കറിയാം ഇത്തരത്തിൽ ആളൊഴിഞ്ഞ സ്ഥലത്തു പതുങ്ങിനിന്നു പോലീസുകാർ അനധികൃതമായി ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നത് സാധാരണയാണ് എന്ന്.

പണം ആവശ്യപ്പെടുമ്പോൾ അത് മൊബൈലിൽ പകർത്താൻ കഴിഞ്ഞാൽ ഇത്തരത്തിലുള്ള അഴിമതിക്കാരെ നിയമത്തിന്റെ മുന്നിൽക്കൊണ്ടുവരാൻ ഒരു പരിധിവരെ കഴിയുന്നതാണ്. അല്ലാതെ വേറെ വഴിയില്ല. അഴിമതി ക്യാൻസർപോലെ സമൂഹത്തെ താഴേത്തട്ടുവരെ കാർന്നുതിന്നുകയാണ്.

Advertisment