Advertisment

പാക്കിസ്ഥാന്‍റെ മുന്നറിയിപ്പ്; 'ഇന്ത്യ ദുസ്സാഹസത്തിനു മുതിര്‍ന്നാല്‍ തിരിച്ചടി അണുവായുധം കൊണ്ട് തന്നെ'

New Update

 

Advertisment

ഇന്ത്യന്‍ ആര്‍മി ചീഫ് ബിപിന്‍ റാവത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാക്കിസ്ഥാനെതിരെ നടത്തിയ പ്രസ്താവനയില്‍ കുപിതരായാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ അണുവായുധ ഭീഷണി മുഴക്കിയി രിക്കുന്നത്...

" ഞങ്ങള്‍ക്ക് ഭീഷണി കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് മാത്രമാണ്. അതു തടയുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യവും. ഇന്ത്യ എന്തെങ്കിലും ദുസ്സാ ഹസത്തിന് മുതിരും മുന്പ് നൂറുവട്ടം ആലോചി ക്കുക , പാക്കിസ്ഥാനും ആണവശകത്തിയാണെന്ന്. ഞങ്ങളുടെ രാജ്യസുരക്ഷക്കായി അണുവായുധം പ്രയോഗിക്കാന്‍ ഒരിക്കലും ഞങ്ങള്‍ മടിക്കില്ല. " പാക്ക് വിദേശകാര്യമന്ത്രി ഖ്വാജാ മൊഹമ്മദ്‌ ആസിഫ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

publive-image

കൂടാതെ പാക് വിദേശകാര്യമന്ത്രി ട്വിറ്ററില്‍ ഇങ്ങനെയും കുറിച്ചു.

" ഇന്ത്യന്‍ ആര്‍മി ചീഫിന്റെ പ്രസ്താവന നിരുത്തര വാദപരവും ആണവയുദ്ധത്തിനുള്ള വെല്ലുവി ളിയുമാണ്. ഞങ്ങള്‍ ഈ വെല്ലുവിളി സ്വീകരി ക്കുന്നു..ഇന്‍ഷാ അള്ളാ അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണ വേഗം മാറിക്കിട്ടട്ടെ.."

ഇക്കഴിഞ്ഞ ജനുവരി 12 നു ഇന്ത്യന്‍ ആര്‍മി ചീഫ് നടത്തിയ പ്രസ്താവനയില്‍ " സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സൈന്യം അതിര്‍ത്തികടന്നുചെന്ന് പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്നും പാക്ക് ആണവശക്തിയുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും പറഞ്ഞിരുന്നു..

അതാണ്‌ ഇപ്പോള്‍ പാക്ക് നേതൃത്വത്തെ പ്രകോപിച്ചിരിക്കുന്നത്.

Advertisment